സഊദിയില്‍ ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസി

സഊദിയിലേക്ക് തൊഴില്‍ വിസയില്‍ എത്തിയ ശേഷം വിസാ കാലാവധി അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ സഊദിയില്‍ തന്നെ കഴിയേണ്ടി വരുന്നവര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം. തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്കും ഹുറൂബില്‍ അകപ്പെട്ടവരുമായ ആളുകള്‍ക്കാണ് ഫൈനല്‍ എക്‌സിറ്റിലൂടെ നാടണയാന്‍ അവസരമൊരുക്കുന്നത്. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ പ്രത്യേക രജിസ്ട്രേഷന്‍ ലിങ്ക് ആരംഭിച്ചിട്ടുണ്ട്. https://www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴിയാണ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ നല്‍കേണ്ടത്.

അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖയായ ഇഖാമയിലുള്ള പേര് അപേക്ഷയില്‍ അറബിയില്‍ ആണ് എഴുതേണ്ടത്. ഇഖാമ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സഊദിയിലെയും ഇന്ത്യയിലെയും മൊബൈല്‍ നമ്പര്‍ എന്നിവയും നല്‍കണം. കൂടാതെ ഇഖാമ, പാസ്‌പോര്‍ട്ട് എന്നിവയുടെ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം അപേക്ഷകള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നല്‍കും. തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതോടെ ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയും.

ليست هناك تعليقات:

إرسال تعليق