ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; നിബന്ധനകളോടെ

ഓഗസ്റ്റ് ഒന്നുമുതൽ വിസ കാലാവധിയുള്ളവർക്ക് ഖത്തറിലേക്ക് മടങ്ങി എത്താം. 
പൗരൻമാർക്കും സ്ഥിരതാമസക്കാർക്കും രാജ്യത്തിന് പുറത്തുപോകാനും എപ്പോൾ വേണമെങ്കിലും മടങ്ങിവരാനും അനുമതിയുണ്ട്.
നിബന്ധനകളോടെയാണ് പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങാനാകുക. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതിയുള്ളത്. വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം. ഒരാഴ്ച ഹോം ക്വാറന്റീനിൽ പോകണം തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ചുവേണം മടങ്ങി എത്താനെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

ഖത്തർ സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ പുറത്തുവിടുന്ന കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുള്ളവർക്കു മാത്രമേ മടങ്ങി എത്താൻ സാധിക്കൂ. ഖത്തറിലേക്ക് വരുന്നതിന് മുമ്പായി പ്രവാസികൾ റിട്ടേൺ പെർമിറ്റും എടുക്കണം. ഖത്തർ പോർട്ടൽ വെബ്സൈറ്റ് വഴിയാണ് പെർമിറ്റ് ലഭിക്കുക. വിവിധ സർക്കാർ, അർധസർക്കാർ മേഖലയിലുള്ളവർ, മാനുഷിക പരിഗണനയുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്കായിരിക്കും മുൻഗണന.
യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പ് അംഗീകൃത പരിശോധന കേന്ദ്രങ്ങളിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.

ليست هناك تعليقات:

إرسال تعليق