കോവിഡ് സമ്പർക്കം ; വാക്സിൻ എടുക്കാത്തവർക്ക് യുഎഇയിൽ 10 ദിവസം ക്വാറന്റിൻ

ദുബായ് · കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധന നടത്തണമെന്നും പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീനിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചു . വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസവും 2 ഡോസ് സ്വീകരിച്ചവർക്ക് 7 ദിവസവുമാണ് ക്വാറന്റീൻ . വാക്സീൻ എടുക്കാത്തവർ 9 -ാം ദിവസവും സ്വീകരിച്ചവർ 6 -ാം ദിവസവും പിസിആർ പരിശോധന നടത്തണമെന്ന് അബുദാബി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി . പോസിറ്റീവ് ആണെങ്കിൽ വാഹനത്തിൽ ഇരുന്നുള്ള മറ്റൊരു പരിശോധനയ്ക്കു കൂടി വിധേയരാകാം . ഇതിലും പോസിറ്റീവ് ആണെങ്കിൽ ഉടൻ അംഗീകൃത ക്വാറന്റീൻ സെന്ററുകളിലേക്കു മാറണം . അൽ മഫ്റഖ് ആശുപത്രി , മുഷ്റിഫ് കോവിഡ് സെന്റർ , അൽ ഖുബൈസിലെ കോൺഫറൻസ് , ദഫ്റ മദീന സായിദ് സെന്റർ എന്നിവയ്ക്കു പുറമെ ദഫ്റയിലെ മറ്റ് ആശുപത്രികളിലും കോവിഡ് പരിചരണ സൗകര്യമുണ്ട് . 24 മണിക്കൂറിനിടെ 2 നെഗറ്റീവ് ഫലം , 10 ദിവസം ക്വാറന്റീൻ ( അവസാന 3 ദിവസം രോഗലക്ഷ ക്ഷണമില്ലെങ്കിൽ ) എന്നിവയാണ് ക്വാറന്റീൻ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾ .

സഹായത്തിന് വിളിക്കാം സ്വകാര്യ , സർക്കാർ സ്ഥാപനങ്ങളിലെ രോഗബാധിതരായ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനും പരിചരണ സൗകര്യങ്ങൾക്കും വിളിക്കേണ്ട നമ്പർ : 909 . വിവരം ലഭിച്ചാലുടൻ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും . ശ്വാസതടസ്സമോ മറ്റ് ഗുരുതര പ്രശ്നങ്ങളോ ഉണ്ടായാൽ വിളിക്കാൻ : 999

ليست هناك تعليقات:

إرسال تعليق