മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ വില യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു

2022 മാര്‍ച്ച് മാസത്തെ പെട്രോള്‍, ഡീസല്‍ വില(PETROL DIESEL RATE) യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. മാര്‍ച്ച് 1 മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന്(PETROL LITRE) 3.23 ദിര്‍ഹമായിരിക്കും ഈടാക്കുക. മുന്‍ മാസം ഇതിന് 2.94 ദിര്‍ഹവുമായിരുന്നു. ഫെബ്രുവരിയില്‍ 2.82 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.12 ദിര്‍ഹം ഈടാക്കും. എന്നാല്‍ കഴിഞ്ഞ മാസം ഒരു ലിറ്ററിന് 2.75 ദിര്‍ഹമായിരുന്ന ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹം നല്‍കേണ്ട വരും.

അതേസമയം ഡീസലിന്(DIESEL LITRE) ഫെബ്രുവരിയിലെ 2.88 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.19 ദിര്‍ഹം ഈടാക്കും.

ليست هناك تعليقات:

إرسال تعليق