പ്രവാസികൾക്കായുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിക്ക് ഉടൻ തുടക്കമാകും

പ്രവാസികൾക്കായുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിക്ക് ഉടൻ തുടക്കമാകും. പെൻഷൻ തുക മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം.ജാബിര്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ നിന്നാണ് പെൻഷൻ തുക എടുക്കുന്നത്. നിലവില്‍ പ്രവാസി പെന്‍ഷന്‍ 2000 രൂപയാണ്. നിലവിൽ പ്രവാസികൾ ആയിട്ടുള്ളവർക്ക് 3500 രൂപയും, നാട്ടിൽ തിരിച്ചെത്തിയവർക്ക് 3000 രൂപയുമാണ് വർദ്ധിച്ച പെൻഷൻ തുക. ചൊവ്വാഴ്ചയാണ് സര്‍ക്കാരിന്റെ പുതുക്കിയ പെന്‍ഷന്‍ വിജ്ഞാപനം വന്നത്. രണ്ടാഴ്ചക്കുള്ളിൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പെൻഷൻ വിതരണം ആരംഭിക്കും. നിലവില്‍ 20,000-ത്തിലേറെ ആളുകള്‍ പ്രവാസി ക്ഷേമനിധിയുടെ കീഴില്‍ പെന്‍ഷന്‍ സ്വീകരിക്കുന്നുണ്ട്. ആറുലക്ഷത്തിലേറെ പേര്‍ പെന്‍ഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പി.എം.ജാബിര്‍ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങള്‍ വഴി പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം.

ليست هناك تعليقات:

إرسال تعليق