‏إظهار الرسائل ذات التسميات gulfnews. إظهار كافة الرسائل
‏إظهار الرسائل ذات التسميات gulfnews. إظهار كافة الرسائل

ഇപ്പോൾ സൗദിയിലേക്ക് കുറഞ്ഞ ചെലവിലും മികച്ച ക്വാറൻ്റീൻ സൗകര്യത്തോട് കൂടെയും ക്വാറൻ്റീൻ ഇല്ലാതെയും മടങ്ങാൻ ചെയ്യേണ്ടത്.

 ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാൻ അവസരമുണ്ടെങ്കിലും എയർ ബബിൾ കരാർ ഇത് വരെ തീരുമാനമായിട്ടില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് പോകാൻ പ്രവാസികൾക്ക് തെരഞ്ഞെടുക്കാവുന്ന ഉചിതമായ മാർഗം ഏതാണെന്ന് നിരവധി പ്രവാസികൾ സംശയം ഉന്നയിക്കുന്നുണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിൽ യാതൊരു ആശയക്കുഴപ്പവുമില്ലാതെ നേരിട്ടുള്ള ചാർട്ടേഡ് വിമാനത്തിലോ അല്ലെങ്കിൽ യു എ ഇ പോലുള്ള ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാന സർവീസുകൾ വഴിയോ മടങ്ങാൻ സാധിക്കും. ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളേക്കാൾ കുറവ് ടിക്കറ്റ് നിരക്ക് മറ്റു ജിസിസി രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കാണെന്നതിനാൽ അത് തിരഞ്ഞെടുക്കുന്നതാകും ചിലവ് കുറക്കാൻ നല്ലത്.
 
അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും തീരെ വാക്സിനെടുക്കാത്തവർക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് മടങ്ങുന്ന വിഷയത്തിലാണിപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും സൗദിയിലെത്തി അഞ്ച് ദിവസത്തെ ക്വാറൻ്റീൻ സഹിതവും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലെത്തി 3 ദിവസത്തെ ക്വാറൻ്റീൻ സഹിതവും നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ അവസരമൂണ്ട്.

എന്നാൽ പല ചാർട്ടേഡ് വിമാനങ്ങളും നേരിട്ട് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടപ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം സൗദിയിലെ അവരുടെ തന്നെ ക്വാറൻ്റീൻ സൗകര്യം ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നതായാണു റിപ്പോർട്ട്. അത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും അഞ്ച് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും ചാർട്ടേഡ് ഫ്ളൈറ്റുകാരുടെ ക്വാറൻ്റീനും ടിക്കറ്റുമടക്കമുള്ള പാക്കേജിനു 85,000 രൂപ വരുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.

അതേ സമയം ഫ്ളൈ ദുബൈ പോലുള്ള ട്രാൻസിറ്റ് സർവീസ് നടത്തുന്ന ചില വിമാനക്കംബനികൾ നൽകുന്ന ക്വാറൻ്റീൻ സൗകര്യങ്ങൾ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. ഫ്ളൈറ്റ് ദുബൈയിൽ 3 ദിവസ ക്വാറൻ്റീൻ പാക്കേജും 5 ദിവസ ക്വാറൻ്റീൻ പാക്കേജും വ്യത്യസ്ത് നിരക്കിൽ ലഭ്യമാകുന്നുണ്ടെന്നും 55,000 രൂപക്ക് 3 ദിവസത്തെ സിംഗിൾ ക്വാറൻ്റീനും ടിക്കറ്റും അടക്കമുള്ള നല്ല പാക്കേജ് നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ സർവീസ് നടത്തുന്ന ജൗഫ് ട്രാവൽസ് ഏ ആർ നഗർ എം ഡി സ്വാലിഹ്  അറിയിച്ചു. അഞ്ച് ദിവസത്ത സിംഗിൽ ക്വാറൻ്റീനും ടിക്കറ്റും അടക്കം 70,000 രുപയാണു ഫ്ളൈ ദുബൈക്ക് ചിലവ് വരുന്നത്.

അതേ സമയം 14 ദിവസം ദുബൈയിൽ താമസിച്ച് സൗദിയിലേക്ക് മടങ്ങാൻ തയ്യാറുള്ളവർക്ക് സൗദിയിലെത്താനുള്ള ചെലവ് വലിയ തോതിൽ തന്നെ കുറക്കാൻ സാധിക്കും. ദുബൈയിൽ 14 ദിവസം താമസിച്ചവർക്ക് പിന്നീട് സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നതിനാൽ വിമാന ടിക്കറ്റുകളും ദുബൈ താമസവുമടക്കം ഏകദേശം 60,000 രൂപയാണൂ ചെലവ് വരിക. ദുബൈയിൽ നിന്ന് ബസ് മാർഗം പോകാൻ തയ്യാറാണെങ്കിൽ ചെലവ് 50,000 രൂപക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ നേരിട്ട് പറക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം ട്രാൻസിറ്റ് വിമാനങ്ങൾ വഴിയുള്ള പാക്കേജ് അന്വേഷിച്ചതിനു ശേഷം മാത്രം ചാർട്ടേഡ് വിമാനങ്ങളുടെ പാക്കേജ് അന്വേഷിക്കുന്നതാകും ബുദ്ധി എന്നാണു അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അത് ചെലവ് കുറക്കാനും മികച്ച ക്വാറൻ്റീൻ സൗകര്യങ്ങൾ ലഭ്യമാകാനും സഹായിക്കും. അതിനു പുറമെ,ദുബൈയിൽ 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്നവരാണെങ്കിൽ ചെലവ് വീണ്ടും കുറക്കാനും സാധിക്കും. എങ്കിലും നേരിട്ട് പോയാൽ സൗദിയിൽ എത്തിയിട്ടുണ്ട് എന്നൊരു ആശ്വാസമുണ്ട് എന്നതും ഓർക്കുക.

സൗദി കടകളില്‍ ഇലക്ട്രോണിക് ബില്ലുകള്‍ മാത്രം; ലംഘിച്ചാല്‍ വന്‍ പിഴ

 റിയാദ് : സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബില്ലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിയമം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. വാറ്റ് നികുതിയുടെ പരിധിയില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള അവസാന സമയം ശനിയാഴ്ച വരെയായിരുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വോയിസ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയായ ഫുത്തൂറയുടെ ആദ്യ ഘട്ടം ശനിയാഴ്ചയോടെ നിലവില്‍ വന്നതായി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് നല്‍കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഞായറാഴ്ച മുതല്‍ എഴുതി നല്‍കുന്ന ബില്ലുകളോ കംപ്യൂട്ടറില്‍ മാന്വലായോ ഏതെങ്കിലും കംപ്യൂട്ടിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയോ തയ്യാറാക്കുന്ന ബില്ലുകളുടെ പ്രിന്റ് ഔട്ടോ മതിയാവില്ല. ഇ-ഇന്‍വോയിസ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പു നല്‍കി. ഇതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 റിയാല്‍ പിഴ ഈടാക്കും.

ഇ-ഇന്‍വോയിസിംഗ് സിസ്റ്റം ഉപയോഗിച്ച് തയ്യാറാക്കിയ ബില്ലുകള്‍ മാത്രമേ ഇനി വ്യാപാരികള്‍ നല്‍കാവൂ. ഇ-ഇന്‍വോയിസുകള്‍ ക്യുആര്‍ കോഡ് അടങ്ങുന്നവ ആയിരിക്കണം. ബില്ലില്‍ കൃത്യമായ സീരിയല്‍ നമ്പറും ഉണ്ടായിരിക്കണം. വാറ്റില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരിക്ക് നല്‍കുന്ന ബില്ലുകളില്‍ അയാളുടെ ടാക്സ് നമ്പര്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. രാജ്യത്തിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപങ്ങളില്‍ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും ഇ-ഇന്‍വോയിസിംഗിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വേയിസിംഗ് സംവിധാനം ആരംഭിക്കുന്നതോടെ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും. നിയമം പാലിക്കാത്തവര്‍ക്കെതിരെ നികുതി വെട്ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തി വലിയ തുക പിഴ ഈടാക്കും. പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ ബില്ലിംഗ് സംവിധാനം സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ബന്ധപ്പിക്കും. തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നുന്ന പക്ഷം വിശദമായ പരിശോധന നടത്തും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ലഭ്യമാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം 2023ല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ സാഹചര്യത്തിൽ സൗദിയിലേക്ക് പോകുന്ന ഇഖാമയുള്ളവരും പുതിയ വിസക്കാരും റി എൻട്രി വിസക്കാരും നാട്ടിൽ നിന്നും സൗദിയിൽ നിന്നും വാക്സിനുകൾ സ്വീകരിച്ചവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ സൗദിയിലേക്ക് പോകുന്ന വിവിധ കാറ്റഗറിയിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
 സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ സാധിക്കും. റി എൻട്രി വിസക്കാർക്ക് പുറമേ പുതിയ വിസക്കാരാണെങ്കിലും വിസിറ്റ് വിസക്കാരാണെങ്കിലും ഇതേ നിയമം ബാധകമാകും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെയോ 3 ദിവസത്തെയോ ക്വാറൻ്റീനും ആവശ്യമില്ല.

 സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഡിസംബർ 4 പുലർച്ചെ 1 മണി മുതൽ സൗദിയിലെ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുത്ത് നേരിട്ട് പറക്കാൻ സാധിക്കും

 സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും: സൗദിക്ക് പുറത്ത് നിന്ന് സൗദി അംഗീകൃതമോ അംഗീകൃതമല്ലാത്തതോ ആയ വാക്സിൻ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തവർക്കും സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്യേണ്ടി വരും.

സൗദി അംഗീകരിച്ച വാക്സിൻ പുറത്ത് നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് മടങ്ങാതെ ദുബൈ വഴി 14 ദിവസത്തെ താമസത്തിനു ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല. എന്നാൽ സൗദി അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ദുബൈ വഴി 14 ദിവസം താമസിച്ച് പോയാലും സൗദിയിലെ 5 ദിവസത്തെ ക്വാറൻ്റീൻ ബാധകമാകും.

 സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് നടത്തേണ്ട രെജിസ്റ്റ്രേഷൻ പ്രൊസസുകൾ

ലിങ്കുകൾ താഴെ ചേർക്കുന്നു

ഇഖാമയുള്ളവർ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ നടത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക 
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ ആകാത്ത ഇഖാമയുള്ളവരാണെങ്കിൽ  രെജിസ്റ്റ്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സൗദി അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തത്തിന് ശേഷം പുതിയ വിസയിലോ വിസിറ്റിംഗ് വിസയിലോ പോകുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യാൻ  ഇവിടെ ക്ലിക്ക് ചെയ്യുക 

അതേ സമയം സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ പോകുന്ന പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നാട്ടിൽ നിന്നും സൗദി അംഗീകൃത വാക്സിൻ എടുത്തവർ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സൗദിയിൽ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കാൻ സൽമാൻ രാജാവിന്റെ നിർദേശം

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായു പുതുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

2022 ജനുവരി 31 വരെ യാതൊരു ഫീസും ഈടാക്കാതെ ഇഖാമയും റി എൻട്രിയും നീട്ടാനാണു ഉത്തരവ്.

നിലവിൽ നവംബർ 30 വരെയായിരുന്നു സൗജന്യമായി നീട്ടിക്കിട്ടിയിരുന്നത്. രാജാവിന്റെ ഉത്തരവ് പ്രകാരം കാലാവധികൾ ഓട്ടോമാറ്റിക്കായി നീട്ടി നൽകുമെന്ന്  ജവാസാത്ത് അറിയിച്ചു.

ഡിസംബർ 1 മുതൽ നേരിട്ട് സൗദിയിലേക്ക് ക്വാറന്റീനോട് കൂടെ പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നും സാധിക്കുമെന്നതിനാൽ പുതിയ തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമാകും.