നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി


ഫുജൈറ:മഹ്സൂസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി തൊഴിലാളി. 25 കാരനായ മേസണ്‍ തിനകളാണ് 57-ാമത് പ്രതിവാര മഹ്സൂസ് ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. ഫുജൈറയില്‍ താമസിക്കുന്ന മേസന് 10,000,000 ദിര്‍ഹം സമ്മാനമായി ലഭിച്ചു. ആദ്യ ശ്രമത്തിലൂടെയാണ് മേസണ്‍ മഹ്സൂസിന്റെ 21-ാമത്തെ കോടീശ്വരനാണ്. കടബാധ്യതയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായി രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മേസണ്‍ യുഎഇയിലെത്തിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ തനിക്ക് ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള സമ്പത്ത് നല്‍കിയത് തന്റെ കുടുംബത്തിലെ പരേതനായ മുതിര്‍ന്നവരുടെ അനുഗ്രഹമാണെന്ന് മേസണ്‍ പറഞ്ഞു. ഞാന്‍ കണ്ട ഏറ്റവും വലിയ തുക 900 ദിര്‍ഹമാണ്. ഇപ്പോള്‍ എന്റെ കൈയില്‍ 10,000 മടങ്ങ് തുകയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണമുപയോഗിച്ച് കുടുംബത്തെ നല്ലരീതിയില്‍ പരിപാലിക്കണമെന്നും കൗമാരപ്രായത്തില്‍ ഞാന്‍ കണ്ട സ്വപ്‌നമായ യമഹ RX100 ബൈക്ക് വാങ്ങണമെന്നും തന്റെ ഗ്രാമത്തിലെ സ്‌കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മേസണ്‍ പറഞ്ഞു.

ليست هناك تعليقات:

إرسال تعليق