ദോഹ: 31-ാമത് ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അൽതാനി 10 ദിവസം നീളുന്ന പുസ്തക മേള ഉദ്ഘാടനം ചെയ്തു . ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് നടക്കുന്ന പുസ്തകമേളയുടെ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം അറിവ് വെളിച്ചമാണ് എന്നതാണ് .
37 രാജ്യങ്ങളിൽ നിന്നുള്ള 430 പുസ്തക പ്രസാധകരുടെ പങ്കാളിത്തത്തിലാണ് മേള സംഘടിപ്പിക്കുക . സന്ദർശകർക്ക് വായന ശീലം വികസിപ്പിക്കാൻ സഹായകമാകുന്ന റീഡർ ഗൈഡുകളാണ് ഇത്തവണത്തെ പ്രത്യേകത. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 800 ഓളം പരിപാടികളാണ് നടക്കുക.
കുട്ടികൾക്ക് പുസ്തക മേളയിൽ പ്രവേശനമില്ലെങ്കിലും ക്രിയേറ്റിവിറ്റി ഗാർഡനിലൂടെ പ്രത്യേക പരിപാടികളാണ് ടെലിവിഷനിലും മറ്റുമായി സംഘടിപ്പിച്ചിരിക്കുന്നത്. ഗൈഡും ഇത്തവണത്തെ പ്രത്യേകതയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 30 ശതമാനം ശേഷിയിലാണ് പുസ്തക മേള നടക്കുന്നത്. ഒരേ സമയം 2,000 പേർക്ക് പ്രവേശിക്കാം. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 10.00 വരെയും വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയുമാണ് പ്രദർശനം നടക്കുക .
ليست هناك تعليقات:
إرسال تعليق