ദുബായ്-അല്‍ ഖുദ്ര ഗതാഗതം സുഗമമാക്കാനായി പുതിയ റോഡ്

ദുബായ് : ദുബായിലെ അല്‍ ഖുദ്ര തടാകങ്ങളുടെ പ്രവേശന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ പണി 60 ശതമാനം പൂര്‍ത്തിയായി. ദുബായ്-അല്‍ ഖുദ്ര തടാകങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായാണ് പുതിയ റോഡ് പദ്ധതി ആരംഭിച്ചത്. സെയ്ഹ് അല്‍ ദഹല്‍ റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി പ്രകാരം പഴയ ഒറ്റവരി റോഡിന് പകരം 11 കിലോമീറ്റര്‍ നീളമുള്ള ഇരട്ട വണ്ടിപ്പാത സ്ഥാപിക്കും. സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഓരോ ദിശയിലും രണ്ട് പാതകളും മൂന്ന് റൗണ്ട് എബൗട്ടുകളും ഉള്‍പ്പെടുന്നു. സൈഹ് അല്‍ സലാമിലെ ട്രാക്കില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ ബൈക്കുകളും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്കെടുക്കുന്നതിനുള്ള കടകള്‍, പൂര്‍ണമായും സജ്ജീകരിച്ച മെഡിക്കല്‍ ക്ലിനിക്ക്, 10 വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. 

ليست هناك تعليقات:

إرسال تعليق