യുഎഇയില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ


യുഎഇ :യുഎഇയില്‍ വാട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ കോടതിയാണ് രണ്ട് ഫിലിപ്പിനോ പൗരന്മാര്‍ക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കുകയും ഇടപാട് നടത്തുകയുമാണ് ഇവര്‍ ചെയ്തത്. മയക്ക് മരുന്ന് വാട്്‌സ്ആപ്പ് വഴി വില്‍പന നടത്തുകയും ചെയ്തിരുന്നു. പോലീസ് സേന ഇവരുടെയും വസതികളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒരു സ്ഫടിക പദാര്‍ത്ഥം കണ്ടെത്തി, അത് നിരോധിത സൈക്കോട്രോപിക് പദാര്‍ത്ഥമായിരുന്നു. പ്രതികള്‍ സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് കണ്ടെടുത്തു.

ليست هناك تعليقات:

إرسال تعليق