വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്‌ലെക്‌സിബിള്‍ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

യുഎഇ: വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്‌ലെക്‌സിബിള്‍ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ. ജോലിസ്ഥലങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്നതും പ്രത്യേക സാഹചര്യവും ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരും ചില സ്വകാര്യ മേഖല ജീവനക്കാരും പകുതി ദിവസം ജോലി ചെയ്യുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇന്ന്.

അതിനാല്‍ വെള്ളിയാഴ്ചകളില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫ്‌ലെക്‌സിബിള്‍ ജോലി സമയവും വര്‍ക്ക് ഫ്രം ഹോമും തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ മാനേജരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ 70 ശതമാനം ജീവനക്കാരെങ്കിലും പൊതുജനങ്ങളെ സേവിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും ഓഫീസില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ليست هناك تعليقات:

إرسال تعليق