വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനുള്ള സ്‌ക്രീനിങ് ആപ്പുമായി അബുദാബി അധികൃതർ


അബുദാബി: വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനുള്ള സ്‌ക്രീനിങ് ആപ്പുമായി അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. വീസ എടുക്കുന്നതിനും പുതുക്കുന്നതിനും മുന്നോടിയായുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് ബുക്ക് ചെയ്യുന്നതിനായാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയത്ത് പ്രസ്തുത കേന്ദ്രത്തില്‍ എത്തണം. സമയവും പണവും ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. സേഹ വീസ സ്‌ക്രീനിങ് ആപ് എന്ന പേരില്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സേഹയുടെ കീഴില്‍ അബുദാബിയിലുള്ള 12 ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിങ് സെന്ററുകളിലും ആപ്പിലൂടെ ബുക്ക് ചെയ്യാം. 

ആൻഡ്രോയിഡ്കാർക്ക് 

ഇവിടെ ഡൌൺലോഡ് ചെയ്യാം,.  

ആൻഡ്രോയിഡ്കാർക്ക് ഇവിടെ ഡൌൺലോഡ് ചെയ്യാംഗ്രീന്‍പാസ്/ പിസിആര്‍ ഫലം വേണം
പരിശോധനാ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിനു ഗ്രീന്‍ പാസോ 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് ഫലമോ കാണിക്കണം.
പരിശോധനാ കേന്ദ്രങ്ങള്‍
അബുദാബി, മുസഫ, ഷഹാമ, ബനിയാസ്, ഇത്തിഹാദ് വീസ സ്‌ക്രീനിങ് സെന്റര്‍, മദീനത്ത് സായിദ്, ഡല്‍മ, സില, ഗയാത്തി, അല്‍ മര്‍ഫ, അല്‍ഐനിലെ സ്വീഹാന്‍ എന്നിവിടങ്ങളിലാണ് മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഉള്ളത്.
പൊതുജനങ്ങള്‍ക്ക് ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നൂതന സൗകര്യം ഒരുക്കിയതെന്ന് ആംബുലേറ്ററി ഹെല്‍ത്ത്കെയര്‍ സര്‍വീസസ് ചീഫ് ക്ലിനിക്കല്‍ അഫയേഴ്സ് ഓഫിസര്‍ ഡോ. ഒമര്‍ അല്‍ ഹാഷ്മി പറഞ്ഞു. 

ആൻഡ്രോയിഡ്കാർക്ക് ഇവിടെ ഡൌൺലോഡ് ചെയ്യാംഐഫോണുകാർക്ക് ഇവിടെ download

ليست هناك تعليقات:

إرسال تعليق