വരുന്നു , നിർമിതബുദ്ധി ലാബ് ; യുഎഇയിൽ വിദേശികൾക്കും അവസരം

ദുബായ് നിർമിതബുദ്ധിയുടെ ( ആർടിഫിഷ്യൽ ഇന്റലിജൻസ്- എഐ ) വൻ സാധ്യതകൾ ഉപയോഗപ്പെടുത്താൻ യുഎഇയിൽ പ്രത്യേക ഗവേഷണ ലാബുകൾ തുടങ്ങുന്നു . വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഗവേഷണത്തിനുൾപ്പെടെ അവസരമൊരുക്കുന്ന പദ്ധതിയാണിത് . ഉന്നത സാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റുകയാണു ലക്ഷ്യം . ഇതിനു മുന്നോടിയായി നിർമിതബുദ്ധിയിൽ വൈദഗ്ധ്യമുള്ള യുവനിരയെ സജ്ജമാക്കാൻ നടപടിയാരംഭിച്ചു . 

എഐ ബിരുദപഠനം പൂർത്തിയാക്കുന്ന 260 ൽ ഏറെ വിദ്യാർഥികൾക്ക് ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ഗവേഷണ - പരിശീലന സൗകര്യമൊരുക്കും . സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠനാവസരങ്ങൾ ഉണ്ടാകുമെന്ന് എഐ , ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലാമ അറിയിച്ചു . രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ എഐ സാങ്കേതിക വിദ്യയ്ക്കു കഴിയുമെന്നും 2030 ആകുമ്പോഴേക്കും ഈ മേഖലയിൽ നിന്നുള്ള സംഭാവന 14 % ( 9,790 കോടി ഡോളർ ) ആകുമെന്നുമാണു വിലയിരുത്തൽ . യുഎഇ കൗൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസാക്ഷൻസിന്റെ കീഴിലാണ ലാബുകൾ നിലവിൽ വരുന്നത് .

ليست هناك تعليقات:

إرسال تعليق