യുഎഇ ഐ.ഐ.ടിയില്‍ പ്രവാസി രക്ഷിതാക്കളുടെ പ്രതീക്ഷ വാനോളം


ദുബായ്: യുഎഇയില്‍ ഐഐടി(uae IIT) സ്ഥാപിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ പ്രവാസി(expat) രക്ഷിതാക്കളുടെ പ്രതീക്ഷ വാനോളം. കഴിഞ്ഞദിവസം ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിലാണ് ഐ.ഐ.ടി സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഐ.ഐ.ടി(IIT) വരുന്നത്. 

എവിടെയാണ് സ്ഥാപിക്കുന്നതെന്നോ എപ്പോള്‍ തുടങ്ങുമെന്നോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ജെ.ഇ.ഇ മെയിന്‍, (JEE MAIN) ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എന്നീ കടമ്പകള്‍ കടക്കുന്നവര്‍ക്കായിരിക്കും അഡ്മിഷന്‍ നല്‍കുക. എന്‍ജിനീയറിങ്ങിനോട് താല്‍പര്യമുള്ളവര്‍ക്ക് മികച്ച അവസരമായിരിക്കും ഐ.ഐ.ടി. യു.എ.ഇയിലെ രക്ഷിതാക്കള്‍ പലരും ഡെല്‍ഹിയിലും ബോംബെയിലും ചെന്നൈയിലുമുള്ള ഐ.ഐ.ടികളിലാണ് മക്കളെ പഠനത്തിന് അയച്ചിരിക്കുന്നത്. ഇവിടെയുള്ള ഫീസ് താങ്ങാനാവാത്തവരാണ് നാട്ടില്‍പോയി പഠിക്കുന്നത്. ഇന്ത്യയുടെ ഐ.ഐ.ടി എത്തുന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് (indian students)സ്‌കോളര്‍ഷിപ്പോടെ കുറഞ്ഞ ചെലവില്‍ പഠിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്ത്യന്‍ അധ്യാപകര്‍ക്കും കൂടുതല്‍ ജോലി സാധ്യതകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  നിലവില്‍ ഇന്ത്യയില്‍ 23 ഐ.ഐ.ടികളുണ്ട്. ഇതിന് സമാനമായ പ്രവേശന നടപടിക്രമങ്ങള്‍ തന്നെയായിരിക്കും യു.എ.ഇയിലേതും. പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്കോടെ (മാത്‌സ്, ഫിസിക്‌സ്) പാസായവര്‍ക്ക് ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതാം. ഇതില്‍ രണ്ടര ലക്ഷം റാങ്കിനുള്ളില്‍ വരുന്നവര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്(JEE advance) എഴുതാം. 

ليست هناك تعليقات:

إرسال تعليق