വേനൽക്കാല യാത്രാ തിരക്കും എയർപോർട്ട് മുന്നറിയിപ്പും

വേനൽക്കാല അവധിക്കാലമായതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) വൻ യാത്രാതിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു

സമയക്രമം: വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തുവാൻ അധികൃതർ നിർദ്ദേശിക്കുന്നു.

 സ്മാർട്ട് ഗേറ്റുകൾ (Smart Gates): പാസ്‌പോർട്ട് കൺട്രോൾ ക്ലിയറൻസ് വേഗത്തിലാക്കാൻ യോഗ്യതയുള്ള എല്ലാ യാത്രക്കാരും (UAE പൗരന്മാർ, താമസക്കാർ, വസ ഓർഡർ ഉള്ളവർ) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുക. ഇത് വരികളിൽ നിൽക്കുന്ന സമയം വലിയ അളവിൽ കുറയ്ക്കും.

 ഓൺലൈൻ ചെക്ക്-ഇൻ: ടെർമിനലിലെ ക്യൂ ഒഴിവാക്കാൻ വിമാനക്കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ മുൻകൂട്ടി Online Check-in ചെയ്യുക.

ലഗേജ് നിയന്ത്രണം: വീടുകളിൽ വെച്ച് തന്നെ ലഗേജിന്റെ ഭാരം പരിശോധിച്ച് നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കുക. ഇത് ഡ്രോപ്പ്-ഓഫ് കൗണ്ടറുകളിലെ സമയം ലാഭിക്കും.

മെട്രോ ഉപയോഗം: എയർപോർട്ടിലേക്കും തിരിച്ചുമായി ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാൻ ദുബായ് മെട്രോ സേവനം പരമാവധി പ്രയോജനപ്പെടുത്താം (ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിലേക്ക് മെട്രോ കണക്റ്റിവിറ്റിയുണ്ട്).



തുടരുന്ന യുദ്ധങ്ങളും തൊഴിൽ പ്രതിസന്ധിയും; താളംതെറ്റി പ്രവാസി ജീവിതം


കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയും പ്രധാന താങ്ങാണ് പ്രവാസി മലയാളികൾ. എന്നാൽ, ആഗോളതലത്തിലെ യുദ്ധങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും പ്രവാസി സമൂഹത്തിന്റെ ജീവിതത്തെയും തൊഴിൽ സുരക്ഷയെയും സാരമായി ബാധിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും പ്രതിസന്ധിയിലായതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പിരിച്ചുവിടൽ വർധിക്കുന്നു. ജോലി നിലനിൽക്കുന്നവർക്കുപോലും ശമ്പളം വെട്ടിക്കുറയ്ക്കൽ, അലവൻസുകൾ ഒഴിവാക്കൽ, മാസങ്ങളോളം വേതനം വൈകിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.

അതേസമയം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വീടുകളുടെ വാടക വർധന, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയവ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു. വരുമാനം കുറയുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതോടെ നാട്ടിലുള്ള കുടുംബങ്ങൾക്ക് കൃത്യമായി പണമയയ്ക്കാനും പലർക്കും കഴിയുന്നില്ല. ഇതോടെ കേരളത്തിലേക്കുള്ള പ്രവാസി പണമയക്കലിലും ഇടിവുണ്ടാകുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും പ്രാദേശിക വ്യാപാര മേഖലയെയും ഇത് ബാധിക്കുകയും ചെയ്യുന്നു. ലോണുകൾ, വീടുപണി, കുടുംബച്ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പലരും കടക്കെണിയിലാകുമ്പോൾ, ജോലിയുടെയും വിസയുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പ്രവാസികൾക്കിടയിലെ മാനസിക സമ്മർദ്ദവും വർധിപ്പിക്കുന്നു. പ്രതിസന്ധി തുടർന്നാൽ പ്രവാസം അവസാനിപ്പിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവരുടെ എണ്ണവും ഉയർന്നേക്കാം.

ഈ സാഹചര്യത്തിൽ പ്രവാസി സമൂഹത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നാണ് വിലയിരുത്തൽ. *നോർക്ക (NORKA)* വഴിയുള്ള പുനരധിവാസ വായ്പകളും പ്രവാസി ക്ഷേമ പദ്ധതികളും കൂടുതൽ വേഗത്തിലും ഉദാരമായും ലഭ്യമാക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തി സ്വയംതൊഴിലും വ്യവസായ സംരംഭങ്ങളും ആരംഭിക്കാൻ പ്രത്യേക ഗ്രാന്റുകളും സാമ്പത്തിക പിന്തുണയും നൽകേണ്ടതുണ്ട്. വിദേശങ്ങളിൽ കുടുങ്ങിപ്പോകുന്നവർക്കും ശമ്പള കുടിശ്ശിക നേരിടുന്ന തൊഴിലാളികൾക്കും എംബസികൾ വഴി ആവശ്യമായ നിയമപരവും നയതന്ത്രപരവുമായ സഹായം ഉറപ്പാക്കുന്നതും അനിവാര്യമാണ്.




വിമാന ടിക്കറ്റ് കാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കാൻ


ടിക്കറ്റ് റീഫണ്ട് ലഭിക്കാനായി, ആദ്യം നിങ്ങൾ ടിക്കറ്റ് എടുത്ത എയർലൈൻസിന്റെ വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്യുക. അവിടെയുള്ള 'Manage Booking' അല്ലെങ്കിൽ 'Cancel Flight' ഓപ്ഷൻ ഉപയോഗിച്ച് ക്യാൻസലേഷൻ റിക്വസ്റ്റ് സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ ടിക്കറ്റിന്റെ റീഫണ്ട് പോളിസി അനുസരിച്ച്, റീഫണ്ട് തുക കണക്കാക്കി നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. സാധാരണയായി ഇതിന് ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുക്കാറുണ്ട്.

എല്ലാ എയർലൈൻസിന്റെയും റീഫണ്ട് പോളിസി ഒരുപോലെയല്ല. സാധാരണയായി, നിങ്ങൾ ടിക്കറ്റിന്റെ ഏത് വിഭാഗമാണ് തിരഞ്ഞെടുത്തത് എന്നതിനെ ആശ്രയിച്ചിരിക്കും റീഫണ്ട്. ഫുൾ റീഫണ്ട് ലഭിക്കണമെങ്കിൽ ടിക്കറ്റ് റീഫണ്ടബിൾ ആയിരിക്കണം, ചിലപ്പോൾ നിശ്ചിത സമയത്തിനുള്ളിൽ ക്യാൻസൽ ചെയ്യേണ്ടിയും വന്നേക്കാം. ഇനി, യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും ടിക്കറ്റിന്റെ ചില ഭാഗങ്ങളോ നികുതികളോ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ഓരോ എയർലൈനിന്റെയും പ്രത്യേക നിബന്ധനകൾ പരിശോധിക്കുകയാണ് ഏറ്റവും നല്ലത്.




യാത്ര ചെയ്യുമ്പോൾ എയർപോർട്ടിൽ ബഗേജ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?

എന്തൊക്കെയാണ് അത് തിരിച്ചെടുക്കാനുള്ള നടപടി ക്രമങ്ങൾ

വിമാന യാത്രയിൽ ലഗേജ് നഷ്ടപ്പെട്ടാൽ, യാത്രക്കാർ പരിഭ്രാന്തരാകാതെ അടിയന്തരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ ഇതാ.

ലഗേജ് കാണാതായാൽ, എയർപോർട്ടിലെ ബഗേജ് ക്ലെയിം ഏരിയ വിടുന്നതിനു മുൻപ്, ആ എയർലൈൻസിന്റെ ബഗേജ് സർവീസ് ഓഫീസിനെ നേരിട്ട് സമീപിക്കേണ്ടതാണ്.

അവിടെവച്ച് 'പ്രോപ്പർട്ടി ഇറെഗുലാരിറ്റി റിപ്പോർട്ട്' അഥവാ പി ഐ ആർ ഫയൽ ചെയ്യുക. ഇതിനായി ലഗേജ് ടാഗും ബോർഡിംഗ് പാസും ആവശ്യമാണ്.

റിപ്പോർട്ട് ചെയ്തതിനുശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് ലഗേജിന്റെ നിലവിലെ അവസ്ഥ ട്രാക്ക് ചെയ്യാം. ലഗേജ് കണ്ടെത്തിക്കഴിഞ്ഞാൽ, എയർലൈൻസുകാർ അത് നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്നതാണ്.



ഡോ. ഇ വിഷ്‌ണു വർധൻ റെഡ്ഡി ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറൽ

തെലങ്കാനയിൽ നിന്നുള്ള ആദ്യ നയതന്ത്രജ്ഞൻ

ദുബൈ | മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്) ഉദ്യോഗസ്ഥൻ ഡോ. ഇ വിഷ്‌ണു വർധൻ റെഡ്ഡിയെ ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി നിയമിച്ചേക്കും. നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ തലപ്പത്തെത്തുന്ന തെലങ്കാനയിൽ നിന്നുള്ള ആദ്യ ഉദ്യോഗസ്ഥനായി അദ്ദേഹം മാറും.

2008 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ വിഷ്‌ണു വർധൻ റെഡ്ഡി തെലങ്കാനയിലെ വാറങ്കൽ സ്വദേശിയും ന്യൂഡൽഹി എയിംസിലെ പൂർവവിദ്യാർഥിയുമാണ്. 

ഡെപ്യൂട്ടേഷനിൽ തെലങ്കാന സർക്കാറിൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ്റ്സ് സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈദരാബാദിൽ റീജ്യനൽ പാസ്പോർട്ട് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഐക്യ രാഷ്ട്രസഭ എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. എന്നാൽ ഗൾഫ് മേഖലയിലെ അദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്.



യുഎഇ യാത്രാ നിയമങ്ങൾ: നിങ്ങളുടെ ലഗേജിൽ കൊണ്ടുപോകാൻ പാടില്ലാത്ത അത്ഭുതകരമായ വസ്തുക്കളുടെ പട്ടിക

അവധിക്കാലം ആഘോഷിക്കുന്നത് ചിലർക്ക് ഒരു പതിവ് അനുഭവമായി തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ലഗേജിലുള്ള വസ്തുക്കൾ വിമാനത്താവള സുരക്ഷാ ഏജൻസികളിലോ കസ്റ്റംസിലോ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. കളിപ്പാട്ട തോക്കുകൾ മുതൽ പോപ്പി വിത്തുകൾ വരെ, യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ യുഎഇയിൽ വ്യോമയാന, കസ്റ്റംസ് നിയമങ്ങൾ ഉണ്ട്.

പല നിയമങ്ങളും അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, മറ്റു ചിലത് പതിവ് യാത്രക്കാരെ പോലും അത്ഭുതപ്പെടുത്തിയേക്കാം. മറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി എത്തിഹാദ് എയർവേയ്‌സ് ശക്തമായ ദുർഗന്ധമുള്ളതും പെട്ടെന്ന് കേടാകുന്നതുമായ പഴങ്ങൾ വിമാനത്തിൽ നിരോധിച്ചിരിക്കുന്നു എന്നത് ചിലരെ ഞെട്ടിച്ചേക്കാം. നിയന്ത്രിത പഴങ്ങളിൽ ദുരിയാൻ, ചക്ക, ചാമ്പെഡെക്, പെഡലായ്, മരങ് എന്നിവ ഉൾപ്പെടുന്നു കളിത്തോക്കുകൾ, അമ്പുകൾ,പോപ്പി വിത്തുകൾ,പ്രത്യേക ഭക്ഷണസാധനങ്ങൾ,

ദുബായ് അന്താരാഷ്ട്വിമാനത്താവളത്തിലേക്ക് കസ്റ്റംസ് വഴി പന്നിയിറച്ചി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

യുഎഇ കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം, ഹലാൽ ഇതര മാംസവും പന്നിയിറച്ചി ഉൽപ്പന്നങ്ങളും (ബേക്കൺ, ഹാം, പന്നിക്കൊഴുപ്പ്, പന്നിയിറച്ചി ജെലാറ്റിൻ എന്നിവയുൾപ്പെടെ) നിരോധിത ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട്, അവ എത്തിച്ചേരുമ്പോൾ കണ്ടുകെട്ടുകയും ചെയ്യും.



നഷ്ടപ്പെട്ട വസ്തുക്കൾ ഉടമസ്ഥർക്ക് ദുബൈ പൊലീസ് വീട്ടിലെത്തിച്ച് നൽകും


ദുബൈ: നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ദുബൈ പെ ാലീസ് ഇനി അവ ഉടമസ്ഥർക്ക് വീട്ടിലെത്തിച്ച് നൽകും. യു.എ.ഇയിൽ ഏത് സ്ഥലത്തായാലും ഉടമസ്ഥരുടെ കൈകളിൽ നഷ്ടപെട്ട സാധനങ്ങൾ തിരിച്ചെത്തിക്കാൻ പൊലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്.

ദുബൈയിൽ നഷ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾ എവിടെയാണെങ്കിലും അവിടെ എത്തിച്ചു നൽകാമെന്നാണ് ദുബൈ പെ ാലീസിൻ്റെ വാഗ്ദാനം. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്ന് വിവരം ലഭിച്ചാൽ ദുബൈ പൊലീസിൻ്റെ 901 എന്ന കോൾ സെൻ്ററിൽ ബന്ധപ്പെട്ടാൽ മതി. യു.എ.ഇയിലെ ഏത് എമിറേറ്റിലായാലും വീടിൻ്റെ വിലാസത്തിലോ, ഓഫിസ് വിലാസത്തിലോ സാധനം എത്തിച്ചു നൽകാൻ ആവശ്യപ്പെടാം. അംഗീകൃത കൊറിയർ സ്ഥാപനങ്ങൾ വഴിയാകും ഇവ വീട്ടിലെത്തിക്കുക.

നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു വാങ്ങാനായി ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിലെത്തി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ദുബൈ പൊലീസിന്റെ പുതിയ പദ്ധതി. സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവ എത്ര വിലപിടിപ്പുള്ള തായാലും തിരിച്ചുകിട്ടാൻ സാധ്യത ഏറെയുള്ള നഗരമാണ് ദുബൈ തിരക്കേറിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലും പലപ്പോഴും മറന്നുവെച്ചതോ, കളഞ്ഞുപോയതോ ആയ വസ്തുക്കൾ അവരുടെ രാജ്യത്തേക്ക് എത്തിച്ചു നൽകി ദുബൈ വാർത്തകളിൽ നിറയാറുണ്ട്

_


ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം; ഏഴ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു


ദുബായ്: നഗരത്തിലെ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നാല് മേഖലകളിൽ നടത്തിയ പരീക്ഷണ പദ്ധതി വിജയകരമായതിനെ തുടർന്നാണ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക്‌സ് ടവേഴ്‌സ്, ദുബായ് മറീന എന്നിവിടങ്ങളിലാണ് പുതിയതായി സേവനം ആരംഭിച്ചത്. നേരത്തെ അൽ കറാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര ഡെലിവറി സംവിധാനം ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്.

പ്രത്യേക കാൽനട, സൈക്കിൾ ട്രാക്കുകളുടെ ലഭ്യത, റെസ്റ്റോറന്റുകളുടെയും കടകളുടെയും സാമീപ്യം, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പുതിയ മേഖലകൾ തിരഞ്ഞെടുത്തത്. സ്വകാര്യ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡെലിവറി റൈഡർമാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന മാർഗനിർദേശങ്ങളും ആർ.ടി.എ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽ 99 ശതമാനം ഉപഭോക്താക്കളും 90 ശതമാനത്തിലധികം ഡെലിവറി റൈഡർമാരും സംതൃപ്തി രേഖപ്പെടുത്തിയതായും ആർ.ടി.എ വ്യക്തമാക്കി.



കാർ ഓഫ് ചെയ്യാതെ പുറത്തേക്കിറങ്ങുന്നവർ ശ്രദ്ധിക്കുക; അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

 അൽപസമയത്തേക്കുള്ള നിർത്തലാണെങ്കിലും എൻജിൻ ഓണാക്കി വാഹനം ഉപേക്ഷിക്കരുത്; 500 ദിർഹം പിഴ ലഭിക്കാം

അബുദാബി: ചെറിയ ആവശ്യത്തിനായി വാഹനം നിർത്തുമ്പോൾ എൻജിൻ ഓഫ് ചെയ്യാതെ കാർ ഉപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. എൻജിൻ പ്രവർത്തിപ്പിച്ച നിലയിൽ വാഹനം ശ്രദ്ധിക്കാതെ വിട്ടാൽ 500 ദിർഹം പിഴ ചുമത്താം. മാത്രമല്ല, വാഹനം മോഷണം പോകാനും തീപിടിത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളെ വാഹനത്തിനുള്ളിൽ ഒറ്റയ്ക്ക് ഇരുത്തി കാർ ഓണാക്കി പുറത്തുപോകുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാം. അതിനാൽ, വാഹനം എത്ര നേരത്തേക്കാണ് നിർത്തുന്നതെങ്കിലും ഡ്രൈവർമാർ എൻജിൻ ഓഫ് ചെയ്യുകയും താക്കോൽ എടുത്തുമാറ്റുകയും വാഹനം ലോക്ക് ചെയ്ത ശേഷം മാത്രം പുറത്തുപോകുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.




ഇത്തിഹാദ് റെയിൽ: കണക്റ്റിവിറ്റി കൂട്ടാൻ അബൂദബിയിൽ പുതിയ ബസ് റൂട്ടുകൾ

മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് കൂടുതൽ സർവീസുകൾ; ദുബൈ സ്റ്റേഷൻ സെപ്റ്റംബറിൽ തുറക്കും

അബൂദബി: മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനിൽ നിന്ന് മെയിൻ, അൽ സഹ്യ ബസ് സ്റ്റേഷനുകളിലേക്ക് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ സർവീസുകൾ കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി MR1, MR2 എന്നീ രണ്ട് പുതിയ ബസ് സർവീസുകളാണ് സർക്കാരും ഗതാഗത വകുപ്പും ചേർന്ന് നടപ്പിലാക്കിയിരിക്കുന്നത്. ഇരുദിശകളിലേക്കും സർവീസുകൾ ലഭ്യമാണ്.

യാത്രക്കാരുടെ സൗകര്യാർത്ഥം ട്രെയിൻ വരുന്ന സമയവും പുറപ്പെടുന്ന സമയവും കൃത്യമായി കണക്കാക്കിയാണ് ബസ്, ടാക്സി സർവീസുകൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ, അബൂദബിയിലെ പ്രധാന കേന്ദ്രങ്ങളായ കോർണിഷ് റോഡ് വെസ്റ്റിലെ അഡ്നോക് ആസ്ഥാനം, അഡ്നിക് സെന്റർ, റീം മാൾ എന്നിവയെ ബന്ധിപ്പിച്ച് പ്രത്യേക ഷട്ടിൽ ബസുകളും സർവീസ് നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

വിവിധ എമിറേറ്റുകളിൽ പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗതാഗത ക്രമീകരണങ്ങൾ. സെപ്റ്റംബറോടെ ദുബൈയിലെ സ്റ്റേഷനും തുറന്നുനൽകും. നിലവിൽ അബൂദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചാണ് ആദ്യഘട്ട റൂട്ട് പ്രവർത്തിക്കുന്നത്. ഈ റൂട്ടിൽ ദിവസേന ഇരുദിശകളിലേക്കുമായി 3 വീതം ട്രെയിൻ സർവീസുകളാണ് ഇപ്പോൾ ഉള്ളത്.




ദുബൈ വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാമോ? യാത്രയ്ക്ക് മുൻപ് മൊബൈലിൽ പരിശോധിക്കാം


ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് എമിഗ്രേഷനിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ യോഗ്യതയുണ്ടോ എന്ന് യാത്രയ്ക്ക് മുൻപുതന്നെ പരിശോധിക്കാം. സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ അർഹതയുള്ളവർക്ക് എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാകും. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ പ്രീ-ചെക്ക് സംവിധാനം ഒരുക്കിയത്.

മൊബൈൽ ഫോണിൽ dxb.pocketflights.com എന്ന വെബ്സൈറ്റ് തുറന്ന് പാസ്പോർട്ടിലെ ഫോട്ടോയും പേരും ഉൾപ്പെടുന്ന വിവരങ്ങളുള്ള പേജ് മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്താൽ മതി. പാസ്പോർട്ട് ഉടമയ്ക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ കഴിയുമോ എന്ന വിവരം ഇതിലൂടെ അറിയാനാകും. ഇതിനായി പ്രത്യേക ആപ്പോ മറ്റേതെങ്കിലും സോഫ്റ്റ്‌വെയറോ ഡൗൺലോഡ് ചെയ്യേണ്ടതില്ല.


ദുബൈ വിമാനത്താവളം വഴി യുഎഇയിൽ നിന്ന് പുറപ്പെടുന്നവർക്കും രാജ്യത്തേക്ക് എത്തുന്നവർക്കും എമിഗ്രേഷൻ ഗേറ്റിലെ ക്യൂ ഒഴിവാക്കി യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഈ സൗകര്യം സഹായിക്കും. ഈ വർഷം ആദ്യ ആറുമാസത്തിനിടെ മാത്രം 90 ലക്ഷം യാത്രക്കാർ  ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയെന്നാണ് കണക്ക്.





ഗോൾഡൻ വിസ ഉടമകൾക്ക് വിദേശയാത്ര നിർദ്ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം

അബുദാബി | വേനലവധിക്കാലത്ത് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗോൾഡൻ വിസ ഉടമകൾക്കായി പ്രധാന നിർദ്ദേശങ്ങളും സേവന വിവരങ്ങളും പുറപ്പെടുവിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. 

വിദേശത്ത് വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ യുഎഇയിലേക്ക് തിരികെയെത്താൻ സഹായിക്കുന്ന 'റിട്ടേൺ ഡോക്യുമെന്റ്' ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഈ അടിയന്തര യാത്രാ രേഖ ഒരു തവണത്തെ യാത്രക്ക് മാത്രമായി ഉപയോഗിക്കാവുന്നതാണ്. ലഭിച്ച് ഏഴ് ദിവസത്തിനകം ഇത് ഉപയോഗിച്ച് യുഎഇയിലേക്ക് തിരിച്ചെത്താം. വിദേശത്തുള്ളപ്പോൾ സഹായങ്ങൾക്കും കോൺസുലാർ അന്വേഷണങ്ങൾക്കുമായി ഗോൾഡൻ വിസ ഉടമകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അടിയന്തര ഹോട്ട്‌ലൈൻ സേവനവും ലഭ്യമാണ്



ഇത്തിഹാദ് റെയിലിന്റെ ലിവ, സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷനുകൾ നവംബർ 30ന് തുറക്കും

സായിദ് സിറ്റി, ലിവ എത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സ്റ്റേഷനുകളുടെ ഉദ്ഘാടന തീയതി 2026 നവംബർ 30ന്

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എത്തിഹാദ് റെയിലിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തെ സ്വീകരിക്കുകയും ആ മേഖലയിലെ ഉത്സവ സീസണിന്റെ ആരംഭത്തോടനുബന്ധിച്ച് സ്റ്റേഷനുകൾ വേഗത്തിൽ തുറക്കാൻ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്.

അൽ ദഫ്ര മേഖലയിലെ പരിപാടികളുടെയും ഉത്സവങ്ങളുടെയും സീസണിന്റെ ആരംഭത്തോടനുബന്ധിച്ച് പ്രവർത്തന തീയതി മാറ്റിവയ്ക്കാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് നിർദ്ദേശിച്ചു.

എല്ലാ വർഷവും പരിപാടികളും ആഘോഷങ്ങളും നിറഞ്ഞ ഈ കാലയളവിൽ അൽ ദഫ്രയിലേക്കുള്ള സന്ദർശകർക്കിടയിൽ ഈ ട്രെയിൻ യാത്ര സുഗമമാക്കും





മുസ്ലിം ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കരാറുകളിൽ അപ്പീൽ നൽകാൻ സാധിക്കില്ലെന്ന് ദുബൈ പരമോന്നത കോടതി

 ഇരുപക്ഷവും അംഗീകരിച്ച് ഒപ്പുവെക്കുന്ന കരാറുകൾ അന്തിമമായിരിക്കും

ദുബൈ | പ്രഥമവിവര കോടതിക്കോ അപ്പീൽ കോടതിക്കോ മുൻപാകെ ജഡ്ജിയുടെ സാന്നിധ്യത്തിൽ മുസ്‌ലിം ദമ്പതികൾ എത്തുന്ന വിവാഹമോചന ധാരണാ കരാറുകൾക്കെതിരെ ഉന്നത കോടതികളിൽ അപ്പീൽ നൽകാൻ സാധിക്കില്ലെന്ന് ദുബൈ പരമോന്നത കോടതി വിധി. കോടതികൾ രേഖപ്പെടുത്തുന്ന കരാറുകളുടെ അന്തിമസ്വഭാവം വ്യക്തമാക്കുന്നതാണ് ഈ സുപ്രധാനവിധി.

സ്വന്തം ഇഷ്ടപ്രകാരം ഒപ്പുവെച്ച് കോടതി നിയമപരമായ പ്രാബല്യം നൽകുന്ന കരാറുകളെ പിന്നീട് അപ്പീൽ കോടതിയിലോ പരമോന്നത കോടതിയിലോ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മുസ്ലിം ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

താൻ 2025 ജൂൺ 28-ന് ഇ-മെയിൽ വഴി ഭാര്യയെ വിവാഹമോചനം ചെയ്തതായി ഭർത്താവ് അവകാശപ്പെടുകയും, എന്നാൽ ഇമെയിൽ ലഭിച്ചിട്ടില്ലെന്ന് ഭാര്യ വാദിക്കുകയും ചെയ്ത കേസിലാണ് വിധി.





UAE Visa stamping does not require PCC

This is also applicable for visa stamping from UAE consulates outside of UAE.

🚀 Major Update: Police Clearance Certificate (PCC) No Longer Required for UAE Visa Stamping!

If you’re planning to work, move, or process residency visas for the UAE, there’s some major weight off your shoulders!

Starting July 23, 2026, applicants applying for UAE visa stamping will no longer be required to submit a Police Clearance Certificate (PCC) as part of the standard visa process.

📌 What Has Changed?

In previous years, obtaining a Police Clearance Certificate (PCC) from your home country or previous country of residence was a mandatory requirement for securing work visas and specific residency permits in the UAE.

This process often added weeks—and sometimes significant administrative hassle and costs—to the recruitment and visa issuance process for prospective expats.

Key Highlights of the Update:

  • Effective Date: July 23, 2026.

  • Key Requirement Removed: Submission of a foreign PCC for residency visa stamping.

  • Simplified Process: A faster turn-around time for individuals moving to the UAE for employment or residency.

🔍 Why This Matters for Expats & Employers

  • Faster Hiring & Onboarding: Employers can onboard new talent faster without waiting for long background clearances from international authorities.

  • Lower Upfront Costs: Applicants no longer need to pay extra fees for foreign police checks, attestations, and translation services.

  • Smoother Transition: Streamlines administrative overhead for both typing centers and individual applicant procedures.

⚠️ Important Note: While a PCC is no longer required for routine visa stamping, government entities, specialized security sectors, or specific high-clearance job roles may still reserve the right to request background checks on a case-by-case basis. Always verify requirements with your employer or typing center during application. 

Call us for all your UAE visa stamping requirements at UAE Consulate in Thiruvananthapuram and for GAMCA medical appointment and POE clearance. +91-9539051386