‏إظهار الرسائل ذات التسميات Qatar. إظهار كافة الرسائل
‏إظهار الرسائل ذات التسميات Qatar. إظهار كافة الرسائل

ഖത്തറിലെ ഹെൽത്ത് സെന്ററുകളിൽ covid-19. പി സി ആർ ടെസ്റ്റുകൾ സൗജന്യം

ദോഹ: ഖത്തറിലെ 28 PHCC ഹെൽത്ത് സെന്ററുകളിലും കോവിഡ്-19 PCR ടെസ്റ്റുകൾ സൗജന്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ലക്ഷണമില്ല ആളുകൾ ഈ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പരിശോധനയ്ക്കായി എത്തണമെന്നും പരിശോധന ഫലം വരുന്നതുവരെ മറ്റ്ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അൽ വക്ര, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ് ബേ, അബുബേക്കർ, മെസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉം സ്ലാൽ, ഗ്രാഫത് അൽ എന്നീ 14 ഹെൽത്ത് സെന്ററുകളും ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ പിസിആർ സേവനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

യാത്രാ ആവശ്യങ്ങൾക്കുള്ള പിസിആർ ടെസ്റ്റുകൾക്ക് ഓരോ ടെസ്റ്റിനും 160 റിയാൽ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


1. അല്‍ വക്ര

2. അല്‍ തുമാമ

3. ഓള്‍ഡ് എയര്‍പോര്ട്ട്

4. വെസ്റ്റ് ബേ

5. അബൂബക്കര്‍ സിദ്ദീഖ്

6. മിസൈമീര്‍

7. അല്‍ വാബ്

8. അല്‍ റയ്യാന്‍

9. അല്‍ വജ്ബ

10. ഉമ്മു സലാല്‍

11. ഗ്രാഫത് അല്‍ റയാന്‍

12. ഖത്തര്‍ യൂണിവേഴ്‌സിറ്റി

13. ലീബൈബ്

14. അല്‍ ഖോര്‍ എന്നിവയാണ് 14 ആരോഗ്യ കേന്ദ്രങ്ങൾ.


ഖത്തറിലേക്കുള്ള ഫാമിലി വിസിറ്റ് വിസക്ക് മെട്രാഷിലൂടെ അപേക്ഷിക്കാം... /Family visit visa to Qatar can be applied for through Matrash.

 ദോഹ : ഖത്തറിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. സഅദ് ഉവൈദ അല്‍ അഹ്ബാബിയാണ് ഇക്കാര്യം അറിയിച്ചത്.
ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍, സഹോദരീ സഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്കുമാണ് വിസിറ്റ് വിസ അനുവദിക്കുക. ഇതില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ വിസിറ്റ് വിസയില്‍ കൊണ്ടുവരണമെങ്കില്‍ അപേക്ഷിക്കുന്ന പ്രവാസിക്ക് ചുരുങ്ങിയത് 5000 റിയാല്‍ മാസ ശമ്പളം ഉണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരാനാണെങ്കില്‍ 10,000 റിയാലാണ് കുറഞ്ഞ മാസ ശമ്പള പരിധി. നിശ്ചിത ശമ്പളം ഉണ്ടെന്ന കാര്യം തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കണം.

മെട്രാഷ് ആപ്പിലൂടെയാണ് ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള വിസിറ്റ് വിസ അപേക്ഷ നല്‍കേണ്ടത്. വിസ അപേക്ഷയോടൊപ്പം തൊഴിലുടമയില്‍ നിന്നുള്ള എന്‍ഒസി, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, വിസിറ്റ് വിസയില്‍ വരുന്ന വ്യക്തിയുടെ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷകന്റെ ഐഡി കാര്‍ഡ്, സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്, വരുന്നതിനും തിരികെ പോകുന്നതിനുമുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ്, ബന്ധം കാണിക്കുന്നതിനുള്ള തെളിവ് (ഭാര്യയോ ഭര്‍ത്താവോ ആണ് വരുന്നതെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), ലേബര്‍ വിഭാഗം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവയും ആവശ്യമാണ്.

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ അപേക്ഷകന്റെ മാതാപിതാക്കളോ സഹോദരങ്ങളോ ആണെങ്കില്‍ മെട്രാഷ്-2 ആപ്പിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമെ, ഭാര്യ ഖത്തറിലുണ്ടെങ്കില്‍ അവരുടെ റെസിഡന്‍സി കാര്‍ഡിന്റെ കോപ്പി, സന്ദര്‍ശകനുമായുള്ള ബന്ധം കാണിക്കുന്ന രേഖ എന്നിവ കൂടി വേണം.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക