Covid-19 Pravasi Registration for Returning Keralites

വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ പ്രീ രജിസ്റ്റർ ചെയ്യുക. 
മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ക്യൂവിൽനിന്നും എളുപ്പം കടന്നുപോകാൻ സാധിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും രീതിയും താഴെ കൊടുത്തിരിക്കുന്നു.

https://covid19jagratha.kerala.nic.in/home/pravasiEntry

Step 01
നിങ്ങളുടെ ഇന്ത്യൻ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക. OTP കിട്ടിയാൽ അത് എന്റർ ചെയ്യുക.

Step 02
റെജിസ്ട്രേഷൻ  ഫോം അറിയാവുന്ന രീതിയിൽ മുഴുവൻ ഡീറ്റൈൽസും കൊടുത്തു പൂരിപ്പിക്കുക.

Step 03
ഒന്നിൽ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ "Add Family Member" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തിട്ടു, വിവരം മുഴുവനായും പൂരിപ്പിക്കുക.

Step 04
എല്ലാം പൂരിപ്പിച്ചു കഴിഞ്ഞാൽ "Save All" ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ മൊബൈൽ/ഇമെയിൽ ഐഡി യിൽ ഒരു റെജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതായിരിക്കും.

Step 05
കേരളത്തിൽ എത്തിയാൽ  എയർപോർട്ടിലുള്ള വിവര ശേഖരണ ഡെസ്കിൽ നിങ്ങളുടെ റെജിസ്ട്രേഷൻ നമ്പർ പറഞ്ഞു കൊടുക്കുക. അല്ലെങ്കിൽ നിങ്ങൾക്കു കിട്ടുന്ന "Self Declaration Form"ന്  മുകളിലായി നമ്പർ രേഖപെടുത്തിയാലും മതി.

യുഎഇ വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ് നിര്‍ത്തലാക്കി; കേരളത്തിലേക്കുള്ള യാത്രക്കാര്‍ പിപിഇ കിറ്റ് ധരിക്കണം
+ യു.എ.ഇ.യിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

ليست هناك تعليقات:

إرسال تعليق