യുഇഎയില്‍ നിന്ന് കേരളത്തിലേക്ക് വന്നിരുന്ന യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ആന്റിബോഡി റാപിഡ് ടെസ്റ്റ് നിര്‍ത്തലാക്കി. ജൂലൈ ഒന്ന് മുതല്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തില്ല. പകരം യാത്രക്കാര്‍ പി പി ഇ കിറ്റും എന്‍ 95 മാസ്‌കും ധരിക്കണമെന്ന കേരള സര്‍ക്കാറിന്റെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ വിമാന കമ്പനികള്‍ക്കും വിമാനത്താളവ അധികൃതര്‍ക്കും യുഎഇ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ മാസം 26നാണ് റാപിഡ് ടെസ്റ്റ് നിര്‍ത്തലാക്കാന്‍ യുഎഇ തീരുമാനിച്ചത്.
കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ റാപിഡ് ടെസ്റ്റ് നടത്തിയിരുന്നത്. റാപിഡ് ടെസ്റ്റില്‍ നെഗറ്റീവ് ഫലം രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ വിമാനയാത്ര അനുവദിച്ചിരുന്നുള്ളൂ. ഇതിനിടെ, വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് കണ്ട് കേന്ദ്രം തള്ളുകയായിരുന്നു.
പെട്ടെന്ന് ഫലം അറിയാനാകും എന്നതാണ് റാപിഡ് ടെസ്റ്റിന്റെ പ്രത്യേകത. റാപിഡ് ടെസ്റ്റ് പോസിറ്റീവാകുന്നവര്‍ക്ക് വിശദമായ പി സി ആർ പരിശോധന നടത്തി ഫലം ഉറപ്പിച്ചിരുന്നു.
അതിനിടെ, യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദാബി വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലം കൈയില്‍ കരുതണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നിര്‍ദേശിച്ചു.
രജിസ്ട്രേഷൻ നിർബന്ധം
വിദേശത്തു നിന്ന് ഇന്ത്യയിലേക്കു യാത്ര ആഗ്രഹിക്കുന്നവർ അതാതിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
പാസ്‌പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ രജിസ്‌ട്രേഷനിൽ ഉൾപെടണം. വന്ദേഭാരത് വിമാന ടിക്കറ്റുകൾ എയർ ഇന്ത്യ നേരിട്ട് നൽകാൻ തുടങ്ങിയപ്പോൾ നയതന്ത്ര കാര്യാലയത്തിലെ രജിസ്ട്രേഷൻ പലരും ഉപേക്ഷിച്ചത് ശരിയല്ല. ഇത്തരക്കാർക്ക് ടിക്കറ്റ് ഉണ്ടെങ്കിലും യാത്ര ചെയ്യാൻ കഴിയില്ല, വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ പ്രീ രജിസ്റ്റർ ചെയ്യുക.
മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ക്യൂവിൽനിന്നും എളുപ്പം കടന്നുപോകാൻ സാധിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും രീതിയും താഴെ കൊടുത്തിരിക്കുന്നു.
https://covid19jagratha.kerala.nic.in/home/pravasiEntry
Step 01
നിങ്ങളുടെ ഇന്ത്യൻ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക. OTP കിട്ടിയാൽ അത് എന്റർ ചെയ്യുക.
Step 02
റെജിസ്ട്രേഷൻ ഫോം അറിയാവുന്ന രീതിയിൽ മുഴുവൻ ഡീറ്റൈൽസും കൊടുത്തു പൂരിപ്പിക്കുക.
Step 03
ഒന്നിൽ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ "Add Family Member" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തിട്ടു, വിവരം മുഴുവനായും പൂരിപ്പിക്കുക.
Step 04
എല്ലാം പൂരിപ്പിച്ചു കഴിഞ്ഞാൽ "Save All" ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ മൊബൈൽ/ഇമെയിൽ ഐഡി യിൽ ഒരു റെജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതായിരിക്കും.
Step 05
കേരളത്തിൽ എത്തിയാൽ എയർപോർട്ടിലുള്ള വിവര ശേഖരണ ഡെസ്കിൽ നിങ്ങളുടെ റെജിസ്ട്രേഷൻ നമ്പർ പറഞ്ഞു കൊടുക്കുക. അല്ലെങ്കിൽ നിങ്ങൾക്കു കിട്ടുന്ന "Self Declaration Form"ന് മുകളിലായി നമ്പർ രേഖപെടുത്തിയാലും മതി.

No comments:
Post a Comment