യുഎഇയിൽ നിർത്തിയിട്ട സ്കൂൾ ബസിനെ മറികടന്നാൽ 1000 ദിർഹം പിഴ

അബുദാബി : സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ മറികടക്കുന്നവർക്ക് 1000 ദിർഹം ( 20,315 രൂപ ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് . വിദ്യാർഥികളെ കയറ്റാനോ ഇറക്കാനോ നിർത്തിയിടുന്ന സ്കൂൾ ബസിൽ നിന്ന് കുറഞ്ഞത് 5 മീറ്റർ അകലത്തിലാണ് മറ്റു വാഹനങ്ങൾ നിർത്തേണ്ടത് . നിയമം ലംഘിക്കുന്നവർക്കു പിഴയ്ക്കൊപ്പം 10 ബ്ലാക് പോയിന്റും ലഭിക്കും . ഇന്നലെ മുതൽ അബുദാബിയിലെ സ്കൂളുകൾ തുറന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് . ' അവരുടെ സുരക്ഷ , നമ്മുടെ സന്തോഷം ' എന്ന പ്രമേയത്തിൽ ഇതുസംബന്ധിച്ച് അബുദാബി പൊലീസ് ക്യാംപെയ്നും ആരംഭിച്ചു . വാഹനം നിർത്തുമ്പോൾ സ്റ്റോപ് ബോർഡ് പ്രദർശിപ്പിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും ശിക്ഷയുണ്ട് . വാഹനം പുറപ്പെടുന്നതിന് മുൻപ് വിദ്യാർഥികൾ കയറുകയും ഇറങ്ങുകയും ചെയ്തെന്ന് സൂപ്പർവൈസർമാർ ഉറപ്പാക്കണം . റോഡിനു കുറുകെ കടക്കാൻ വിദ്യാർഥികളെ സൂപ്പർവൈസർമാർ സഹായിക്കണമെന്നും പൊലീസ് പറഞ്ഞു . വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി . നിയമലംഘകരെ പിടികൂടാൻ സ്റ്റോപ് ബോർഡിൽ നൂതന ക്യാമറയും സ്ഥാപിച്ചിട്ടുണ്ട് .

ليست هناك تعليقات:

إرسال تعليق