അബുദാബിയിലെ സ്കൂളുകളിൽ ഒരാഴ്ചകൂടി ഓൺലൈൻ പഠനം തുടരും

യുഎഇ: അബുദാബിയിലെ സ്കൂളുകളിൽ ഒരാഴ്ചകൂടി ഓൺലൈൻ പഠനം തുടരാൻ തീരുമാനം. എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയാണ് ഇക്കാര്യം സംബന്ധിച്ച നിർദേശം അറിയിച്ചത്. രാജ്യത്തെ എല്ലാ പൊതു – സ്വകാര്യ സ്‍കൂളുകള്‍ക്കും ഇത് ബാധകമാണ്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 21 വരെ എമിറേറ്റില്‍ ഓണ്‍ലൈന്‍ പഠനം തുടരും. ജനുവരി 17 വരെയാണ് ആദ്യം ഓണ്‍ലൈന്‍ അധ്യയനം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ വ്യപകമാകുന്ന സാഹചര്യത്തിൽ സ്‍കൂളുകളിലേക്ക് കുട്ടികളുടെ മടക്കം സുരക്ഷിതമാക്കാനായി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താനായാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഒപ്പം ജനുവരി 28 വരെ സ്‍കൂളുകളില്‍ നേരിട്ട് ഹാജരാകേണ്ടി വരുന്ന എല്ലാ പരീക്ഷകളും ടെസ്റ്റുകളും മാറ്റിവെയ്‍ക്കാനും എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതത് സമയങ്ങളിലെ രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് തുടര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

ليست هناك تعليقات:

إرسال تعليق