ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളില്‍ നിന്നുള്ള ദുബൈ യാത്രക്കാര്‍ക്ക് റാപിഡ് പി സി ആര്‍ പരിശോധന ഒഴിവാക്കി

ദുബൈ: ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളില്‍ നിന്നുള്ള ദുബൈ യാത്രക്കാര്‍ക്ക് അതാത് രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് പി സി ആര്‍ പരിശോധന അധികൃതര്‍ ഒഴിവാക്കി. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ദുബൈയില്‍ വന്നിറങ്ങുന്നവര്‍ക്കും ഈ പ്രയോജനം ലഭിക്കും. ദുബൈ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സംബന്ധമായ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവില്‍ വന്നത്.

48 മണിക്കൂറിനിടയിലെ ആര്‍ ടി പി സി ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകളില്‍ മാറ്റമില്ല. ദുബൈയില്‍ വന്നിറങ്ങിയത് എയര്‍പോര്‍ട്ടില്‍ വച്ച്‌ പി സി ആര്‍ ടെസ്റ്റ് നടത്തും. ആറു മണിക്കൂര്‍ മുന്‍പുള്ള റാപിഡ് പി സി ആര്‍ പരിശോധന യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം, യു എ ഇ യിലെ മറ്റു എയര്‍പോര്‍ട്ടുകളിലേക്ക് വരുന്നവര്‍ക്ക് പുതിയ ഇളവ് തല്‍ക്കാലം ബാധകമല്ല.

ليست هناك تعليقات:

إرسال تعليق