‏إظهار الرسائل ذات التسميات Dubai. إظهار كافة الرسائل
‏إظهار الرسائل ذات التسميات Dubai. إظهار كافة الرسائل

സൗദിയിൽ നാല് ലക്ഷത്തോളം ഗാർഹിക തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു

 ജിദ്ദ: ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ നാല് ലക്ഷം ഗാർഹിക തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു.

       ജോലി നഷ്ടപ്പെട്ട ഗാർഹിക തൊഴിലാളികളിൽ രണ്ട് ലക്ഷത്തോളം പേർ ഹൗസ് ഡ്രൈവർമാരാണ്.

       2020 മൂന്നാം പാദത്തിൽ 19.4 മില്യൺ ഹൗസ് ഡ്രൈവർമാരുണ്ടായിരുന്ന സ്ഥാനത്ത് 2021 മൂന്നാം പാദത്തിൽ 1.75 മില്യൺ ഹൗസ് ഡ്രൈവർമാരാണുള്ളത്.

      ഹോം ഗാർഡ്, ഹൗസ് ഫാർമർ, ടൈലർമാർ, ഹോം നഴ്സ് തുടങ്ങിയ പ്രൊഫഷനുകളിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേ സമയം ഷെഫ്, വെയ്റ്റ്രസസ്, ഹൗസ് ഹോൾഡ് മാനേജേഴ്സ് എന്നീ മേഖലയിലുള്ളവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.


ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: 90 ശതമാനം ഇളവുകൾ

ദുബായ്: ഡിസംബർ 26 ന് മജിദ്  അൽ ഫുത്തൈം മാളുകളില്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് സെയില്‍ നടക്കും. 12 മണിക്കൂര്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് 90 % വരെ കിഴിവ് നല്‍കുന്നു. മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദെയ്റ, സിറ്റി സെന്റര്‍ മെയ്സെം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ 100-ലധികം പങ്കാളിത്ത ബ്രാന്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 25 % മുതല്‍ 90 % വരെ കിഴിവുകള്‍ ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സമയം. കുടുംബ-സൗഹൃദ തത്സമയ വിനോദ പ്രകടനങ്ങള്‍ കാണാനും വിലപ്പെട്ട നിരവധി റിവാര്‍ഡുകളും നേടാന്‍ അവസരമുണ്ട്. ദുബായ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിജയം നേടാനാകും.

പകുതിയിലും കുറഞ്ഞ നിരക്കിൽ ഈ മാസം ദുബായ് എക്സ്പോ ടിക്കറ്റ്. ടിക്കറ്റുകൾ ഓൺലൈനായും ലഭിക്കും... / Dubai Expo tickets

ദുബായ് : എക്സ്പോ കാണാൻ ഈ മാസം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പകുതിയിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും . ഒരു ദിവസത്തേക്കുള്ള 95 ദിർഹത്തിന്റെ ടിക്കറ്റിന് 30 വരെ 45 ദിർഹം നൽകിയാൽ മതി . വെള്ളിയും ശനിയും മുഴുവൻ തുകയും നൽകണമെന്നു സംഘാടകർ വ്യക്തമാക്കി.

ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്നു നേരിട്ടോ ഓൺലൈനിലോ വാങ്ങാം . സൈറ്റ് : www.expo2020dubai.com . 18 വയസ്സിൽ താഴെയുള്ളവർ , 60 വയസ്സ് കഴിഞ്ഞവർ , ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ , പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ് . കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക നൽകിയാൽ മതി .

30 ദിവസത്തേക്കുള്ള ടിക്കറ്റിന് 195 ദിർഹവും 6 മാസത്തേക്കുള്ള പാസിന് 495 ആണ് നിരക്ക് . 950 ദിർഹത്തിന്റെ പാക്കേജിൽ മാതാപിതാക്കളും വീട്ടു ജോലിക്കാരിയും ഉൾപ്പെടെയുള്ള കുടുംബത്തിന് സന്ദർശനം നടത്താം . ഇവർക്ക് എക്സ്പോ ഭക്ഷണശാലകളിൽ ഇളവുമുണ്ടാകും . മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25 % ഇളവ് ലഭിക്കും .