ദുബായ് വ്യാജ വിസ തിരിച്ചറിയാം

വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് നിരവധിപ്പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വ്യാജ സന്ദര്‍ശക വിസയും തൊഴില്‍ വിസയും നല്‍കി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതേ തുടര്‍ന്ന് നിരവധിപ്പേര്‍ വ്യാജ വിസയാല്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് താമസ കുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്.

വിസ നമ്പറും, വിസ ലഭിച്ചതാര്‍ക്കാണോ ആ വ്യക്തിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അസലാണോ എന്ന് മനസിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജ വെബ്‌സൈറ്റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്‌സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, വിസ നമ്പര്‍, ജനന തീയതി, വിസയിലെ ചില വിവരങ്ങള്‍ എന്നിവ എന്റര്‍ ചെയ്യുകയാണ് ഇത് തിരിച്ചറിയാന്‍ ഒരു മാര്‍ഗം. വിസവ്യാജമല്ലെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും.

വിസയുടെ കാലാവധിയും അറിയാന്‍ കഴിയും. സമാന രീതിയില്‍ ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിസ ഒറിജിനലാണോ എന്ന് മനസിലാക്കാം.

താഴെ കൊടുത്ത ലിങ്ക് വഴി ദുബായ് വിസ പരിശോധിക്കാം. 
You can verify your Visit / Tourist / Employment / Residence Visa issued from Dubai Emirate, through this link. 
https://www.ednrd.ae/portal/pls/portal/INIMM_DB.DBPK_VISAVALIDITY.Query_VisaValidity

Check your Abu Dhabi Visa validity through below link.
താഴെ കൊടുത്ത ലിങ്ക് വഴി അബുദബി വിസ പരിശോധിക്കാം.
https://echannels.moi.gov.ae/echannels/web/client/default.html#/fileValidity
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in

----------------------------------------------

No comments:

Post a Comment

Note: Only a member of this blog may post a comment.