നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യുക . ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. അത് കൊണ്ട് തിരക്ക് കൂട്ടേണ്ടതില്ല . രോഗികൾ , ഗർഭിണികൾ , മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് പരിഗണന. 

Registration Link 
https://www.registernorkaroots.org/

പ്രവാസികൾ നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം, സർക്കാർ മാർഗരേഖ ഇങ്ങനെ

കൊവിഡുമായി ബന്ധപ്പെട്ട് തിരികെ വരുന്നവരെ ക്വാറന്‍റൈൻ ചെയ്യാനും, നിരീക്ഷണത്തിൽ പാർപ്പിക്കാനും മാർഗരേഖ പുറത്തുവിട്ട് സംസ്ഥാനസർക്കാർ. ഏകദേശം അഞ്ചരലക്ഷത്തോളം പ്രവാസികൾ 30 ദിവസത്തിനകം തിരികെ വന്നേക്കാമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ കണക്കുകൂട്ടൽ. വിദേശത്ത് വച്ച് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്ന പക്ഷം നോ‍ർക്ക വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയവർ ആദ്യം, പിന്നീട്, വയോജനങ്ങൾ, വൃദ്ധർ, കുട്ടികൾ എന്നിങ്ങനെയാകും വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരേണ്ടവരുടെ മുൻഗണനാക്രമം.

മടങ്ങി വരുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ നോർക്ക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം. ഇത് കേരളത്തിൽ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമാണ്. ഇത് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ യാതൊരു മുൻഗണനയും കിട്ടില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.