ദുബായില്‍ കോവിഡ് കാലത്തെ പിഴ

സമയം മറന്നു പുറത്തിരങ്ങിയാല്‍ 3000 ദിര്‍ഹം വരെ പിഴ.

ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6 വരെയാണ്  അണുനശീകരണ സമയമെന്നതിനാല്‍ ആ സമയത്ത് പുറത്തിറങ്ങിയാല്‍ 3000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.

മാസ്‌കിടാതെ പുറത്തിറങ്ങിയാല്‍ 5000 ദിര്‍ഹം വരെ പിഴ.

ഓഫീസിലും പുറത്തും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഓഫീസില്‍ മാസ്‌ക് ധരിക്കാന്‍ മറന്നാല്‍ സ്ഥാപനം 5000 ദിര്‍ഹമും, ജീവനക്കാരന്‍ 500 ദിര്‍ഹം വരെയും പിഴയടക്കേണ്ടി വരും.

സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ 5000 ദിര്‍ഹം വരെ പിഴ

ജീവനക്കാര്‍ തമ്മില്‍ സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ സ്ഥാപനത്തിന് 5000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടിവരും.

എമിറേറ്റ് കടന്നാല്‍ 10000 ദിര്‍ഹം പിഴ

തൊഴിലാളികള്‍ക്ക് മറ്റു എമറേറ്റുകളിലേക്ക് പോകാനുള്ള വിലക്ക് തുടരും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 10000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും.

നിയമലംഘനങ്ങല്‍ ആവര്‍ത്തിച്ചാല്‍ 1 ലക്ഷം വരെ പിഴ നല്‍കേണ്ടി വരും

തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കാതിരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങല്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് കടുത്ത ക്രിമിനല്‍ കുറ്റമാണ്. 6 മാസത്തില്‍ കുറയാത്ത തടവു ശിക്ഷയും 1 ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കേണ്ടി വരും.

യാത്രക്കാര്‍ കൂടിയാല്‍ 3000 ദിര്‍ഹം വരം പിഴ

സഹപ്രവര്‍ത്തകരെ വാഹനത്തില്‍ കയറ്റാമെങ്കിലും ഡ്രൈവറടക്കം 3 പേരില്‍ കൂടരുത്. പിഴ 3,000 ദിര്‍ഹം വരെയാകും.
-----------------------------------
Are you planning to Set-up your business in Dubai? Call us for New business, LLC Formation, Amendment in existing license, Investor visa, Employment Visa, Translation and PRO Service. +971 55-273 2295, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com

No comments:

Post a Comment