എമിറേറ്റ്സ് പ്രത്യേക സർവീസ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും, തിരിച്ചും

ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും അടുത്തദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.

ഈമാസം 22, 24, 27, 29, 31 തിയതികളിലാണ് എമിറേറ്റ്സ് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക സർവീസ് നടത്തുന്നത്. യു.എ.ഇയിൽ കുടങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് മാത്രമായിരിക്കും ഈ വിമാനത്തിൽ നാട്ടിലേക്ക് പോകാൻ കഴിയുക. ഈമാസം 21, 23, 25, 28, 30, സെപ്തംബർ ഒന്ന് തിയതികളിൽ കൊച്ചിയിൽ ദുബൈയിലേക്കും വിമാനമുണ്ടാകും. ഇന്ത്യയിലുള്ള യു.എ.ഇ പൗരൻമാർക്കും, യു.എ.ഇ റെസിഡന്റ് വിസക്കാർക്കും ഈ വിമാനത്തിൽ തിരിച്ചുവരാം. ദുബൈ വിസക്കാരായ പ്രവാസികൾ ജി.ഡി.ആർ.എഫ്.എയുടെയും, മറ്റ് എമിറേറ്റുകളിലുള്ളവർ ഐ.സി.എയുടെയും മുൻകൂർ അനുമതി തേടിയിരിക്കണം.

യു.എ.ഇയിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും പി.സി.ആർ ടെസ്റ്റിന് വിധേയമാരിക്കണം. ഈമാസം 26 നാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. 27 ന് ഈ വിമാനം ദുബൈയിലേക്കും തിരികെ സർവീസ് നടത്തും. ബംഗ്ലൂരൂ, മുംബൈ, ഡൽഹി എന്നിവയാണ് എമിറേറ്റ്സ് സർവീസ് പ്രഖ്യാപിച്ച മറ്റ് ഇന്ത്യൻ നഗരങ്ങൾ. യാത്രക്കാർക്ക് എമിറേറ്റ്സിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം.

No comments:

Post a Comment

Note: Only a member of this blog may post a comment.