നിങ്ങളുടെ ഏത് ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകാൻ ഒരു ആപ്പുണ്ടെങ്കിൽ അത് വളരെ സന്തോഷമുള്ള കാര്യമല്ലേ. എന്നാൽ അങ്ങനെയും ഒരു ആപ്പ് ഉണ്ട്. ഒരു ചോദ്യോത്തര വെബ്സൈറ്റായ ക്വോറാ തയ്യാറാക്കിയതാണ് ഈ ആപ്പ്.
ക്വോറായിൽ ചോദ്യങ്ങൾ അതിന്റെ കമ്മ്യൂണിറ്റി ഉപഭോക്താക്കൾ സൃഷ്ടിക്കുകയും ഉത്തരം നൽകുകയും തിരുത്തുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്നു. ഈ വെബ്സൈറ്റ് 2009 ജുൺ മാസം സ്ഥാപിക്കുകയും 2010 ജുണിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിൽ ക്രമീകരിക്കുകയും ചെയ്തു. നിലവിൽ മലയാളം ഉൾപ്പെടെ 24 ഭാഷകളിൽ ക്വോറാ ലഭ്യമാണ്.
ആപ്പിന്റെ പ്രഥമ ലക്ഷ്യം
അറിവ് പങ്കിടുവാനും വളർത്തുവാനുമുള്ള ഒരു വേദി അല്ലെങ്കിൽ പ്ലാറ്റ്ഫോമാണ് ക്വോറാ. ക്വോറയെ നമുക്ക് ഒരു വെബ് അധിഷ്ഠിത വിജ്ഞാന കലവറയെന്ന് വിളിക്കാം. ചോദ്യോത്തരങ്ങളുടെ രൂപത്തിൽ വെബിലോ മറ്റ് വിജ്ഞാനശേഖരങ്ങളിലോ ലഭിക്കാത്ത അറിവുകൾ പോലും ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. ലോകപരിജ്ഞാനം പങ്കിടുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ക്വോറായുടെ പ്രാഥമിക ദൗത്യം. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയുവാൻ താല്പര്യപ്പെടുന്നവരെയും പല അറിവുകളും പങ്കിടുവാൻ താല്പര്യപ്പെടുന്നവരെയും ചേർത്ത് നിർത്തിക്കൊണ്ട്, അറിവ് എന്ന പ്രാഥമിക ലക്ഷ്യം മുൻനിർത്തി ക്വോറാ പ്രവർത്തിക്കുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
ക്വോറാ ഉപയോഗിക്കേണ്ടത് എങ്ങനെയാണ്:
ക്വോറാ മുൻപ് ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഈയൊരു സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.
ക്വോറായുടെ അടിത്തറ ചോദ്യങ്ങളാണ്. അറിവ് നേടുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ ചോദ്യങ്ങൾ ചേർക്കുന്നു. ഈ ചോദ്യങ്ങൾ വ്യത്യസ്ത വിഷയങ്ങളുടെ കീഴിൽ വർഗീകരിച്ചിരിക്കുന്നു. ഇതെങ്ങനെയാണ് ഒരു ക്വോറാ ഉപയോക്താവിന് ഉപയോഗപ്രദമാകുന്നതെന്ന് നോക്കാം:
- ആദ്യമായി ക്വോറായിലെത്തുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാം. ശേഷം നിങ്ങളുടെ യഥാർത്ഥ വിവരങ്ങൾ നൽകി പ്രൊഫൈൽ പൂരിപ്പിക്കാം. പ്രൊഫൈൽ പൂരിപ്പിക്കുന്നത് നിങ്ങളുടെ വ്യക്തിഗത ഫീഡ് മെച്ചപ്പെടുത്താൻ ക്വോറായെ സഹായിക്കും.
- നിങ്ങൾ തിരഞ്ഞെടുത്ത വിഷയങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഉത്തരം നല്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ചോദ്യങ്ങളും ഈ വിഷയങ്ങളിൽ മുന്നേ എഴുതപ്പെട്ടിട്ടുള്ള ഉത്തരങ്ങളും നിങ്ങളുടെ ഫീഡിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
- അനുബന്ധ വിഷയങ്ങളിൽ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും കാണുവാൻ താല്പര്യമുണ്ടെങ്കിൽ വിഷയത്തിന്റെ പേജിൽ ചെല്ലാവുന്നതാണ്.
- നിങ്ങൾക്ക് ഉത്തരം നല്കാനാവുന്ന ചോദ്യങ്ങൾക്ക് Quoraയുടെ നയങ്ങൾ ലംഘിക്കാതെ ഉപകാരപ്രദമായ ഉത്തരങ്ങൾ എഴുതാം.
- ഇഷ്ടപ്പെട്ട ഉത്തരങ്ങൾ നിങ്ങൾക്ക് അപ്‍വോട്ട് ചെയ്യാം. നിങ്ങളുടെ ഉത്തരം ഇഷ്ടപ്പെടുന്ന വായനക്കാർ അവയ്ക്കും അപ്‍വോട്ട് നൽകും.
- നിങ്ങൾ ഒരു നിർദ്ദിഷ്ട എഴുത്തുകാരനിൽ നിന്നും ഒരു ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് നേരിട്ട് ഉത്തരാഭ്യർത്ഥന നടത്താം.
- ക്വോറായുടെ ഏതെങ്കിലും പോളിസികൾ/നയങ്ങൾ ലംഘിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്ന കണ്ടെന്റ് റിപ്പോർട്ട് ചെയ്യാം.
ക്വോറാ മലയാളത്തിൽ ലഭ്യമാണ്. ഇതുവഴി നമ്മുടെ മാതൃഭാഷയിൽ ഒരു വിജ്ഞാനകലവറ ഉണ്ടാക്കിയെടുക്കുവാൻ നമുക്ക് സാധിക്കും.
ഈ വെബ്സൈറ്റ് ഉപയോഗിച്ച് ഒരുപാട് പേരുടെ സംശയങ്ങൾക്ക് വളരെ നല്ല മറുപടികൾ ലഭിച്ചിട്ടുണ്ട്. ക്വോറാ ഒരു നല്ല ആപ്പ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment