തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ് ( ബർത്ത് സർട്ടിഫിക്കറ്റ്) വിവിധ ആവശ്യങ്ങൾക്ക് വേണ്ടതാണ്. കുട്ടികളുടെ സ്‌കൂൾ പ്രവേശനം തുടങ്ങി പാസ്പോര്ട്ട് എടുക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്രം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം... എന്നാൽ, പല സർട്ടിഫിക്കറ്റുകളും ഓൺലൈനിൽ സൗജന്യമായി ലഭ്യമാണ്. ബർത്ത് സർട്ടിഫിക്കറ്റും അതു പോലെ നിങ്ങൾക്ക് ഓൺലൈനിൽ നിന്ന് ലഭിക്കും. ഓൺലൈനിൽ ലഭിക്കുന്ന ബാർകോഡ് സഹിതമുള്ള സർട്ടിഫിക്കറ്റു കോപ്പി പ്രിന്റ് എടുത്തു വിവിധ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി ഉപയോഗിക്കാം.
ബർത്ത് സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം...
കേരള സർക്കാരിന്റെ വെബ്സൈറ്റിൽനിന്ന് ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
കേരള സർക്കാരിന്റെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിലേക്ക് നിങ്ങൾ പ്രവേശിക്കും.
വെബ്സൈറ്റിലെ certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, ജില്ലാ എന്നിവ സെലക്ട് ചെയ്യണം.
സെലക്ട് ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിങ്ങൾ തിരയുന്ന ജനനം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനടി ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇതിന്റെ കോപ്പി ഡൌൺലോഡ് ചെയ്യുത് സൂക്ഷിക്കുന്നതിനും പ്രിന്റ് എടുക്കുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഉണ്ട്.
കേരള സർക്കാരിന്റെ വെബ്സൈറ്റിൽനിന്ന് ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment