സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയും സൗജന്യമായു പുതുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.
2022 ജനുവരി 31 വരെ യാതൊരു ഫീസും ഈടാക്കാതെ ഇഖാമയും റി എൻട്രിയും നീട്ടാനാണു ഉത്തരവ്.
നിലവിൽ നവംബർ 30 വരെയായിരുന്നു സൗജന്യമായി നീട്ടിക്കിട്ടിയിരുന്നത്. രാജാവിന്റെ ഉത്തരവ് പ്രകാരം കാലാവധികൾ ഓട്ടോമാറ്റിക്കായി നീട്ടി നൽകുമെന്ന് ജവാസാത്ത് അറിയിച്ചു.
ഡിസംബർ 1 മുതൽ നേരിട്ട് സൗദിയിലേക്ക് ക്വാറന്റീനോട് കൂടെ പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നും സാധിക്കുമെന്നതിനാൽ പുതിയ തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമാകും.
No comments:
Post a Comment