നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. നമ്മിൽ പലരും ചിന്തിക്കുന്ന ഒരു ചോദ്യമാണ് ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുമോ എന്ന് ? അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു തീർച്ചയായും അതിന് സാധിക്കുന്നതാണ്.
നമുക്കറിയാം ഇംഗ്ലീഷ് അറിയുന്നവർക്ക് സമൂഹത്തിൽ എന്നും വലിയൊരു സ്ഥാനമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാം ഇംഗ്ലീഷ് അറിയുന്നവർക്ക് പ്രത്യേക സ്ഥാനം കൊടുക്കുന്നത് നമുക്ക് കാണാം. അവർക്കുള്ള അവസരങ്ങൾ വിശാലമാണ്. ഇതെല്ലാം കാണുമ്പോൾ നമ്മളെല്ലാം ആഗ്രഹിക്കാറുണ്ട് എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ . എന്നാൽ അത് നിങ്ങൾക്ക് സാധ്യമാണ് എന്നാണ് ഈ ഒരു കോഴ്സിലൂടെ തെളിയിക്കുന്നത്.
പലരും പല സ്ഥാപനങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു മാറ്റവും ലഭിക്കാത്തവരാണ്. ഒരു പക്ഷേ നിങ്ങളും അതുപോലെ ആകണമെന്നില്ല. ചിലർ വിദേശരാജ്യങ്ങളിൽ , പ്രത്യേകിച്ച് ജിസിസി കൺട്രികളിൽ ജോലി ചെയ്യുന്നവർ പ്രമോഷനും സാലറി ഹൈക്കുവും ഇംഗ്ലീഷ് അറിയാത്തതിനാൽ നഷ്ടപ്പെട്ടവരാണ്. അവരും ഈ കോഴ്സിൽ പങ്കെടുത്തിട്ടുണ്ട്. അതുപോലെ മക്കളെ പഠിപ്പിക്കാൻ ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഇംഗ്ലീഷ് അറിയാതെ ബുദ്ധിമുട്ടുന്ന ടീച്ചർമാരും പ്രായമായതിനാൽ ഇംഗ്ലീഷ് പഠിക്കാൻ മടിക്കുന്നവരും ബിസിനസ് മേഖലയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതിനാൽ വലിയ അവസരങ്ങൾ നഷ്ടപ്പെട്ടവരും പി എസ് സി, എൽഡിസി പോലുള്ള കോഴ്സുകൾക്ക് ആയി പഠിക്കുന്നവരും എസ്എസ്എൽസി, പ്ലസ് ടു ടു ഡിഗ്രി പോലുള്ള കോഴ്സുകൾ പഠിക്കുന്നവരും ഈ കോഴ്സിൽ ജോയിൻ ചെയ്തിട്ടുണ്ട്. അവരിൽ നിന്ന് എല്ലാം അറിയാൻ സാധിച്ചത് അവർക്കെല്ലാം നല്ല മാറ്റം ലഭിച്ചിട്ടുണ്ട് എന്നാണ്.
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ നിങ്ങളുടെ എക്സ്പീരിയൻസ് ഒന്നും ഒരു പ്രശ്നമേയല്ല. നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ സന്നദ്ധനാണ് എന്ന് മാത്രം അറിഞ്ഞാൽ മതി.
പലരും വിചാരിക്കുന്നുണ്ടാവും സ്കൂളുകളിലും കോളേജുകളിലും എല്ലാം പഠിച്ചിട്ടും ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും വായിക്കാനും കഴിയാത്ത നമ്മൾ എങ്ങനെയാണ് പഠിക്കുക എന്ന് . അവരോട് എല്ലാം പറയാനുള്ളത് നിങ്ങൾ പഠിച്ച ആ ഒരു മെത്തേഡ് മാത്രമല്ല ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഉള്ളത്. അല്ലാതെ വിവിധ മാർഗത്തിലൂടെയും പഠിക്കാവുന്നതാണ്.
സബ്ജക്ട് വെർബ് ഒബ്ജക്റ്റ് എന്നെല്ലാം പറഞ്ഞു ഗ്രാമർ പഠിപ്പിച്ചു ബോറടിപ്പിക്കുന്ന രൂപത്തിൽ ഉള്ളതല്ല ഈ കോഴ്സ്. ഏതൊരു വ്യക്തിക്കും വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിലാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടെലഗ്രാമിലൂടെ ആണ് നമ്മുടെ ഈ ക്ലാസ്സുകൾ നടക്കുന്നത്. വീഡിയോയുടെ സഹായത്തോടെ തയ്യാറാക്കിയ ഈ കോഴ്സിൽ സ്റ്റഡി മെറ്റീരിയൽസും നിങ്ങൾക്ക് അവൈലബിൾ ആണ് . അതായത് ക്ലാസ്സിൽ ഒരു ട്രെയിനറുടെ സാന്നിധ്യത്തിൽ ഫെയ്സ് ടു ഫെയ്സ് ഇരുന്ന് പഠിക്കുന്ന അതേ ഫീലിംഗ് ഓടുകൂടി പഠിക്കാവുന്നതാണ്. ടെലഗ്രാമിൽ ഈ ക്ലാസുകൾ എല്ലാം സൂക്ഷിക്കുന്നതിനാൽ ഫയലുകൾ ഒന്നും നമുക്ക് മിസ്സ് ആവുകയില്ല. അതായത് ടെലഗ്രാം ആപ്പ് അൺഇൻസ്റ്റാൾ ആക്കിയാൽ പോലും അതിലുള്ള ഫയലുകൾ നഷ്ടപ്പെടുകയില്ല. അതുകൊണ്ടുതന്നെ ലൈഫ് ലോങ്ങ് ഉപയോഗപ്പെടുത്താവുന്നതാണ്.
നിങ്ങളിൽ പലരും ഈ ഭാഷ പഠിക്കാൻ പല കോഴ്സുകളിലും പങ്കെടുത്തിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ നിങ്ങൾ ഇതിൽ ജോയിൻ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. അതുപോലെ ഫ്രീ ആണെന്ന് കരുതിയും ജോയിൻ ചെയ്യരുത്. നിങ്ങൾക്ക് ഇംഗ്ലീഷ് കൂടുതൽ മെച്ചപ്പെടണം തുടർപഠനത്തിനും ജോലിക്കും ഇംഗ്ലീഷ് പഠിക്കണം എന്നുണ്ടെങ്കിൽ ജോയിൻ ചെയ്യുക. അതും സ്വയം സന്നദ്ധരായി പഠിക്കാൻ തയ്യാറാണെങ്കിൽ മാത്രം.
👍 1 month duration
👍 ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇഷ്ട്ടമുള്ള സമയത്ത് ക്ലാസ്സിൽ പങ്കെടുക്കാം
👍 പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
👍 സ്റ്റഡി മെറ്റീരിയൽസോടുകൂടി വീഡിയോ സഹിതം പഠിക്കാം.
ആർക്കെല്ലാം ഈ കോഴ്സിൽ ജോയിൻ ചെയ്യാം ..!
➡️ എങ്ങനെ പഠിക്കണം ഏതു മുതൽ പഠിക്കണം എന്ന് അറിയാത്തവർക്ക് .
(adsbygoogle = window.adsbygoogle || []).push({}); ➡️ ഇംഗ്ലീഷിൽ തെറ്റുകൾ വരുമോ എന്ന് ഭയപ്പെടുന്നവർക്ക് ?
➡️ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇംഗ്ലീഷ് അറിയാത്തവർക്ക് .
➡️ ബിസിനസ് മേഖലയിലും തൊഴിൽമേഖലയിലും ഇംഗ്ലീഷ് ഉപയോഗിക്കാൻ പേടിയുള്ളവർക്ക്.
➡️ ഉപരിപഠനത്തിന് ഇംഗ്ലീഷ് അനിവാര്യമായ വ്യക്തികൾക്ക് .
➡️ സ്വന്തം മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് .
➡️ ഇംഗ്ലീഷ്നോട് ഭയമുള്ള അധ്യാപകർക്ക്.
➡️ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകർക്ക്.
ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ലാസിൽ പങ്കെടുക്കാൻ ടെലഗ്രാം ആപ്പ് നിർബന്ധമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ ഉടനെ ഇൻസ്റ്റാൾ ചെയ്യുക.
ടെലഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം സ്പോക്കൺ ഇംഗ്ലീഷ്നായി ക്രിയേറ്റ് ചെയ്ത ചാനലിൽ ജോയിൻ ചെയ്യുക.
ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ
👉 ക്ലാസുകൾ മുഴുവനായിട്ടും ടെലഗ്രാമിൽ എപ്പോഴും അവൈലബിളാണ് .
👉 തുടക്കം മുതലേ ക്ലാസുകൾ നിർബന്ധമായും കേൾക്കണം. കാരണം തുടർന്നുള്ള ക്ലാസുകൾ അതിനെ ക്രമപ്പെടുത്തിയാണ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.
👉 ക്രമപ്രകാരമുള്ള ക്ലാസുകൾ കേൾക്കാതെ മറ്റു ക്ലാസുകൾ കേട്ടു തുടങ്ങിയാൽ ഒരുപാട് സംശയങ്ങൾ നിങ്ങൾക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. അത് കോഴ്സിനോട് മടുപ്പ് സൃഷ്ടിക്കുന്നതാണ്.
👉 ഇഷ്ടമുള്ള ഏതു സമയത്തും പഠിക്കാവുന്നതാണ്.😊
📌 ഒരു മാസത്തേക്ക് മാത്രം ആയിരിക്കും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുക. അതിനുശേഷം ഏതുനിമിഷവും നിങ്ങളിതിൽ നിന്ന് റിമൂവ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വേഗം പഠിച്ചു തീർക്കാൻ ശ്രമിക്കുമല്ലോ?
👉 നോട്ട് ബുക്കും പേനയും കൂടെ കരുതുക. പ്രധാനപ്പെട്ട പോയിന്റ്കൾ എഴുതി വെക്കുകയും ചെയ്യുക. അത് നിങ്ങൾക്ക് കൂടുതൽ ഉപകരിക്കും.
👍 ഓരോ ദിവസവും പഠിക്കുന്ന വിഷയങ്ങൾ നല്ല രീതിയിൽ പ്രാക്ടീസ് ചെയ്യാൻ മറക്കരുത്. കേൾക്കുമ്പോൾ വളരെ എളുപ്പമായി തോന്നും. പക്ഷേ, പിന്നീടാണ് ഇത് പ്രയാസമായി മാറുക.
👍 ക്ലാസിനെ കുറിച്ചുള്ള അഭിപ്രായം നിങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുകയാണെങ്കിൽ അത് ഞങ്ങൾക്ക് കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ്.
ടെലഗ്രാമിൽ, ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment