സ്മാർട്ട്ഫോൺ കാലഘട്ടത്തിൽ എല്ലാ സംഭവവികാസങ്ങൾക്കും മാറ്റം സംഭവിക്കുന്നത് പോലെ റേഷൻകാർഡിന്റെ രൂപവും ഭാവവും മാറുകയാണ്. സംസ്ഥാനത്തെ റേഷൻ കാർഡുകൾ സ്മാർട് കാർഡ് രൂപത്തിലേക്കു മാറുകയാണ്. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലുപ്പത്തിലും പിവിസി റേഷൻ കാർഡ് ആയാണു രൂപമാറ്റം.
പുതിയ കാർഡിൽ ക്യുആർ കോഡും ബാർ കോഡും ഉണ്ടാകും. പുസ്തക രൂപത്തിലോ ഇ-കാർഡ് രൂപത്തിലോ നിലവിലുള്ള റേഷൻ കാർഡുകളുടെ സാധുത ഇല്ലാതാകുന്നില്ലെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവ തുടർന്നും ഉപയോഗിക്കാം.
ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കാൻ
മുൻപ് സൈറ്റ് ലോഗിൻ ചെയ്തിട്ടുള്ളവർ, ലോഗിൻ ചെയ്യുക. അല്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്തു ലോഗിൻ ചെയ്തശേഷം മെനുവിൽ പ്രിൻറ് എന്ന ഭാഗത്ത് തൊടുമ്പോൾ E-CARD OR PVC കാർഡ് എന്ന ഓപ്ഷനിൽ PVC കാർഡ് തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. ശേഷം നിങ്ങൾക്ക് മുന്നിൽ തെളിയുന്ന വിവരങ്ങൾ ശരിയാണോ എന്ന് നോക്കുക. സബ്മിറ്റ് ചെയ്യുക. ഉടനെ നിങ്ങളുടെ പിവിസി റേഷൻ കാർഡ് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫയൽ തുറക്കാനുള്ള ഒടിപി ഫോണിലേക്ക് വരുന്നതാണ്. ഇതുപയോഗിച്ചാണ് ഫയൽ തുറക്കേണ്ടത്.
No comments:
Post a Comment