ഖത്തര്‍ ഗതാഗത മന്ത്രാലയം വാട്ടര്‍ ടാക്‌സി പരീക്ഷിക്കാനൊരുങ്ങുന്നു

ദോഹ: 2022ല്‍ രാജ്യത്ത് വാട്ടര്‍ ടാക്‌സി പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍ ഗതാഗത മന്ത്രാലയം. അല്‍ മതാര്‍, ലുസൈല്‍, ദഫ്‌ന തുടങ്ങിയ തീരപ്രദേശങ്ങളിലാണ് ടാക്‌സി പരീക്ഷിക്കുക. ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്‌മദ് അല്‍ സുലൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ മെട്രോ, കര്‍വ ബസ്സുകള്‍ പോലെ ബദല്‍ ഗതാഗത മാര്‍ഗം ഒരുക്കുകയാണ് വാട്ടര്‍ ടാക്‌സിയുടെ ലക്ഷ്യമെന്ന് മന്ത്രി ഖത്തര്‍ ടിവിയോട് പറഞ്ഞു. ട്രാമിന്റെയും ട്രെയ്‌നിന്റെയും സ്വഭാവത്തിലുള്ള വാഹനമായ ബസ് റാപിഡ് ട്രാന്‍സിറ്റ്(ബിആര്‍ടി) ഖത്തറില്‍ പരീക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. പരീക്ഷണം വിജയകരമായിരുന്നു.

2022 ഖത്തര്‍ ലോക കപ്പിന് ഈ രീതിയിലുള്ള ബസ്സുകള്‍ ഉപയോഗിക്കും. അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലേക്കും മിസഈദ്, ദുഖാന്‍ തുടങ്ങിയ മേഖലകളിലും ഈ ഗതാഗത സംവിധാനം ഉപയോഗിക്കും.

ഫിഫ അറബ് കപ്പില്‍ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാന്‍ സാധിച്ചു. 200 ഇലക്ട്രിക് ബസ്സുകളാണ് അറബ് കപ്പില്‍ ഉപയോഗിച്ചത്. 2022 ലോക കപ്പിനായി 800 ബസ്സുകള്‍ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment