അബുദാബി: വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിലാണ് മറ്റ് എമിറേറ്റുകളില്‍നിന്ന് അബുദാബിയിലേക്ക് വരുന്ന വിനോദസഞ്ചാര വാഹനങ്ങള്‍ക്ക് അധികൃതര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വിനോദസഞ്ചാരികളുമായി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തിയിലെ നിര്‍ദിഷ്ട ലെയിന്‍ (അബുദാബി-ദുബായ് പ്രധാനപാതയിലെ ലെയിന്‍ 1) തന്നെ ഉപയോഗിക്കണം. പരിശോധനാവേളയില്‍ കാണിക്കുന്നതിനായി എല്ലാവിധ രേഖകളും വിനോദസഞ്ചാരികള്‍ കൈയില്‍ കരുതിയിരിക്കണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും അല്‍ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കുമാണ് പ്രവേശനം. ഗ്രീന്‍ പാസ് ഇല്ലാത്തവര്‍ 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ ഫലം ഹാജരാക്കണം. ഇതിനായി അതിര്‍ത്തിയില്‍ പുതിയ ഓഫിസ് സജ്ജമാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു. അബുദാബി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരെ മുന്‍കൂറായി തന്നെ പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ അറിയിച്ചിരിക്കണമെന്ന് ടൂര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
No comments:
Post a Comment