ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇനി ദുബായിൽ ക്ലാസില്ലാതെ ഡ്രൈവിങ്​ ലലൈസൻസ്


ദുബായ്(DUBAI): ഗോൾഡൻ വിസക്കാർക്ക്(GOLDEN VISA)​ ദുബൈയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ്​ ലൈസൻസ്​ നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി (R A) തീരുമാനിച്ചു. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് ദുബായ് ആര്‍ ടി എയുടെ ട്വീറ്റില്‍ പറയുന്നത്. ഗോള്‍ഡന്‍ വിസയുള്ളവര്‍(GOLDEN VISA) ഡ്രൈവിങ് ലൈസന്‍സ് എടുക്കാൻ തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയും(EMIRATES ID) നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്.

No comments:

Post a Comment