ഒമാനിലെ ആദ്യ വെറ്ററിനറി വാക്സിന് നിര്‍മാണ കേന്ദ്രം സുഹാറില്‍
മസ്കത്ത്: ഒമാനിലെ ആദ്യത്തെ മൃഗ വാക്സിന് നിര്‍മാണ കേന്ദ്രം സുഹാറില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. പ്രതിവര്‍ഷം 144 ദശലക്ഷം വാക്സിനുകള്‍ നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷനല്‍ വെറ്ററിനറി വാക്സിന് കമ്ബനിയുമായി ഭൂമി പാട്ടക്കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹമ്മദ് ബിന്‍ നാസര്‍ അല്‍ ബക്രി, ഒമാനിലെ ഈജിപ്ത് അംബാഡസര്‍ ഖാലിദ് മുഹമ്മദ് അബ്ദുല്‍ഹലീം രാധി, സൊഹാര്‍ ഫ്രീസോണ്‍ സി.ഇ.ഒ ഉമാര്‍ അല്‍ മഹ്റ്സി, നാഷനല്‍ വെറ്ററിനറി വാക്സിന് (എന്‍.വി.വി.സി.ഒ) കമ്ബനി ചെയര്മാന് യഅ്ഖൂബ് ബിന്‍ മന്‍സൂര്‍ അല്‍ റുഖൈഷി എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment