യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമ ഭേദഗതി ഇന്ന് നിലവിൽ വരും,

ദുബായ് : യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമ ഭേദഗതി Private sector labor law amendment ബുധനാഴ്ച നിലവിൽ വരും. സ്വകാര്യമേഖല സ്ഥാപനങ്ങളിൽ private sector institutions തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും തൊഴിലാളിക്കും തൊഴിൽ ഉടമയ്ക്കും തുല്യനീതി ലഭ്യമാക്കുകയും ചെയ്യുന്ന തൊഴിൽ നിയമ ഭേദഗതി ഇന്ന് നിലവിൽ വരും. 1980ലെ എട്ടാം നമ്പർ നിയമത്തിനു പകരം ഫെഡറൽ തൊഴിൽ നിയമം Federal Labor Law 2021ലെ 33-ാം നിയമം അനുസരിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ ഉറപ്പാക്കും. രാജ്യത്തെ തൊഴിൽ നിയമ വ്യവസ്ഥയിൽ labor legal system സുതാര്യത, ദൃഢത, സുസ്ഥിരത എന്നിവ ഉറപ്പുവരുത്താൻ രാജ്യാന്തര തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കൂടുതൽ ക്ഷേമം ഉറപ്പുവരുത്താനും ഇതു സാഹയകമാകും
 ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ Dubai International Financial Center (ഡിഐഎഫ്സി), അബുദാബി ഗ്ലോബൽ മാർക്കറ്റ് Abu Dhabi Global Market എന്നിവിടങ്ങളിൽ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകൾക്കും For all areas, including free zones ഈ നിയമം ബാധകമാണ്. നിലവിൽ ഫ്രീസോണുകളിൽ free zones ഒഴികെ 2 വർഷം കാലാവധിയുള്ള വിസയാണ് VISA നൽകുന്നത്. തൊഴിൽ കരാറുകൾ എല്ലാം ഇനി മുതൽ നിശ്ചിത കാലയളവിലേക്ക് മാത്രമാകും. നിലവിൽ നിശ്ചിത കാലയളവിലേക്കുള്ള (ലിമിറ്റഡ് കോൺട്രാക്ട്) കാരാറും നിശ്ചിതകാലത്തേക്ക് അല്ലാത്ത (അൺലിമിറ്റഡ് കോൺട്രാക്ട്) കരാറും ആണുള്ളത്. അൺലിമിറ്റഡ് കോൺട്രാക്റ്റിലുള്ള എല്ലാ തൊഴിലാളികളും ഒരു വർഷത്തിനകം ലിമിറ്റഡ് കരാറിലാകണമെന്ന് വ്യവസ്ഥയുമുണ്ട്.
 ഗ്രാറ്റുവിറ്റി
 തൊഴിൽ കാലാവധിയുടെ ആദ്യ അഞ്ചുവർഷം ഒരോ മാസത്തേയും 21 ദിവസം വീതമുള്ള അടിസ്ഥാന ശമ്പളവും പിന്നീടുള്ള ഒരോ വർഷവും 30 ദിവസത്തേയും അടിസ്ഥാന ശമ്പളം എന്ന നിലവിലെ രീതിക്കു പകരം എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റുവിറ്റി ലഭിക്കും. 
 പ്രസവാവധി 60 ദിനം
 പ്രസവാവധി Maternity leave 45 ദിവസത്തിൽ നിന്ന് 60 ആക്കി നീട്ടി നൽകി. 45 ദിവസം മുഴുവൻ വേതനവും 15 ദിനം പകുതി വേതനവും ലഭിക്കും. കുട്ടിക്കോ അമ്മയ്ക്കോ രോഗം ബാധിച്ചാൽ 30 ദിവസംകൂടി പൂർണ വേതനത്തോടെ അവധി നീട്ടാനുള്ള അവസരവുമുണ്ട്. സുഖമായില്ലെങ്കിൽ വീണ്ടും 30 ദിവസം അവധി നൽകാനും വ്യവസ്ഥയുണ്ട്. ഭർത്താവിന് അഞ്ചുദിവസത്തെ പെറ്റേണിറ്റി ലീവിനും വ്യവസ്ഥയുണ്ട്. മാതാപിതാക്കളോ സഹോദരങ്ങളോ മരിച്ചാൽ 3 ദിവസത്തേയും ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്കും ഭാര്യ മരിച്ചാൽ ഭർത്താവിനും അഞ്ചു ദിവസവും അവധി ലഭിക്കും. 
 വിവേചനത്തിന് കടുത്ത പിഴ
 തൊഴിൽ ഇടങ്ങളിൽ വിവേചനമോ പീഡനമോ നടന്നതായി കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകും. നിറം, വൈകല്യം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം അനുവദിക്കില്ലെന്നു മാത്രമല്ല ലിംഗ സമത്വം ഉറപ്പാക്കുകയും ചെയ്യും. എല്ലാവർക്കും തുല്യ അവസരങ്ങളും ആനുകൂല്യങ്ങളും ഉണ്ടെന്നു തൊഴിൽ ഉടമ ഉറപ്പുവരുത്തണം. നിയമലംഘനത്തിന് 5000 ദിർഹം (ഏകദേശം ഒരുലക്ഷം രൂപ) മുതൽ പത്തുലക്ഷം ദിർഹം (രണ്ടുകോടി രൂപ) വരെയാണ് ശിക്ഷ. 
 തൊഴിൽ മാറ്റം Change of job 
 ഒരു കമ്പനിയിൽ നിന്ന് രാജി വച്ച് മത്സര സ്വഭാവമുള്ള അതേ തൊഴിൽ മേഖലയിലെ മറ്റൊരു കമ്പനിയിൽ നിശ്ചിത കാലത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കുന്നതു തടയും. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളിയോ പുതിയ തൊഴിൽ ഉടമയോ പഴയ തൊഴിൽ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം.6 മാസത്തെ പ്രൊബേഷൻ കാലാവധിയിൽ നോട്ടിസ് നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും നിർത്തലാക്കി. പ്രൊബേഷൻ കാലയളവിലാണെങ്കിലും 14 ദിവസത്തെ നോട്ടിസ് നൽകണമെന്നാണു പുതിയ വ്യവസ്ഥ. കൂടാതെ പ്രൊബേഷൻ പിരീഡ് നീട്ടരുതെന്ന മറ്റൊരു വ്യവസ്ഥയുമുണ്ട്..
 പ്രൊബേഷൻ കാലാവധിയിൽ During the probation period തൊഴിലാളി രാജിവച്ച് നാട്ടിലേക്ക് മടങ്ങി 3 മാസത്തിനകം തിരികെയെത്തി പുതിയ ജോലിയിൽ പ്രവേശിച്ചാൽ റിക്രൂട്ടിങ് ഫീസിനത്തിൽ പഴയ സ്ഥാപനത്തിന് ചെലവായ തുക പുതിയ തൊഴിൽ ഉടമ നൽകണം. തൊഴിലാളിക്ക് എല്ലാ അവകാശങ്ങളും ഉറപ്പാക്കുന്നു. തൊഴിലിടങ്ങളിൽ തൊഴിൽ മന്ത്രാലയം നിഷ്ക‍‍ർഷിക്കുന്ന എല്ലാ അവകാശങ്ങളും തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയും ഇതുസംബന്ധിച്ച ഫയലുകൾ സൂക്ഷിക്കുകയും വേണം. തൊഴിലിലെ മികവ് വ‍ർധിപ്പിക്കാൻ തൊഴിലാളികൾക്ക് അവസരമൊരുക്കുകയും യഥാസമയം പരിശീലനവും ക്ലാസുകളും നൽകുകയും ചെയ്യുക.‌ ജോലി സ്ഥലത്തെ ശാസ്ത്രീയ സുരക്ഷ സംവിധാനങ്ങൾ Scientific safety systems in the workplace ഉപയോഗിക്കാൻ തൊഴിലാളികൾക്ക് അറിയാമെന്നുറപ്പുവരുത്തണം. ജോലിയിലെ ഉത്തരവാദിത്തം എന്താണെന്നതിനു പുറമേ തൊഴിൽ അവകാശങ്ങളെക്കുറിച്ചും തൊഴിലാളികൾക്ക് അവബോധമുണ്ടെന്നുറപ്പാക്കുക. മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ താമസം ഉറപ്പാക്കണം കൂടാതെ മതിയായ ഹൗസിങ് അലവൻസ് നൽകുകയോ അതു ശമ്പളത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യണം. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലെടുക്കുകയും പരുക്കേൽക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ശ്രമകരവും അപകടസാധ്യതയുമുള്ള ജോലികൾ ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് അതിനുള്ള പരിശീലനം നൽകുക. തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുക, വിവിധ ചികിത്സകൾ ലഭ്യമാക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.

No comments:

Post a Comment