ദുബായുടെ അഭിമാന സ്തംഭമായ മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ഇന്ന് നാടിനായി സമര്‍പ്പിക്കും


ദുബായ്
: ദുബായ് ഫ്യൂച്ചര്‍ മ്യൂസിയത്തെ(dubai museum of future) ‘ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’ എന്ന് വിശേഷിപ്പിച്ചത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ്. ആ വാക്കുകള്‍ വിശ്വാസത്തിലെടുത്താല്‍ യു.എ.ഇ ഇന്ന് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത് വിസ്മയച്ചെപ്പായിരിക്കും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ദുബായുടെ അഭിമാന സ്തംഭമായ മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ഇന്ന് നാടിനായി തുറക്കും.

09.09.09 എന്ന അപൂര്‍വം ദിനത്തില്‍ ദുബായ് മെട്രോ(dubai metro) തുറന്നുകൊടുത്ത ഭരണാധികാരികള്‍ 22.02.2022നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറും(museum of future) ലോകത്തിന് സമര്‍പ്പിക്കുന്നത്. പുതിയ ‘സുഹൃത്തിന്’ വരവേല്‍പൊരുക്കി യു.എ.ഇയിലെ അഭിമാനസ്തംഭങ്ങളായ കെട്ടിടങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വിളക്കണിഞ്ഞിരുന്നു.

No comments:

Post a Comment