സൗദിയിലേക്ക് വരുന്നവർക്കും സൗദിയിൽ നിന്ന് പുറത്ത് പോകുന്നവർക്കുമുള്ള പുതിയ നിർദ്ദേശങ്ങൾ സിവിൽ ഏവിയേഷൻ പുറത്തിറക്കി


സൗദി
: സൗദിയിലേക്ക് വരുന്നവർക്കും സൗദിയിൽ നിന്ന് പുറത്ത് പോകുന്നവർക്കും ബാധകമായ പുതിയ നിർദ്ദേശങ്ങൾ സൗദി സിവിൽ ഏവിയേഷന്റെ  പുറത്തിറക്കി.

പുതിയ നിർദ്ദേശ പ്രകാരം സൗദിയിലേക്ക് വരുന്നവർ പിസിആർ ടെസ്റ്റ്‌ റിസൽട്ടോ ആന്റിജൻ ടെസ്റ്റ് റിസൽട്ടോ ഹാജരാക്കണം.

സൗദിയിലേക്ക് പുറപ്പെടുന്നതിന്റെ മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ റിസൽട്ടാണു ഹാജരാക്കേണ്ടത്.

8 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം പിസിആർ ടെസ്റ്റ്‌ റിസൽട്ടോ ആന്റിജൻ ടെസ്റ്റ് റിസൽട്ടോ ഹാജരാക്കണം.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞ്, 16 വയസ്സിനു മുകളിൽ പ്രായമുള്ള സൗദികൾക്ക്, ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ സൗദിയിൽ നിന്ന് പുറത്ത് പോകാൻ അനുമതി ലഭിക്കുകയുള്ളൂ.

ഫെബ്രുവരി 9 ബുധനാഴ്ച പുലർച്ചെ 1 മണി മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.

No comments:

Post a Comment