ആഗോള സന്തോഷ സൂചികയിൽ മികച്ച നേട്ടം; അമേരിക്കയെയും ബ്രിട്ടനെയും മറ്റ് അറബ് രാജ്യങ്ങളെയും പിന്നിലാക്കി യുഎഇ 21-ാമത്
ഓരോ ജനസംഖ്യയുടെയും ജീവിത നിലവാരത്തെക്കുറിച്ചുള്ള ശരാശരി വിലയിരുത്തലിൻ്റെ മൂന്ന് വര്‍ഷത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്
ഹൈലൈറ്റ്:
സന്തോഷ സൂചികയിൽ മികച്ച നേട്ടം
അറബ് രാജ്യങ്ങളെ പിന്നിലാക്കി യുഎഇ
സന്തോഷത്തിന് കാരണമായ ഘടകങ്ങൾ അറിയാം
ദുബായ്: 2025 ലെ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡെക്‌സ് അഥവാ ആഗോള സന്തോഷ സൂചികയില്‍ റാങ്കിങ് മെച്ചപ്പെടുത്തി യുഎഇ. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെയും മറ്റെല്ലാ അറബ് രാജ്യങ്ങളെയും പിന്നിലാക്കി ആഗോള തലത്തില്‍ ഇരുപത്തിയൊന്നാം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് യുഎഇ. അതേസമയം, ആഗോള തലത്തില്‍ പണം സംഭാവന ചെയ്യുന്നതില്‍ യുഎഇ ലോകത്ത് 16-ാം സ്ഥാനത്തും സന്നദ്ധസേവന സമയത്തിൻ്റെ കാര്യത്തില്‍ 19-ാം സ്ഥാനത്തുമാണ്. എന്നാല്‍ അപരിചിതനെ സഹായിക്കുന്നതില്‍ ലോകത്ത് 67-ാം സ്ഥാനത്താണ് യുഎഇ.
ഗാലപ്പ് പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025-ല്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പ്രകാരം, നഷ്ടപ്പെട്ട പഴ്സ് ഒരു അപരിചിതന്‍ തിരികെ നല്‍കുമെന്ന് വിശ്വസിക്കുന്നതില്‍ യുഎഇയെ ലകത്ത് 12-ാം സ്ഥാനത്താണ്. സന്തോഷ സൂചികയില്‍ യുഎഇ പൊതുവെ ഉയര്‍ന്ന സ്ഥാനത്താണ്, 'കാരണം അതിന് ശക്തമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന തലത്തിലുള്ള സാമൂഹിക പിന്തുണ, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുണ്ട്,' ഗാലപ്പിലെ വേള്‍ഡ് ന്യൂസിന്റെ മാനേജിങ് എഡിറ്റര്‍ ജൂലി റേ പറഞ്ഞു. 'പല കാര്യങ്ങളിലും, നല്‍കുന്നതിൻ്റെ ഒരു സംസ്‌ക്കാരം യുഎഇയിലുണ്ട്. ഇത് സന്തോഷവുമായി ബന്ധപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ആക്രമണം: അപലപിച്ച് യുഎഇ; ഗാസ സഹായക്കപ്പൽ ഈജിപ്തിൽ എത്തി
തൊഴില്‍ വിപണി, സാമ്പത്തിക സാഹചര്യങ്ങള്‍, ജീവിത നിലവാരം എന്നിവയെക്കുറിച്ചുള്ള ധാരണകളാണ് യുഎഇയിലെ ജനങ്ങളുടെ സന്തോഷത്തിന് കാരണമായ ഏറ്റവും നല്ല ഘടകങ്ങളെന്ന് സര്‍വേ കണ്ടെത്തി.
'സന്തോഷം എന്നത് സമ്പത്തിനെക്കുറിച്ചോ വളര്‍ച്ചയെക്കുറിച്ചോ മാത്രമല്ല - വിശ്വാസം, ബന്ധം, ആളുകള്‍ക്ക് നിങ്ങളുടെ പിന്തുണ ഉണ്ടെന്നുള്ള ബോധ്യം തുടങ്ങിയവയെ കുറിച്ചു കൂടിയുള്ളതാണ്. ലോകം എത്രത്തോളം ദയയുള്ളതാണ് എന്ന കാര്യം വളരെ പ്രധാനമാണ്. ശക്തമായ സമൂഹങ്ങളും സമ്പദ്വ്യവസ്ഥകളും നമുക്ക് വേണമെങ്കില്‍, പരസ്പര സഹായത്തിന്റെ കാര്യത്തില്‍ നാം നിക്ഷേപിക്കണം,' ഗാലപ്പിൻ്റെ സിഇഒ ജോണ്‍ ക്ലിഫ്റ്റണ്‍ പറഞ്ഞു.
കുടുംബ, സമൂഹ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി യുഎഇ 2025 'സമൂഹത്തിൻ്റെ വര്‍ഷം' ആയി പ്രഖ്യാപിച്ചിരുന്നു ഈ നേട്ടത്തില്‍ നിര്‍ണായകമായി. ഇത് സമൂഹത്തിൻ്റെ സന്തോഷത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 'മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളാണ് മനുഷ്യൻ്റെ സന്തോഷത്തെ നയിക്കുന്നത്. പോസിറ്റീവ് സാമൂഹിക ബന്ധങ്ങളില്‍ നിക്ഷേപിക്കുന്നതും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കൂടുതല്‍ സന്തോഷം സൃഷ്ടിക്കുന്നു,' സൈമണ്‍ ഫ്രേസര്‍ സര്‍വകലാശാലയിലെ സാമൂഹിക മനശ്ശാസ്ത്ര പ്രൊഫസറും വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിൻ്റെ എഡിറ്ററുമായ ലാറ അക്‌നിന്‍ പറഞ്ഞു.
ആഗോളതലത്തില്‍, തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഫിന്‍ലാന്‍ഡ് സന്തോഷ സൂചികയുടെ കാര്യത്തില്‍ മുന്നിലെത്തി. തൊട്ടുപിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വേ, ഇസ്രായേല്‍, ലക്‌സംബര്‍ഗ്, മെക്‌സിക്കോ എന്നിവയുണ്ട്. 2025 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാന്‍, സിയറ ലിയോണ്‍, ലെബനന്‍, മലാവി, സിംബാബ്വെ, ബോട്‌സ്വാന, ഡിആര്‍ കോംഗോ, യെമന്‍, കൊമോറോസ്, ലെസോത്തോ എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്.
To prepare your visa and passport applications in Dubai, call:
.Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
No comments:
Post a Comment