ഇരുപക്ഷവും അംഗീകരിച്ച് ഒപ്പുവെക്കുന്ന കരാറുകൾ അന്തിമമായിരിക്കും
ദുബൈ | പ്രഥമവിവര കോടതിക്കോ അപ്പീൽ കോടതിക്കോ മുൻപാകെ ജഡ്ജിയുടെ സാന്നിധ്യത്തിൽ മുസ്‌ലിം ദമ്പതികൾ എത്തുന്ന വിവാഹമോചന ധാരണാ കരാറുകൾക്കെതിരെ ഉന്നത കോടതികളിൽ അപ്പീൽ നൽകാൻ സാധിക്കില്ലെന്ന് ദുബൈ പരമോന്നത കോടതി വിധി. കോടതികൾ രേഖപ്പെടുത്തുന്ന കരാറുകളുടെ അന്തിമസ്വഭാവം വ്യക്തമാക്കുന്നതാണ് ഈ സുപ്രധാനവിധി.
സ്വന്തം ഇഷ്ടപ്രകാരം ഒപ്പുവെച്ച് കോടതി നിയമപരമായ പ്രാബല്യം നൽകുന്ന കരാറുകളെ പിന്നീട് അപ്പീൽ കോടതിയിലോ പരമോന്നത കോടതിയിലോ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മുസ്ലിം ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.
താൻ 2025 ജൂൺ 28-ന് ഇ-മെയിൽ വഴി ഭാര്യയെ വിവാഹമോചനം ചെയ്തതായി ഭർത്താവ് അവകാശപ്പെടുകയും, എന്നാൽ ഇമെയിൽ ലഭിച്ചിട്ടില്ലെന്ന് ഭാര്യ വാദിക്കുകയും ചെയ്ത കേസിലാണ് വിധി.
No comments:
Post a Comment