തെലങ്കാനയിൽ നിന്നുള്ള ആദ്യ നയതന്ത്രജ്ഞൻ
ദുബൈ | മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്) ഉദ്യോഗസ്ഥൻ ഡോ. ഇ വിഷ്‌ണു വർധൻ റെഡ്ഡിയെ ദുബൈയിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി നിയമിച്ചേക്കും. നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ തലപ്പത്തെത്തുന്ന തെലങ്കാനയിൽ നിന്നുള്ള ആദ്യ ഉദ്യോഗസ്ഥനായി അദ്ദേഹം മാറും.
2008 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ വിഷ്‌ണു വർധൻ റെഡ്ഡി തെലങ്കാനയിലെ വാറങ്കൽ സ്വദേശിയും ന്യൂഡൽഹി എയിംസിലെ പൂർവവിദ്യാർഥിയുമാണ്.
ഡെപ്യൂട്ടേഷനിൽ തെലങ്കാന സർക്കാറിൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് എക്സ്റ്റേണൽ എൻഗേജ്‌മെന്റ്റ്സ് സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ റീജ്യനൽ പാസ്പോർട്ട് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഐക്യ രാഷ്ട്രസഭ എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. എന്നാൽ ഗൾഫ് മേഖലയിലെ അദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്.

No comments:
Post a Comment