അബൂദബി: പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 7 മുതൽ പുതിയ സ്കൂൾ സമയക്രമം നിലവിൽ വരും. കിൻഡർഗാർട്ടൻ (കെ.ജി) മുതൽ സൈക്കിൾ 1, 2, 3 വരെയുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സമയക്രമമാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും ഉണ്ടായിരിക്കും.
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ചില ക്ലാസുകൾ രാവിലെ 7.15ഓടെ ആരംഭിക്കും. പെൺകുട്ടികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 3.15ന് അവസാനിക്കും. കെ.ജി വിദ്യാർഥികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് ഒന്നിന് പൂർത്തിയാകും. വിദ്യാർഥികളുടെ പ്രായവും വിദ്യാഭ്യാസ ഘട്ടവും പരിഗണിച്ചാണ് വിവിധ സമയക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
പുതിയ സമയക്രമം അനുസരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിനാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ വിദ്യാഭ്യാസ ഘട്ടത്തിനും വിഭാഗത്തിനും ബാധകമായ സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

No comments:
Post a Comment