യുഎഇയിൽ സ്വകാര്യ ട്യൂഷന് സൗജന്യ വർക്ക് പെർമിറ്റ്; അപേക്ഷിക്കാം ഓൺലൈനായി

രണ്ട് വർഷത്തെ കാലാവധി; അധ്യാപകർക്ക് പുറമെ വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും അവസരം

യുഎഇ: വീടുകളിലോ ഓൺലൈനായോ നിയമപരമായി സ്വകാര്യ ട്യൂഷൻ ക്ലാസുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയവും (MoHRE) വിദ്യാഭ്യാസ മന്ത്രാലയവും (MoE) ചേർന്ന് Private Tutor Work Permit നൽകുന്നു. പെർമിറ്റിന് അപേക്ഷിക്കുന്നതിന് ഫീസ് ഈടാക്കുന്നില്ല, രണ്ട് വർഷമാണ് കാലാവധി.

ആർക്കൊക്കെ അപേക്ഷിക്കാം?

* സ്കൂൾ, കോളജ് അധ്യാപകർ

* തൊഴിൽരഹിതർ / വീട്ടമ്മമാർ

* സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർ

* യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ

* 15 മുതൽ 18 വയസ്സ് വരെയുള്ള സ്കൂൾ വിദ്യാർഥികൾ — രക്ഷിതാവിന്റെ അനുമതിയോടെ

ആവശ്യമായ രേഖകൾ:

* പാസ്‌പോർട്ട്, റസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി പകർപ്പുകൾ

* വെള്ള പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ

* ഏറ്റവും പുതിയ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്

* ഗുഡ് കോൺഡക്ട് സർട്ടിഫിക്കറ്റ് (Police Clearance Certificate)

* മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്

* ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC)


അപേക്ഷിക്കേണ്ടത് എങ്ങനെ?

* MoHREയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സ്മാർട്ട് ആപ്പിലോ പ്രവേശിക്കുക

* UAE PASS ഉപയോഗിച്ച് ലോഗിൻ ചെയ്യുക

* ‘Services’ വിഭാഗത്തിൽ Private Tutor Licensing തിരയുക

* ആവശ്യമായ വിവരങ്ങൾ നൽകി രേഖകൾ അപ്‌ലോഡ് ചെയ്യുക

* അപേക്ഷ സമർപ്പിക്കുക

അപേക്ഷ നൽകിയ ശേഷം സാധാരണയായി 1 മുതൽ 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അനുമതി പത്രം ലഭിക്കും. ആവശ്യമായ പെർമിറ്റില്ലാതെ സ്വകാര്യ ട്യൂഷൻ നടത്തുന്നത് പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് കാരണമാകാം. അതിനാൽ ട്യൂഷൻ ആരംഭിക്കുന്നതിന് മുമ്പ് നിയമപരമായ പെർമിറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.



No comments:

Post a Comment