ദോഹ: ഖത്തറിലെ 28 PHCC ഹെൽത്ത് സെന്ററുകളിലും കോവിഡ്-19 PCR ടെസ്റ്റുകൾ സൗജന്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ ലക്ഷണമില്ല ആളുകൾ ഈ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പരിശോധനയ്ക്കായി എത്തണമെന്നും പരിശോധന ഫലം വരുന്നതുവരെ മറ്റ്ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അൽ വക്ര, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ് ബേ, അബുബേക്കർ, മെസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉം സ്ലാൽ, ഗ്രാഫത് അൽ എന്നീ 14 ഹെൽത്ത് സെന്ററുകളും ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ പിസിആർ സേവനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
യാത്രാ ആവശ്യങ്ങൾക്കുള്ള പിസിആർ ടെസ്റ്റുകൾക്ക് ഓരോ ടെസ്റ്റിനും 160 റിയാൽ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
1. അല്‍ വക്ര
2. അല്‍ തുമാമ
3. ഓള്‍ഡ് എയര്‍പോര്ട്ട്
4. വെസ്റ്റ് ബേ
5. അബൂബക്കര്‍ സിദ്ദീഖ്
6. മിസൈമീര്‍
7. അല്‍ വാബ്
8. അല്‍ റയ്യാന്‍
9. അല്‍ വജ്ബ
10. ഉമ്മു സലാല്‍
11. ഗ്രാഫത് അല്‍ റയാന്‍
12. ഖത്തര്‍ യൂണിവേഴ്‌സിറ്റി
13. ലീബൈബ്
14. അല്‍ ഖോര്‍ എന്നിവയാണ് 14 ആരോഗ്യ കേന്ദ്രങ്ങൾ.