Showing posts with label covid19. Show all posts
Showing posts with label covid19. Show all posts

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കള്‍ക്ക് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം

ദുബായ് : യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ രക്ഷിതാവിന്റെ പേരില്‍ സ്ഥാപനം 15000 രൂപ ദീര്‍ഘകാലത്തേക്ക് ഇന്ത്യയിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാമ് പദ്ധതി.

യുഎഇയുടെ അമ്പതാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്കായി നിക്ഷേപം നടത്തുന്ന പദ്ധതി അവതരിപ്പിക്കുന്നത്. ദുബായിലെ ഓഹരി വിപണന സ്ഥാപനമായ സെവന്‍ ക്യാപിറ്റല്‍സിന്റെ സിഇഒ ഷഹീനാണ് പദ്ധതി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്.
പതിനെട്ട് വയസ്സിന് ശേഷമോ വര്‍ഷങ്ങള്‍ക്ക് ശേഷമോ കുട്ടികളുടെ ഉന്നതപഠനത്തിന് വന്‍തുക ലഭ്യമാക്കാന്‍ ഈ നിക്ഷേപം സഹായകമാകുമെന്ന് ഷഹീന്‍ പറഞ്ഞു. ഈ പദ്ധതിക്കായുള്ള കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളില്‍ അര്‍ഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 100 കുട്ടികള്‍ക്കായാണ് നിക്ഷേപം നടത്തുക. അര്‍ഹത ഉള്ളവര്‍ക്ക് csr@fx7capitals.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കേരളത്തിലുള്ള കുട്ടികളെ മാത്രമാണ് ഈ പദ്ധതിയില്‍ പരിഗണിക്കുന്നത്. ഇവരില്‍ പഠനത്തിന് മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താനും സ്ഥാപനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.