ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം... പുതുക്കാം... ഡ്യൂപ്ലിക്കേട്ടിനു അപേക്ഷിക്കാം... തെറ്റുകൾ തിരുത്താം... apply for a driving license online ... Renew it ... Apply for its duplicate ...

ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസന്‍സ്. അപേക്ഷകന് 18 വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 50 സിസിയില്‍ താഴെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് 16 വയസ്സു തികഞ്ഞാല്‍ മതി.

നിങ്ങളുടെ സ്വന്തം വാഹനം റോഡിലൂടെ ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈസന്‍സില്ലാതെ ഒരു വാഹനം നിരത്തിലൂടെ ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായാണ് കണക്കാക്കുന്നത്. 1988 -ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം, പൊതുസ്ഥലത്ത് ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ പാടുള്ളതല്ല. നേരത്തെ, ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നത് ശ്രമകരമായ പ്രക്രിയയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. വളരെ സിമ്പിളായി ഓൺലൈനിൽ  അപേക്ഷിക്കാവുന്നതാണ്. അതെങ്ങനെ എന്നതാണ് സസ്നേഹം എന്ന ബ്ലോഗിലെ ഇന്നത്തെ ചർച്ച.

ആദ്യമായി ലൈസൻസ് എടുക്കുന്നവർ ലേണേഴ്സ് ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്.   ഇഷ്യൂ ചെയ്ത ലേണേഴ്‌സ് ലൈസന്‍സിന്റെ ഒരു മാസത്തിന് ശേഷം. നിങ്ങള്‍ ആര്‍ടിഒ അതോറിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാകണം. ശരിയായ പരിശോധനയ്ക്ക് ശേഷം, അന്തിമ ഫലം പ്രഖ്യാപിക്കുകയും പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നു. ലേണേഴ്‌സ് ലൈസന്‍സ് നല്‍കിയ ശേഷം ആറ് മാസത്തിനുള്ളില്‍, ഈ ലേണേഴ്‌സ് ലൈസന്‍സ് ഉടമകള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കണം.

 ലേണേഴ്സ് ലൈസൻസിനും   ഡ്രൈവിംഗ് ലൈസൻസിനും അപേക്ഷിക്കാനും, പുതുക്കാനും  ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനും  തെറ്റുകൾ തിരുത്താനും തുടങ്ങിയ എന്തു കാര്യങ്ങളും സ്വന്തമായി ചെയ്യാൻ അറിയുന്നവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

വ്യക്തമായി അറിയാത്തവർ തുടർന്ന് വായിക്കുക.

നിങ്ങള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.


ഡ്രൈവിങ് ലൈസൻസിന് ഓൺ‌ലൈനായി അപേക്ഷിക്കാം

 കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ പരിവാഹൻ സന്ദർശിക്കുക.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ശേഷം, അവിടെ നൽകിയിട്ടുള്ള  ലൈസൻസുമായി ബന്ധപ്പെട്ടതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായത് സെലക്ട് ചെയ്യുക.
Apply for Learner licence, Apply for Driving Licence, Apply for DL Renewal പോലുള്ള കാര്യങ്ങളാണ് അവിടെ നൽകിയിട്ടുണ്ടാവുക.
ആദ്യമായി ലൈസൻസ് എടുക്കുന്നവർ ലേണേഴ്സ് ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്. 
ലേണേഴ് ലൈസൻസ് തിരഞ്ഞെടുക്കുന്നതോടെ മറ്റൊരു പേജ് തുറക്കും
തുടർന്ന് അപേക്ഷാ വിശദാംശങ്ങൾ‌ പൂരിപ്പിക്കുക, ഫീസ് പേയ്മെന്റ്, പേയ്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുക, രസീത് പ്രിന്റ് ചെയ്യുക എന്നീ ക്രമത്തിൽ അപേക്ഷ സമർപ്പിക്കുക, Submit ക്ലിക്ക് ചെയ്യുക.

ലൈസൻസും ആർ സിയും ഇനി കൈയിൽ കൊണ്ടുനടക്കേണ്ട. ഈ ആപ്പ് കാണിച്ചാൽ മതി. / No more carrying licenses and RCs on hand. Just show this app.

ലൈസൻസും ആർ സി യും എടുക്കാൻ മറന്നതിന്റെ പേരിൽ ഇനി പെറ്റി അടക്കേണ്ടി വരില്ല. ലൈസൻസ്, ആർസി കാർഡുകൾ ആധികാരിക രേഖയായതിനാൽ അത് കയ്യിൽ കൊണ്ടു നടന്ന് നശിച്ചുപോയാലോ നഷ്ടപ്പെട്ടുപോയാലോ പ്രശ്നമാണ്. അതിനൊരു പരിഹാരമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ എം പരിവാഹൻ ആപ്ലിക്കേഷൻ. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവയുടെ വിവരങ്ങൾ ഡിജിറ്റൽ രേഖയായി എം പരിവാഹൻ ആപ്പിൽ ലഭ്യമാണ്.

വാഹന പരിശോധനകൾക്കിടയിൽ പോലീസ് അധികാരികൾക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥർക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണ് ഇത്. 2019ലെ പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കണമെന്ന് കേരള പോലീസിന് നിർദേശമുണ്ട്.

എങ്ങനെയാണ് ആപ്പ് ഉപയോഗിക്കേണ്ടത്

ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം (ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്), മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്യുക. ഓടിപി നൽകി അക്കൗണ്ട് വെരിഫൈ ചെയ്യുക.
നിങ്ങളുടെ പ്രൊഫൈലിൽ പേരും മറ്റ് വിവരങ്ങളും നൽകുക.
ആപ്പിന്റെ ഡാഷ് ബോർഡിൽ താഴെ ക്രിയേറ്റ് വിർച്വൽ ആർസി, ക്രിയേറ്റ് വിർച്വൽ ഡിഎൽ എന്നീ ഓപ്ഷനുകൾ കാണാം.

ആർസി ബുക്ക് ചേർക്കുന്ന വിധം

ആർസി വിവരങ്ങൾ ആപ്പിൽ ലഭിക്കുന്നതിനായി ക്രിയേറ്റ് വിർച്വൽ ആർസി ബട്ടൻ ക്ലിക്ക് ചെയ്യുക.
മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ നൽകുക.
അപ്പോൾ പ്രസ്തുത നമ്പറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കാണാം. ഇത് നിങ്ങളുടെ ആപ്പിലെ ഡാഷ്ബോർഡിൽ ചേർക്കുന്നതിനായി ആഡ് റ്റു ഡാഷ് ബോർഡ് എന്ന് ബട്ടൻ അമർത്തുക.
അപ്പോൾ ആർസി വെരിഫൈ ചെയ്യാനുള്ള നിർദേശം വരും.
ഇതിൽ നിങ്ങളുടെ ഷാസി നമ്പർ എഞ്ചിൻ നമ്പർ എന്നിവയുടെ അവസാന നാലക്കങ്ങൾ നൽകുക. ആർസി വിവരങ്ങൾ നിങ്ങളുടെ ഡാഷ് ബോർഡിൽ എത്തിയിട്ടുണ്ടാവും.
ഈ ആർസി എം പരിവാഹൻ ഉപയോഗിക്കുന്ന മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും. അതിനായി ഡാഷ് ബോർഡിൽ ആർസിയ്ക്ക് നേരെയുള്ള ഷെയർ ബട്ടൻ ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ നൽകിയാൽ മതി.

ഡ്രൈവിങ് ലൈസൻസ് ചേർക്കുന്ന വിധം

അതിനായി ഡാഷ് ബോർഡിൽ താഴെയുള്ള ക്രിയേറ്റ് വിർച്വൽ ഡിഎൽ ബട്ടൻ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന പേജിൽ മുകളിലുള്ള സെർച്ച് ബാറിൽ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക.
നിങ്ങൾ നൽകിയ നമ്പറിലെ വിവരങ്ങൾ കാണാം.
അത് ഡാഷ് ബോർഡിലേക്ക് ചേർക്കുന്നതിന് നിങ്ങളുടെ ജനന തീയതി നൽകി വെരിഫൈ ചെയ്യുക.
നിങ്ങളുടെ ചിത്രം സഹിതമുള്ള ലൈസൻസ് വിവരങ്ങൾ ആപ്പിൽ ലഭ്യമാവും.

മുകളിൽ Dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വെർച്വൽ ആർസിയും വെർച്വൽ ഡ്രൈവിങ് ലൈസൻസും കാണാം. അവയിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിഞ്ഞുവരും. അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് വണ്ടിയുടെ ചില്ലിൽ ഓട്ടിച്ചാൽ മതി. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ എടുക്കാം... അല്ലെങ്കിൽ, മൊബൈലിൽ കാണിച്ചാലും മതി.

കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കർ ആപ്ലിക്കേഷനും ഇതിന് സമാനമാണ്. ആർസിയും, ഡ്രൈവിങ് ലൈസൻസും, ഇൻഷുറൻസ് രേഖകളും ഉൾപ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന രേഖകൾ ഡിജി ലോക്കറിൽ ലഭ്യമാണ്.

ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ സ്വന്തം പേരിലോ സ്വന്തം ഉപയോഗത്തിലോ ഉള്ള എത്ര വാഹനങ്ങളും ചേർക്കാവുന്നതാണ്. അതായത് ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവ് ഓടിക്കുമ്പോൾ കാണിക്കുവാൻ അദ്ദേഹത്തിന്‍റെ മൊബൈലിലും വെർച്വൽ ആർസി ചേർക്കാം. അതുപോലെ ഒരേ വാഹനത്തിന്‍റെ അല്ലെങ്കില്‍ ലൈസൻസിന്‍റെ വിവരങ്ങൾ ഒന്നിലധികം മൊബൈലിലും ചേർക്കാം.

 എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 

ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിലോക്കർ ഡൗൺലോഡ് ചെയ്യാൻ

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 

ഈ ആപ്പുണ്ടെങ്കിൽ, ഏതുതരം ഡോക്യുമെന്റുകളും സ്കാൻ ചെയ്യാം... പിഡിഎഫ് ആക്കി മാറ്റാം... / Mobile Document Scanner and PDF Creator App

പലപ്പോഴും നമുക്ക് പല ഡോക്യുമെന്റുകളും സ്കാൻ ചെയ്യേണ്ടി വരാറുണ്ട്. എസ്എസ്എൽസി, ആധാർ, പാസ്പോർട്ട്, ഐഡി കാർഡ് അങ്ങനെ പലതും. എന്നാൽ നമുക്ക് സ്കാൻ ചെയ്യണമെങ്കിൽ വല്ല ജനസേവ  കേന്ദ്രങ്ങളിലോ മറ്റോ പോകേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല. അതിന് ഈ ആപ്പ് തന്നെ ധാരാളമാണ്.

ഡോക്യുമെന്റ് സ്കാനറും PDF ക്രിയേറ്റർ രണ്ടും ഉൾക്കൊള്ളുന്ന ആപ്പ്. നിങ്ങൾക്ക് കൂടുതൽ വിപുലമായ സ്കാൻ ഓപ്ഷനുകൾ നൽകുന്ന ഒരു ഇന്ത്യൻ സ്കാനർ ആപ്പ് ആണ് ഇന്ന് സസ്നേഹം എന്ന ഈ ബ്ലോഗിൽ നമ്മൾ ചർച്ച ചെയ്യുന്നത്.

ഈ ആപ്പിന്റെ സവിശേഷതകളിൽ ഒന്നാണ്, ഡോക്യുമെന്റുകൾ എഡിറ്റ് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്ന  50-ലധികം ടൂളുകൾ ഇതിൽ ഉണ്ട് എന്നത്. മാത്രമല്ല, ഒരു പോർട്ടബിൾ ഡോക് സ്കാനർ  ആയി ഇത് വർക്ക് ചെയ്യുന്നു.  ഈ ഡോക് സ്കാനർ ഉപയോഗിച്ച് എന്തും നല്ല രീതിയിൽ തന്നെ നല്ല കോളിറ്റിയോടുകൂടി സ്കാൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഡോക്യുമെന്റിനെ കൂടുതൽ പ്രൊഫഷണലാക്കുകയും കാണാൻ നല്ലതുമാക്കുകയും ചെയ്യുന്ന ചില അധിക ഫീച്ചറുകളും ആപ്പിൽ ഉണ്ട്.

 * ഡോക്യുമെന്റ്സ്കാൻ ചെയ്യാം 
 * സ്കാൻ ഗുണനിലവാരം automatically/Manually വർദ്ധിപ്പിക്കാം.
 * സ്മാർട്ട് ക്രോപ്പിംഗും മറ്റും ഉൾപ്പെടുന്നു.
 * B/W, ലൈറ്റൻ, കളർ, ഡാർക്ക് തുടങ്ങിയ മോഡുകളിലേക്ക് നിങ്ങളുടെ PDF ഒപ്റ്റിമൈസ് ചെയ്യാം.
 * സ്കാനുകൾ വ്യക്തവും ക്ലിയർ ഉള്ളതുമായ PDF ആക്കി മാറ്റാം.
 * document ഫോൾഡറിലും ഉപ ഫോൾഡറുകളിലും ക്രമീകരിക്കാം.
 * PDF/JPEG ഫയലുകൾ ഷെയർ ചെയ്യാം.
 * ആപ്പിൽ നിന്ന് നേരിട്ട് സ്കാൻ ചെയ്ത ഡോക് പ്രിന്റ് ചെയ്ത് ഫാക്സ് ചെയ്യാം.
 * Google ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്ലൗഡിലേക്ക് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാം.
 * QR കോഡ്/ബാർ കോഡ് സ്കാൻ ചെയ്യാം.
 * QR കോഡ് സൃഷ്ടിക്കാം.
 * സ്കാൻ ചെയ്ത QR കോഡ് ഷെയർ ചെയ്യാം. 
 * A1 മുതൽ A-6 വരെയുള്ള വ്യത്യസ്‌ത വലുപ്പങ്ങളിൽ PDF സൃഷ്‌ടിക്കാൻ കഴിയും. കൂടാതെ പോസ്റ്റ്കാർഡ്, കത്ത് പോലുള്ള വലുപ്പത്തിലും ആക്കാം

 ഒറ്റനോട്ടത്തിൽ സവിശേഷതകൾ:

 - മികച്ച ഡോക്യുമെന്റ് സ്കാനർ - ഒരു സ്കാനറിന് ഉണ്ടായിരിക്കേണ്ട എല്ലാ സവിശേഷതകളും ഇതിലുണ്ട്.
 - പോർട്ടബിൾ ഡോക്യുമെന്റ് സ്കാനർ - നിങ്ങളുടെ ഫോണിൽ ഈ ഡോക്യുമെന്റ് സ്കാനർ ഉള്ളതിനാൽ, വേഗത്തിൽ സ്കാൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കാം.
 - പേപ്പർ സ്കാനർ - ആപ്ലിക്കേഷൻ മൂന്നാം കക്ഷി ക്ലൗഡ് സംഭരണം (ഡ്രൈവ്, ഫോട്ടോകൾ) വാഗ്ദാനം ചെയ്യുന്നു, അവിടെ നിങ്ങൾക്ക് പേപ്പറുകൾ സ്കാൻ ചെയ്യാനും ക്ലൗഡ് സ്റ്റോറേജിൽ സംരക്ഷിക്കാനും കഴിയും.
 - മികച്ച ഡോക്യുമെന്റ് സ്കാനർ ലൈറ്റ് - സ്കാനുകൾ നിങ്ങളുടെ ഫോണ് പോലുള്ളവയിൽ ഇമേജിലോ PDF ഫോർമാറ്റിലോ സംരക്ഷിക്കാം.
 - PDF ഡോക്യുമെന്റ് സ്കാനർ - എഡ്ജ് ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് PDF സ്കാൻ ചെയ്യാം.
 - എല്ലാ തരത്തിലുമുള്ള ഡോക് സ്കാൻ - കളർ, ഗ്രേ, സ്കൈ ബ്ലൂ എന്നിവയിൽ സ്കാൻ ചെയ്യാം.
 - എളുപ്പമുള്ള സ്കാനർ - A1, A2, A3, A4... തുടങ്ങിയ ഏത് വലുപ്പത്തിലും പ്രമാണങ്ങൾ സ്കാൻ ചെയ്ത് തൽക്ഷണം പ്രിന്റ് ഔട്ട് എടുക്കാം.
 - പോർട്ടബിൾ സ്കാനർ - ഒരിക്കൽ ഇൻസ്റ്റാൾ ചെയ്ത ഡോക് സ്കാനറിന് എല്ലാ സ്മാർട്ട്ഫോണിനെയും പോർട്ടബിൾ സ്കാനറുകളാക്കി മാറ്റാൻ കഴിയും.
 - PDF ക്രിയേറ്റർ - സ്കാൻ ചെയ്ത ചിത്രങ്ങൾ മികച്ച നിലവാരമുള്ള PDF ഫയലിലേക്ക് പരിവർത്തനം ചെയ്യാം.
 - QR കോഡ് സ്കാനർ - ഈ ആപ്പിന് QR കോഡ് സ്കാനർ ഫീച്ചറും ഉണ്ട്.
 - ബാർ-കോഡ് സ്കാനർ - മറ്റൊരു മികച്ച സവിശേഷത ബാർ-കോഡ് സ്കാനറും ഈ ആപ്പിൽ സംയോജിപ്പിച്ചിരിക്കുന്നു.
 - OCR Text Recognition - OCR Text Recognition നിങ്ങളെ ചിത്രങ്ങളിൽ നിന്ന് ടെക്‌സ്‌റ്റ് തിരിച്ചറിയാൻ അനുവദിക്കുന്നു, തുടർന്ന് ടെക്‌സ്‌റ്റുകൾ എഡിറ്റ് ചെയ്യാം. അല്ലെങ്കിൽ, മറ്റ് ആപ്പുകളിലേക്ക് ടെക്‌സ്‌റ്റ് ഷെയർ ചെയ്യാം.
 - Images to PDF Converter - നിങ്ങൾക്ക് ഇമേജ് ഗാലറിയിൽ നിന്ന് കുറച്ച് ചിത്രം തിരഞ്ഞെടുത്ത് ഡോക്യുമെന്റായി ഒരു പിഡിഎഫ് ഫയലാക്കി മാറ്റാം.
 - ഫ്ലാഷ്‌ലൈറ്റ് - ഈ സ്കാനർ ആപ്പിന് ഫ്ലാഷ് ലൈറ്റ് ഫീച്ചറും ഉണ്ട്, അത് കുറഞ്ഞ വെളിച്ചത്തിൽ സ്കാൻ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡുകളെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ കേരള സർക്കാറിന്റെ ഒരു ആപ്പ്./ An app of the Government of Kerala to resolve complaints about roads.

പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.  ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും.

ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും.

സംസ്ഥാനത്തെ റോഡുകളെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണിത്. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയർമാരെ അറിയിക്കാം. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു ആറുമാസത്തിനകം പൂർത്തിയാക്കും.

23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര്‍ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞുവെന്നും നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്‍കിയെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ പരിപാലനം കൂടുതൽ ജനകീയമാക്കാൻ മൊബൈൽ ആപ്പിലൂടെ സാധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

നാസയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാൻ ഒരു ആപ്പ് / Come explore with NASA and discover the latest images, videos, news, NASA TV with the NASA app.

ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി സ്ഥാപിച്ച യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ (ഇംഗ്ലീഷ്: NASA). നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958-ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്. നാസ യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ ഇപ്പോൾ ആപ്പ് വരെ ലഭ്യമാണ്. ഈ ആപ്പിന്റെ  ഗുണങ്ങൾ എന്തെല്ലാമാണ് എന്നുള്ളതാണ് സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്.

നാസയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിവുകൾ നേടാനും, ഏറ്റവും പുതിയ ചിത്രങ്ങൾ, വീഡിയോകൾ, ദൗത്യ വിവരങ്ങൾ, വാർത്തകൾ, ഫീച്ചർ സ്റ്റോറികൾ, ട്വീറ്റുകൾ, നാസ ടിവി, ഫീച്ചർ ചെയ്ത ഉള്ളടക്കം എന്നിവ നാസ ആപ്പിലൂടെ ലഭ്യമാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ആപ്പിന്റെ സവിശേഷതകൾ:
 - 16,000-ലധികം ചിത്രങ്ങൾ കാണാം... (കൂടാതെ ദിവസവും അപ്ഡേറ്റ് ചെയ്യുന്നു.)
 - തത്സമയം നാസ ടിവി കാണാം.
 - ഏറ്റവും പുതിയ എല്ലാ വാർത്തകളും ഫീച്ചറുകളും വായിക്കാം...
 - ഏജൻസിക്ക് ചുറ്റുമുള്ള 14,000 നാസ വീഡിയോകൾ കാണാം 
 - ഏറ്റവും പുതിയ നാസ മിഷൻ വിവരങ്ങൾ ഏതെല്ലാമാണെന്ന് അറിയാം 
 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വരാനിരിക്കുന്ന പുത്തൻ സംഭവവികാസങ്ങൾ, അവ സംഭവിക്കുന്നതിന് മുമ്പ് തന്നെ അറിയിപ്പുകളായി ലഭിക്കും.
 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹൈ ഡെഫനിഷൻ എർത്ത് വ്യൂവിംഗ് (HDEV) പരീക്ഷണത്തിൽ നിന്ന് തത്സമയ സ്ട്രീമിംഗ് വീഡിയോ കാണാം..
 - സാറ്റലൈറ്റ് ട്രാക്കിംഗ് 2D മാപ്പുകളും 3D ഭൂമി മോഡലുകളും അന്താരാഷ്ട്ര ബഹിരാകാശ നിലയവും മറ്റ് ഭൗമ പരിക്രമണ ഉപഗ്രഹങ്ങളും ഉപയോഗിച്ച് പ്രദർശിപ്പിക്കുന്നതിനാൽ അവയെല്ലാം കാണാം 
 - ഏജൻസിയിൽ നിന്ന് ഏറ്റവും പുതിയ ട്വീറ്റുകൾ കാണാം.
 - ചിത്രങ്ങൾ റേറ്റ് ചെയ്യുക, കൂടാതെ ഏതൊക്കെയാണ് ഏറ്റവും മികച്ച റേറ്റുചെയ്ത ചിത്രങ്ങളുടെ ലിസ്റ്റ് എന്നിവ പരിശോധിക്കാം.
 - നിങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങളോ വീഡിയോകളും സെലക്ട് ചെയ്ത് വെക്കാനും അവസരമുണ്ട്.
 - നാസയുടെ എല്ലാ സന്ദർശക കേന്ദ്രങ്ങളിലേക്കുള്ള മാപ്പും വിവരങ്ങളും ലിങ്കുകളും ഈ ആപ്പിലൂടെ ലഭ്യമാണ്.
- Explore the featured content section with 3D planet models and information.
 - ഭൂമിയെ ആർട്ട് ഇമേജ് ശേഖരണമായും interactive map ആയും  കാണാം.
 - തേർഡ് റോക്ക് റേഡിയോ കേൾക്കാം  ( റോക്ക് റേഡിയോ സ്റ്റേഷന് സമാന്തരമായത്.
 - സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ സുഹൃത്തിന് ഇതെല്ലാം വളരെ പെട്ടെന്ന് ഷെയർ ചെയ്യാം. 

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ ഏത് ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകാൻ ഒരു ആപ്പ്... An app to answer any of your questions accurately ...

നിങ്ങളുടെ ഏത് ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകാൻ ഒരു ആപ്പുണ്ടെങ്കിൽ അത് വളരെ സന്തോഷമുള്ള കാര്യമല്ലേ. എന്നാൽ അങ്ങനെയും ഒരു ആപ്പ് ഉണ്ട്.  ഒരു ചോദ്യോത്തര വെബ്സൈറ്റായ ക്വോറാ തയ്യാറാക്കിയതാണ് ഈ ആപ്പ്.


ക്വോറായിൽ ചോദ്യങ്ങൾ അതിന്റെ കമ്മ്യൂണിറ്റി ഉപഭോക്താക്കൾ സൃഷ്ടിക്കുകയും ഉത്തരം നൽകുകയും തിരുത്തുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്നു. ഈ വെബ്സൈറ്റ് 2009 ജുൺ മാസം സ്ഥാപിക്കുകയും 2010 ജുണിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിൽ ക്രമീകരിക്കുകയും ചെയ്തു. നിലവിൽ മലയാളം ഉൾപ്പെടെ 24 ഭാഷകളിൽ ക്വോറാ ലഭ്യമാണ്. 

ആപ്പിന്റെ പ്രഥമ ലക്ഷ്യം 

അറിവ് പങ്കിടുവാനും വളർത്തുവാനുമുള്ള ഒരു വേദി അല്ലെങ്കിൽ പ്ലാറ്റ്ഫോമാണ് ക്വോറാ. ക്വോറയെ നമുക്ക് ഒരു വെബ് അധിഷ്ഠിത വിജ്ഞാന കലവറയെന്ന് വിളിക്കാം. ചോദ്യോത്തരങ്ങളുടെ രൂപത്തിൽ വെബിലോ മറ്റ് വിജ്ഞാനശേഖരങ്ങളിലോ ലഭിക്കാത്ത അറിവുകൾ പോലും ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. ലോകപരിജ്ഞാനം പങ്കിടുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ക്വോറായുടെ പ്രാഥമിക ദൗത്യം. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയുവാൻ താല്പര്യപ്പെടുന്നവരെയും പല അറിവുകളും പങ്കിടുവാൻ താല്പര്യപ്പെടുന്നവരെയും ചേർത്ത് നിർത്തിക്കൊണ്ട്, അറിവ് എന്ന പ്രാഥമിക ലക്ഷ്യം മുൻനിർത്തി ക്വോറാ പ്രവർത്തിക്കുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ക്വോറാ ഉപയോഗിക്കേണ്ടത് എങ്ങനെയാണ്:

ക്വോറാ മുൻപ് ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഈയൊരു സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ക്വോറായുടെ അടിത്തറ ചോദ്യങ്ങളാണ്. അറിവ് നേടുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ ചോദ്യങ്ങൾ ചേർക്കുന്നു. ഈ ചോദ്യങ്ങൾ വ്യത്യസ്ത വിഷയങ്ങളുടെ കീഴിൽ വർഗീകരിച്ചിരിക്കുന്നു. ഇതെങ്ങനെയാണ് ഒരു ക്വോറാ ഉപയോക്താവിന് ഉപയോഗപ്രദമാകുന്നതെന്ന് നോക്കാം:

  • ആദ്യമായി ക്വോറായിലെത്തുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാം. ശേഷം നിങ്ങളുടെ യഥാർത്ഥ വിവരങ്ങൾ നൽകി പ്രൊഫൈൽ പൂരിപ്പിക്കാം. പ്രൊഫൈൽ പൂരിപ്പിക്കുന്നത് നിങ്ങളുടെ വ്യക്തിഗത ഫീഡ് മെച്ചപ്പെടുത്താൻ ക്വോറായെ സഹായിക്കും.
  • നിങ്ങൾ തിരഞ്ഞെടുത്ത വിഷയങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഉത്തരം നല്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ചോദ്യങ്ങളും ഈ വിഷയങ്ങളിൽ മുന്നേ എഴുതപ്പെട്ടിട്ടുള്ള ഉത്തരങ്ങളും നിങ്ങളുടെ ഫീഡിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
  • അനുബന്ധ വിഷയങ്ങളിൽ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും കാണുവാൻ താല്പര്യമുണ്ടെങ്കിൽ വിഷയത്തിന്റെ പേജിൽ ചെല്ലാവുന്നതാണ്.
  • നിങ്ങൾക്ക് ഉത്തരം നല്കാനാവുന്ന ചോദ്യങ്ങൾക്ക് Quoraയുടെ നയങ്ങൾ ലംഘിക്കാതെ ഉപകാരപ്രദമായ ഉത്തരങ്ങൾ  എഴുതാം.
  • ഇഷ്ടപ്പെട്ട ഉത്തരങ്ങൾ നിങ്ങൾക്ക് അപ്‍വോട്ട് ചെയ്യാം. നിങ്ങളുടെ ഉത്തരം ഇഷ്ടപ്പെടുന്ന വായനക്കാർ അവയ്ക്കും അപ്‍വോട്ട് നൽകും.
  • നിങ്ങൾ ഒരു നിർദ്ദിഷ്ട എഴുത്തുകാരനിൽ നിന്നും ഒരു ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് നേരിട്ട് ഉത്തരാഭ്യർത്ഥന നടത്താം.
  • ക്വോറായുടെ ഏതെങ്കിലും പോളിസികൾ/നയങ്ങൾ ലംഘിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്ന കണ്ടെന്റ് റിപ്പോർട്ട് ചെയ്യാം.

ക്വോറാ മലയാളത്തിൽ ലഭ്യമാണ്. ഇതുവഴി  നമ്മുടെ മാതൃഭാഷയിൽ ഒരു വിജ്ഞാനകലവറ ഉണ്ടാക്കിയെടുക്കുവാൻ നമുക്ക് സാധിക്കും.

 ഈ വെബ്സൈറ്റ് ഉപയോഗിച്ച് ഒരുപാട് പേരുടെ സംശയങ്ങൾക്ക് വളരെ നല്ല മറുപടികൾ ലഭിച്ചിട്ടുണ്ട്. ക്വോറാ ഒരു നല്ല ആപ്പ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. 

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാട്സപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണോ... എങ്കിൽ, 255 രൂപ വെറുതെ ലഭിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...If you are a WhatsApp user ... then WhatsApp offers you...

മെസ്സേജും ഫോട്ടോയും സ്റ്റിക്കറുമൊക്കെ അയക്കുന്നതുപോലെ ഇനി വാട്സ്ആപ്പ് വഴി പണവും അയക്കാം. കുറച്ച് കാലമായി ബീറ്റാ ഉപഭോക്താക്കൾക്ക് മാത്രം സാധ്യമായിരുന്നത് ഇനി മുതൽ എല്ലാവർക്കും ലഭ്യമാകും.

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾക്കൊപ്പം സ്ഥാനമുറപ്പിക്കുകയാണ് വാട്സ്ആപ്പും.  അതിന്റെ ഭാഗമായി വാട്സ്ആപ്പ് പുതിയ ഓഫർ വച്ചിരിക്കുന്നു. ആ ഓഫർ എങ്ങനെ നേടിയെടുക്കാം എന്നതിനെ കുറിച്ചാണ് സസ്നേഹം എന്ന ഈ ബ്ലോഗിൽ ചർച്ച ചെയ്യുന്നത്.
വാട്ട്സ്ആപ്പ് പേ ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ  ലഭിക്കുക.

ഓഫർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. അഞ്ചു പേർക്ക് ₹1 രൂപ വച്ച് അയച്ചാൽ, ഓരോന്നിനും ₹51 വീതം മൊത്തം ₹255 ക്യാഷ് ബാക്ക് ലഭിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയോട് മത്സരിക്കാൻ വേണ്ടി വാട്ട്സ്ആപ് ഒരുക്കിയ ഓഫറാണ് ഇത്. 
ഇതിനായി നിങ്ങൾ ചെയ്യേണ്ടത്, വാട്ട്സ്ആപ്പിന്റെ ബീറ്റാ പതിപ്പ് എടുക്കണം എന്നിട്ട് വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വച്ച് അയക്കണം. 

പക്ഷേ ഗൂഗിൾ പ്ലേ സ്റ്റോറിൽ ബീറ്റാ പതിപ്പ് തീർന്നിരിക്കുന്നു. എങ്കിലും അതിൻ്റെ എപികേ എടുത്ത് ഇൻസ്റ്റാൾ ചെയ്താൽ മതി.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 download ചെയ്ത ശേഷം, ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താലും, നിങ്ങൾ മുമ്പ് ചെയ്ത ചാറ്റുകൾ മറ്റു മെസ്സേജുകൾ ഒന്നും നഷ്ടമാകില്ല. ശേഷം വാട്ട്സ്ആപ് പേ ഉള്ള ഏതെങ്കിലും 5 പേർക്ക് ₹1 വീതം അയച്ച് നോക്കൂ...

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കുന്നോ? പരിഹാരം ഉണ്ട്..! ഈ ആപ്പ് ഉപയോഗിച്ചു നോക്കൂ... Forget the important things? Then, Try this app ...

നാം അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോവുകയാണെങ്കിൽ അവ മറക്കാതിരിക്കാൻ എഴുതി വെക്കും. ഇന്ന് മൊബൈലുകൾ വന്നതോടെ എഴുത്തുകൾ മൊബൈൽ നോട്ട് ആപ്പുകളിലായി. പക്ഷേ എങ്കിലും അവയും മറക്കും! ഇതിനൊക്കെ പരിഹാരമാണ് ഈ ആപ്പ്. ഇത് ഉപയോഗിച്ച് നിങ്ങൾ ഒരു നോട്ട് സേവ് ചെയ്ത് വെച്ചാൽ അത് നിങ്ങളുടെ നോട്ടിഫിക്കേഷൻ ബാറിലേക്ക് വരും. അപ്പോൾ ഏത് സമയം ഫോൺ എടുത്താലും എഴുതി വെച്ചത് കാണും.!

അഥവാ ഈ അപ്ലിക്കേഷന്റെ സഹായത്തോടെ ചേർത്ത കുറിപ്പുകൾ അറിയിപ്പ് ബാറിൽ കാണിക്കുകയും സ്റ്റിക്കി ആകുകയും ചെയ്യുന്നു, അതിനർത്ഥം അവ പൊതുവായ അറിയിപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്വൈപ്പുചെയ്യാനാകില്ല എന്നാണ്. പിൻ ചെയ്‌ത അറിയിപ്പുകൾ അടിയന്തിരവും മറക്കാൻ ഭയപ്പെടുന്നതുമായ ടാസ്‌ക്കുകളെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. ഉദാഹരണത്തിന് ഒരു പരീക്ഷാ ഫോം പൂരിപ്പിക്കുക, ആരെയെങ്കിലും വിളിക്കുക അല്ലെങ്കിൽ ആരെയെങ്കിലും സഹായിക്കുക തുടങ്ങിയവ.

അപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ഡൌൺലോഡ് ആപ്പ് എന്നതിൽ ക്ലിക്ക് ചെയ്യുക. മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.

Download App

നോട്ട്പിൻ മറ്റ് Note app ൽ നിന്നും remainder അപ്ലിക്കേഷനുകളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

Remainder അപ്ലിക്കേഷനുകൾ ഒരു അറിയിപ്പ് അല്ലെങ്കിൽ റിംഗ് അലാറം അയയ്‌ക്കുന്നു, അതിലേക്ക് ഒരു ഉപയോക്താവ് കൂടുതലും നിരസിക്കുകയും ഓർമ്മപ്പെടുത്തൽ ലഭിച്ചിട്ടും കുറച്ച് മിനിറ്റ് ഓർമ്മപ്പെടുത്തൽ നിരസിച്ചതിനുശേഷം അത് മനസ്സിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുന്നു. താരതമ്യപ്പെടുത്തുമ്പോൾ, കുറിപ്പുകളോ ഓർമ്മപ്പെടുത്തലുകളോ അറിയിപ്പുകളായി പിൻ ചെയ്യാൻ നോട്ട്പിൻ നിങ്ങളെ സഹായിക്കുന്നു, അതുവഴി നിങ്ങളുടെ ഫോൺ അൺലോക്കുചെയ്യുമ്പോഴോ അറിയിപ്പ് പാനൽ താഴേക്ക് സ്വൈപ്പുചെയ്യുമ്പോഴോ ഇത് നിങ്ങളെ നിരന്തരം ഓർമ്മപ്പെടുത്തുന്നു.