മുംബൈ: സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ മടങ്ങി വരുന്നവര്‍ക്ക് വീണ്ടും മറ്റൊരു വിസയില്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതിന് പുതിയ നിര്‍ബന്ധനകള്‍ ബാധകമാക്കി. ഒരിക്കല്‍ ഫൈനല്‍ എക്സിറ്റില്‍ മടങ്ങിയവര്‍ എക്സിറ്റ് രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ പുതിയ വിസ സ്റ്റാമ്പ് ചെയ്ത് നല്‍കുകയുള്ളൂവെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ജനുവരി ഏഴ് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.
റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ശേഷം പിന്നീട് തിരികെ വരാത്തവര്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് മാത്രമേ മറ്റൊരു വിസയില്‍ തിരികെ വരാനാവൂ എന്നാണ് നിയമം. എന്നാല്‍ ഇത് പാലിക്കാതെ മൂന്ന് വര്‍ഷത്തിന് മുന്‍പ് തിരികെ വരുന്നവരുടെ എണ്ണം കൂടുതലായതോടെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. എക്സിറ്റ് വിസ അടിക്കുമ്പോൾ സൗദി പാസ്പോര്‍ട് ഓഫീസിൽ നിന്നും ലഭിച്ച രേഖയോ വിദേശികളുടെ വിസ സംബന്ധമായ സേവനങ്ങൾ നൽകുന്ന മുഖീം സിസ്റ്റത്തിൽ നിന്നുള്ള റിപ്പോർട്ടോ പുതിയ വിസ അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇന്ത്യയിലെ റിക്രൂട്ടിങ് ഏജന്‍സികളെ കോണ്‍സുലേറ്റ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സൗദിയില്‍ പാസ്‍പോര്‍ട്ട് പിടിച്ചുവെച്ചാല്‍ കടുത്ത ശിക്ഷ
റിയാദ്: സൗദിയിൽ തൊഴിലാളിയുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്‍പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തൊഴിലാളിയെ കബളിപ്പിക്കുക, ചൂഷണം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ മനുഷ്യക്കച്ചവടം എന്ന രീതിയിലുള്ള കുറ്റകൃത്യമായാണ് കാണുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്പോർട്ട് തൊഴിലുടമക്കു സൂക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി വർധിപ്പിച്ചു
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി വർധിപ്പിച്ചു. സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികൾക്ക് മാസം തോറും 400 റിയാലായിരുന്നു ലെവിയായി അടയ്‌ക്കേണ്ടിയിരുന്നത്. ഇത് ഇനി മുതല്‍ 600 റിയാലായി വർധിക്കും.
എന്നാൽ സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ വിദേശികൾ 500 റിയാലാണ് ലെവിയായി നല്‍കേണ്ടത്. അഞ്ചില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല.
സൗദിയിൽ തൊഴില്‍ വിസയുടെ കാലാവധി നീട്ടി
റിയാദ്: സൗദിയിൽ തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷമായി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വർഷമായി നീട്ടി നല്‍കി കൊണ്ട് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. നേരത്തെ ഇത് ഒരു വര്‍ഷം വരെയായിരുന്നു കാലാവധി. നിലവിൽ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നൽകിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.
-------------------------------------------------------------------------------------------------------------------------------------
Are you planning to Set-up your business in Dubai? Call us for Setting up new business, LLC Formation, Amendment in existing license, PRO Service and Translation. +971 55-273 2295, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life Enrichment, Diploma in Learning Disability Management & Counselling, Diploma in Montessori Teacher Training, Secretarial Practice & Office Administration, Diploma in Business Arabic & Translation, Skill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance, Call: +91-9539051386 www.allprocess.in
----------------------------------------------