ദുബായ്: ദുബായില്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മുറുകെപിടിക്കേണ്ട എട്ട് തത്വങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് പടുത്തുയര്‍ത്തപ്പെട്ടതും വര്‍ഷങ്ങളായി ഭരിക്കപ്പെടുന്നതും ഈ തത്വങ്ങളുടെ പിന്‍ബലത്തിലാണെന്ന് അദ്ദേഹം പറയുന്നു.
ദുബായ് ഭരണാധികാരിയെന്ന നിലയില്‍ താന്‍ പ്രഖ്യാപിക്കുന്ന ഈ തത്വങ്ങള്‍ എമിറേറ്റിലെ ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്ന എല്ലാവരും പാലിക്കുകയും എല്ലാ ഘട്ടത്തിലും എക്കാലത്തും നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നമ്മുടെ ജനങ്ങളുടെ സുഖജീവിതവും രാജ്യത്തിന്റെ പുരോഗതിയും വരും തലമുറകളുടെ ക്ഷേമവും ഉറപ്പാക്കുന്നതാണ് ഇവയെന്നും അദ്ദേഹം പറയുന്നു.
1. രാഷ്ട്രമാണ് അടിസ്ഥാനം
യുഎഇയുടെ അവിഭാജ്യ ഘടകമാണ് ദുബായ്. യുഎഇയുടെ ഭാവിയും ദുബായുടെ ഭാവിയും പരസ്‍പര ബന്ധിതമാണ്. രാഷ്ട്രത്തിന്റെ ക്ഷേമം പരമപ്രധാനമാണ്. പ്രാദേശിക താല്‍പര്യങ്ങള്‍ക്ക് മുകളിലാണ് രാഷ്ട്ര താല്‍പര്യം. നമ്മുടെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും മുകളിലാണ് രാഷ്ട്രത്തിന്റെ നിയമങ്ങളും നയങ്ങളും. യുഎഇ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ തന്നെയാണ് ദുബായിയുടെയും താല്‍പര്യങ്ങള്‍.
2. ആരും നിയമത്തിന് അതീതരല്ല
ശക്തമായ രാഷ്ട്രത്തിന്റെ അടിസ്ഥാനമാണ് നീതി. അത് ക്ഷേമവും സ്ഥിരതയും ഉറപ്പുനല്‍കും. രാജകുടുംബം മുതല്‍ ആരും നിയമത്തിന് അതീതരല്ല. പൗരന്മാരെന്നോ ഇവിടുത്തെ താമസക്കാരെന്നോ നിയമത്തിന് വിവേചനമില്ല. പണക്കാരും പാവപ്പെട്ടവരും തമ്മിലോ, സ്ത്രീയും പുരുഷനും തമ്മിലോ, മുസ്ലിമും ഇതര വിഭാഗങ്ങളും തമ്മിലോ നിയമത്തിന് വിവേചനമില്ല. വൈകിയെത്തുന്ന നീതി അത് നിഷേധിക്കപ്പെട്ടതിന് തുല്യമാണ്.
3. ബിസിനസ് തലസ്ഥാനം
സാമ്പത്തിക നില ശക്തിപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുകയാണ് ദുബായ് ഭരണകൂടത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ താല്‍പര്യങ്ങളില്ല. ദുബായിയുടേയും യുഎഇയുടെയും നമ്മ ആഗ്രഹിക്കുന്ന എല്ലാവരോടും സൗഹൃദം.
4. വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന മൂന്ന് ഘടകങ്ങള്‍
മുന്ന് ഘടകങ്ങളുടെ മേലാണ് ദുബായിയുടെ വളര്‍ച്ച നിര്‍ണ്ണയിക്കുപ്പെടുന്നത്. വിശ്വാസ്യത, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്, മികച്ച ഭരണസംവിധാനം എന്നിവയാണവ. സജീവമായ സ്വകാര്യമേഖലയും ആഗോളതലത്തില്‍ കിടപിടിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളും സര്‍ക്കാറിന് വരുമാനവും പൗരന്മാര്‍ക്ക് തൊഴിലും ഭാവി തലമുറകള്‍ക്കായുള്ള ആസ്തികളും സമ്മാനിക്കുന്നു.
5. വ്യക്തിത്വമുള്ള സമൂഹം
ആദരിക്കാനും ഒരുമിച്ച് പോകാനും കഴിയുന്ന സമൂഹമാണിത്. സഹിഷ്ണുതയും തുറന്നസമീപനവുമാണ് അടിസ്ഥാനം. എല്ലാതരത്തിലുമുള്ള വിവേചനങ്ങളില്‍ നിന്നും പക്ഷപാതങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു. അച്ചടക്കമുള്ള സമൂഹം കൃത്യനിഷ്ഠയും ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനവും ഉറപ്പുവരുത്തുന്നു.
6. സാമ്പത്തിക വൈവിദ്ധ്യവത്കരണത്തില്‍ വിശ്വസിക്കുന്നു
1833 മുതല്‍ ദുബായിക്കുള്ള എഴുതപ്പെടാത്ത ഭരണഘടനയുടെ അടിസ്ഥാനമായിരുന്നു സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ. ഉൽപാദനക്ഷമതയുള്ളതും പുതിയ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതും രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായ പുതിയ സാമ്പത്തിക മേഖലകള്‍ ഓരോ മൂന്നു വർഷം കൂടുമ്പോഴും യാഥാർഥ്യമാക്കുകയാണ് പുതിയ ലക്ഷ്യം.
7. മികവുകളുടെ നാട്
കഴിവുറ്റ വ്യവസായികളെയും ഭരണാധികാരികളെയും എഞ്ചിനീയര്‍മാരെയും സര്‍ഗാത്മകതയും ആശയങ്ങളുമുള്ളവരെയും ദുബായ് എപ്പോഴും ആശ്രയിക്കുന്നു.
8. ഭാവി തലമുറയ്ക്കായുള്ള കരുതല്‍
പ്രാദേശിക രാഷ്ട്രീയമോ അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതിയോ നമ്മുടെ ഭാവി തലമുറയെ ബാധിക്കാന്‍ പാടില്ല. അവര്‍ക്ക് വേണ്ടി നമ്മള്‍ നിക്ഷേപങ്ങള്‍ നടത്തും. എല്ലാ സാഹചര്യങ്ങളിലും വാര്‍ഷിക ബജറ്റിന്റെ 20 ഇരട്ടിയെങ്കിലുമുള്ള സാമ്പത്തിക ആസ്തികള്‍ ഭരണകൂടത്തിന്റെ കൈവശമുണ്ടായിരിക്കുമെന്നതാണ് ഇതിന്റെ പ്രധാന തത്വം.
-------------------------------------------------------------------------------------------------------------------------------------
Are you planning to Set-up your business in Dubai? Call us for Setting up new business, LLC Formation, Amendment in existing license, PRO Service and Translation. +971 55-273 2295, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com