മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കാൻ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ; ചുരുങ്ങിയ കാലത്തേക്ക് ഇഖാമ പുതുക്കുന്നതിന് വർക്ക് പെർമിറ്റ് ഇനത്തിലും ലെവി ഇനത്തിലും വരുന്ന ഫീസുകൾ കണക്കാക്കുന്ന രീതി വ്യക്തമാക്കി അധികൃതർ

മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും പന്ത്രണ്ട് മാസത്തേക്കും ഇഖാമ പുതുക്കുമ്പോൾ അടക്കേണ്ട വിവിധ ഇനം ഫീസുകളെക്കുറിച്ച് വ്യക്തമാക്കി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.

സ്ഥാപനത്തിലെ സൗദി തൊഴിലാളികളുടെ എണ്ണം വിദേശികളേക്കാൾ അധികാരിച്ചാൽ പ്രതിമാസം 700 റിയാൽ വെച്ചായിരിക്കും ലെവി കണക്കാക്കുക. അതേ സമയം വിദേശികളുടെ എണ്ണമാണ് സൗദികളേക്കാൾ കുടുതലെങ്കിൽ ലെവി പ്രതിമാസം 800 റിയാൽ വെച്ച് കണക്കാക്കും.
 
അതേ സമയം വർക്ക് പെർമിറ്റ് ഫീസ് ഒരു വർഷത്തേക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ ആണ്. സ്വാഭാവികമായും ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാൻ ഉദ്ദേശിക്കുന്നവർ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ അടച്ചാൽ മതി.

നിലവിലെ കണക്കുകൾ പ്രകാരം സൗദികൾ വിദേശികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിയുടെ ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് 2100 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റ് ഫീസും അടക്കണം. 6 മാസത്തേക്കാണെങ്കിൽ 4200 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്കാണെങ്കിൽ 6300 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാനാണെങ്കിൽ 8400 റിയാൽ ലൈവിയും 100 റിയാൽ വർക്ക് പെർമിറ്റും അടക്കണം.

അതേ സമയം വിദേശികൾ സൗദികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിലാണെങ്കിൽ ഒരു ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ 2400 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റും 6 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 4800 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 7200 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് പുതുക്കുകയാണെങ്കിൽ 9600 റിയാൽ ലെവിയും 100 റിയാൽ വർക് പെർമിറ്റ് ഫീസും അടച്ചിരിക്കണം.

വൈകിയ ഇഖാമകൾ പുതുക്കുന്ന സമയം നേരത്തെ അടക്കാനുള്ള ഫീസുകൾ മുഴുവൻ അടക്കേണ്ടി വരും. അത് തവണകളായി അടക്കാനുള്ള ആനുകൂല്യം ഉണ്ടാാകില്ല.

No comments:

Post a Comment