Showing posts with label Saudi news. Show all posts
Showing posts with label Saudi news. Show all posts

കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് എയർ ബബിൾ കരാർ പ്രകാരം ഫ്ലൈനാസും;ഷെഡ്യൂളും ടിക്കറ്റ് നിരക്കും അറിയാം

സൗദി: ഫ്ലൈ നാസിന്റെ ജനുവരി 11 നു  ആരംഭിക്കുമെന്നറിയിച്ചിരുന്ന കരിപ്പൂർ സൗദി സർവീസ് ഫെബ്രുവരി 8 മുതൽ ആരംഭിക്കും.

ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ റിയാദ്-കരിപ്പൂർ സെക്ടറിൽ നടത്തുന്ന സർവീസുകളെക്കുറിച്ചാണു ഫ്ലൈനാസ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

മാർച്ച് 25 വരെയ്യുള്ള ഷെഡ്യൂളുകൾ നിലവിൽ എയർലൈൻ പ്രസിദ്ധീരികരിച്ചിട്ടുണ്ട്.

അതേ സമയം കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കുള്ള ടിക്കറ്റ് നിരക്കിൽ ഫ്ലൈനാസും വലിയ ഇളവ് നൽകാൻ തയ്യാറായിട്ടില്ല.

റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് 669 റിയാൽ മാത്രം നൽകിയാൽ മതിയെങ്കിൽ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക്  1474 റിയാലാണു നിരക്ക് നൽകേണ്ടി വരിക.

എങ്കിലും ക്വാറന്റീൻ ആവശ്യമില്ലാത്തവർക്ക് 30,000 രൂപക്ക് താഴെയുള്ള നിരക്കിൽ സൗദിയിലെത്താൻ ഫ്ലൈനാസ് വഴി സഹായിക്കും. മറ്റു എയർലൈനുകളുമായി തുലനം ചെയ്യുംബോൾ ഫ്ലൈനാസസിന്റെ സൗദിയിലേക്കുള്ള നിരക്ക് കുറവാണെന്ന് തന്നെ പറയാം.

ജിദ്ദ, ദമാം സെക്ടറുകളിലേക്കുള്ള സർവീസുകൾ സംബന്ധിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

30 കിലൊ, 40 കിലൊ ബാഗേജുകൾ നിരക്ക് വ്യത്യാസം ഈടാക്കി അനുവദിക്കും.

സൗദിയിൽ 3 വർഷത്തിനിടെ ജോലി നഷ്ടമായത് 10 ലക്ഷത്തിലധികം പ്രവാസികൾക്ക്

റിയാദ്: മൂന്നര വര്‍ഷത്തിനിടെ സൗദിയിൽ ജോലി നഷ്ടമായത് പത്തര ലക്ഷം പ്രവാസികൾക്കെന്ന് റിപ്പോർട്ടുകൾ . 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കണക്കുകളാണിവ. പ്രവാസികളുടെ എണ്ണം കുറയുകയും സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്.2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയര്‍ത്തിയത്. 2019-ല്‍ 600 റിയാലായും 2020-ല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്.
ലെവി ഉയര്‍ത്തുന്നതിനു മുമ്പ് 2017 അവസാനത്തില്‍ വിദേശ തൊഴിലാളികള്‍ 1.042 കോടിയായിരുന്നു. ഇക്കാലയളവില്‍ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വര്‍ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തില്‍ 1,79,000 ഓളം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ സ്വദേശി ജീവനക്കാര്‍ 33.4 ലക്ഷമാണ്. 2017 അവസാനത്തില്‍ സൗദി ജീവനക്കാര്‍ 31.6 ലക്ഷമായിരുന്നു.

ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൽ; സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് സംബന്ധിച്ച് നിരവധി പ്രവാസികളാണ് സംശയങ്ങൾ ഉന്നയിക്കുന്നത്.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കുകയില്ല എന്ന അധികൃതരുടെ മുന്നറിയിപ്പും പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്.

അപോയിന്റ്മെന്റ് കിട്ടാതെ എങ്ങനെയാണു ബൂസ്റ്റർ ഡോസ് സ്വീകരിക്കുക എന്നാണ് പല പ്രവാസികളും ഇത്തരം മുന്നറിയിപ്പുകൾ കാണുമ്പോൾ ഗൾഫ് മലയാളിയുടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചോദിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയെന്നോണം സൗദി ആരോഗ്യ മന്ത്രാലയം ബൂസ്റ്റർ ഡോസ് സംബന്ധിച്ചും ഇമ്യൂൺ സ്റ്റാറ്റസ് സംബന്ധിച്ചും ഇന്ന് വിശദീകരണം നൽകിയിരിക്കുകയാണ്‌.


സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പിന്നിട്ടവർക്ക് ഫെബ്രുവരി 1 മുതൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടും. അതേ സമയം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം പൂർത്തിയാകാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് മാറില്ല എന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
 
അതായത് സെക്കൻഡ് ഡോസ് സ്വീകരിച്ച്   8 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചെങ്കിൽ മാത്രമേ ഇമ്യൂൺ സ്റ്റാറ്റസ് നില നിർത്താൻ സാധിക്കുകയുള്ളൂ എന്നർഥം.

അതോടൊപ്പം സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസം വരെ ഇമ്യൂൺ സ്റ്റാറ്റസ് നില നിൽക്കുമെന്നതിനാൽ ഫെബ്രുവരി 1 ആകുംബോൾ സെക്കന്റ് ഡോസ് സ്വീകരിച്ച് 8 മാസം തികയാത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്നും മനസ്സിലാക്കാം.

എങ്കിലും ഇപ്പോൾ സെക്കൻഡ് ഡോസ് സ്വീകരിച്ച് 3 മാസം പിന്നിട്ടാൽ തന്നെ ബൂസ്റ്റർ ഡോസിനുള്ള അപോയിന്റ്മെന്റ് ലഭിക്കുമെന്നതിനാൽ പ്രവാസികൾ 8 മാസം വരെ കാത്തിരിക്കാതെ തന്നെ ബൂസ്റ്റർ ഡോസിനു ശ്രമിക്കുകയായിരിക്കും ബുദ്ധി.

സൗദി പ്രവാസികളുടെ സംശയങ്ങളും അവയുടെ ഉത്തരങ്ങളും




സൗദി പ്രവാസികൾ ഗൾഫ് മലയാളിയുടേതടക്കമുള്ള വിവിധ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലുടെ ഉന്നയിച്ച 7 വിവിധ ചോദ്യങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.

ചോദ്യം : ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്ന സംവിധാനം നിലവിൽ വന്നിട്ടുണ്ടോ?
ഉത്തരം : സംവിധാനം നിലവിൽ വന്നിട്ടുണ്ട്. പല മലയാളികളും അതിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്തൽ തുടങ്ങിയിട്ടും ഉണ്ട്.

 
ചോദ്യം : ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതാണോ അതോ ഒരു വർഷത്തേക്ക് പുതുക്കുന്നതാണോ നല്ലത്? 
ഉത്തരം : സൗദിയിൽ തുടരണമെന്ന് ഉദ്ദേശമുണ്ടെങ്കിൽ ഒരു വർഷത്തേക്ക് തന്നെ പുതുക്കുന്നതാണു ഉചിതം. കാരണം പല പ്രൊഫഷനുകളും സ്പോൺസർ സൗദിവത്ക്കരണ ക്വാട്ട പൂർത്തിയാക്കാത്തതിനാൽ പുതുക്കാൻ പ്രയാസപ്പെടുന്നുണ്ട്. അതേ സമയം മൂന്ന് മാസത്തിനു ശേഷം ഫൈനൽ എക്സിറ്റ് ഉദ്ദേശിക്കുന്നവരാണെങ്കിൽ 3 മാസം തന്നെ പുതുക്കിയാൽ മതി. അല്ലെങ്കിലും ബാക്കിയുള്ള കാലാവധിക്ക് കഫീൽ നഷ്ടപരിഹാരം ചോദിച്ചാൽ അത് നൽകേണ്ടി വരും.


ചോദ്യം : എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം ഇഖാമ എക്സ്പയറായി. എക്സിറ്റ് കാൻസൽ ചെയ്യുകയും വേണം. ഈ സന്ദർഭത്തിൽ എന്ത് ചെയ്യും.
ഉത്തരം : ആദ്യം ഇഖാമ പുതുക്കുക. ശേഷം എക്സിറ്റ് കാൻസൽ ചെയ്യുക. എക്സിറ്റ് 60 ദിവസത്തിനു ശേഷമാണു കാൻസൽ ചെയ്യുന്നതെങ്കിൽ 1000 റിയാൽ പിഴ അടക്കേണ്ടി വരും.

ചോദ്യം :വിസിറ്റ് വിസകൾ ഇഖാമയാക്കാൻ സാധിക്കുമോ ?ഉത്തരം : വിസിറ്റ് വിസകൾ ഇഖാമയാക്കാൻ സൗദി എമിഗ്രേഷൻ നിയമ പ്രകാരം സാധിക്കില്ല.

 
ചോദ്യം : ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത ഒരാൾക്ക് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് തന്നെ പോകണമെന്ന് നിബന്ധനയുണ്ടോ?
ഉത്തരം: ഇല്ല. അയാൾക്ക് മറ്റു രാജ്യങ്ങളിലേക്ക് വിസയോ ഓൺ അറൈവൽ വിസ ആനുകൂല്യമോ ഉണ്ടെങ്കിൽ അവിടങ്ങളിലേക്ക് പോകാവുന്നതാണ്.

ചോദ്യം : ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒരാൾക്ക് എത്ര ദിവസം സൗദിയിൽ തുടരാൻ സാധിക്കും?അതിനു ഇഖാമ കാലാവധി പരിഗണിക്കുമോ?
ഉത്തരം : ഒരാൾക്ക് എക്സിറ്റ് ഇഷ്യു ചെയ്ത ദിവസം തന്നെ അയാളുടെ ഇഖാമ എക്സ്പയർ ആയാലും എക്സിറ്റ് ഇഷ്യു ചെയ്ത ദിവസം മുതൽ 60 ദിവസം വരെ സൗദിയിൽ തുടരാം. 60 ദിവസത്തിനുള്ളിൽ സൗദി വിടണം. ഇഖാമ കാലാവധി എന്തായാലും പ്രശ്നമില്ല.

 
ചോദ്യം : റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവർക്കുള്ള 3 വർഷ പ്രവേശന വിലക്ക് ഇപ്പോഴും നിലവിലുണ്ടോ?.
ഉത്തരം : ഇത് സംബന്ധിച്ച് സൗദി ജവാസാത്തുമായി ബന്ധപ്പെടുന്ന സമയം 3 വർഷ പ്രവേശന വിലക്ക് എന്ന നിയമം ഇപ്പോഴും നിലവിലുണ്ട് എന്നാണു ഉത്തരം നൽകുന്നത്. അതേ സമയം പഴയ കഫീലിനടുത്തേക്ക് തന്നെ പുതിയ വിസയിൽ വരുന്നവർക്ക് വിലക്ക് ബാധകമാകില്ല. ആശ്രിത വിസയിലുള്ളവർക്കും വിലക്ക് ബാധകമാകില്ല.

നോർക്ക വഴി സൗദി അറബ്യ യിലേക്ക് നേഴ്സ് മാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നു …പെട്ടെന്ന് അപേക്ഷിക്കുക


ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സി യോഗ്യതയുള്ള നഴ്‌സുമാർ (f ). 
ജോലിയുടെ പേര്: സ്റ്റാഫ് നഴ്സ്

ശമ്പളം : 4050 SAR (ഏകദേശം 82,000/- രൂപ)
മറ്റ് ആനുകൂല്യങ്ങൾ: സൗജന്യ വിസ, താമസം തുടങ്ങിയവ
പരിചയം: കുറഞ്ഞത് 1 വർഷം ആവശ്യമാണ്
യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്
പ്രായപരിധി: 35-ൽ താഴെ
ഒഴിവുകളുടെ എണ്ണം: 40
വകുപ്പ് : ഐസിയു പോലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും; ഡയാലിസിസ്; ശസ്ത്രക്രിയാ വാർഡ്; NICU മുതലായവ
ലിംഗഭേദം: സ്ത്രീകൾ മാത്രം
കാലാവധി: 2 വർഷം

അഭിമുഖത്തിന്റെ രീതി: ഓൺലൈൻ (മൈക്രോസോഫ്റ്റ് ടീമുകൾ)
അപേക്ഷയുടെ അവസാന തീയതി: 12.02.2022
അഭിമുഖത്തിന്റെ രീതി, തീയതി, സ്ഥലം എന്നിവ അറിയിക്കും
വിജയിച്ചവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കും

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

  1. ഏറ്റവും പുതിയ/ അപ്ഡേറ്റ് ചെയ്ത CV, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, അനുഭവം എന്നിവ അപ്ലോഡ് ചെയ്യുക
    സർട്ടിഫിക്കറ്റും (പിഡിഎഫ് ഫോർമാറ്റിൽ മാത്രം) ഫോട്ടോയും ജെപിജി ഫോർമാറ്റിലും.
  2. നിർദ്ദേശിച്ച നിർബന്ധിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം
    കൂടാതെ അനുഭവപരിചയത്തിന് അപേക്ഷിക്കാം, മറ്റുള്ളവർ മുൻ‌കൂട്ടിയൊന്നും കൂടാതെ നിരസിക്കപ്പെടും
    അറിയിപ്പ്.
  3. ഡോക്യുമെന്റുകളുടെ വ്യക്തമായ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
  4. നിങ്ങളുടെ ഇമെയിൽ പതിവായി പരിശോധിക്കുക, കൂടുതൽ ഫോളോ അപ്പ് ചെയ്യും
    ഇമെയിലിലൂടെ മാത്രം അറിയിച്ചു.
  5. നോർക്ക റൂട്ട്‌സിൽ നിന്ന് അയച്ച ഇമെയിലിന് അപേക്ഷകർ മറുപടി നൽകണം.
    നിശ്ചിത സമയ ഫ്രെയിം. മറ്റുള്ളവരെ പരിഗണിക്കില്ല.
  6. അപേക്ഷ സമർപ്പിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ദയവായി www.norkaroots.org സന്ദർശിക്കുക

ഒരു ഉപയോക്തൃ നാമവും പാസ്‌വേഡും സൃഷ്‌ടിച്ച് സൈൻ ഇൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിശദാംശങ്ങൾ
അനുബന്ധ ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച്. തുടർന്ന് റിക്രൂട്ട്മെന്റിലേക്ക് പോകുക

കൂടാതെ അപേക്ഷിക്കുക. സൃഷ്‌ടിച്ച ഉപയോക്തൃനാമവും പാസ്‌വേഡും ദയവായി സൂക്ഷിക്കുക

കറസ്പോണ്ടൻസ്.
മുകളിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഉദ്യോഗാർത്ഥികളെ അറിയിക്കുന്നു, മറ്റുള്ളവ
അപേക്ഷകൾ നിരസിക്കപ്പെടും..

മുന്നറിയിപ്പ്:

ഇതിൽ ഒരു സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്കും റോളില്ല
പ്രക്രിയയും ഉദ്യോഗാർത്ഥികളും പണമോ പാരിദോഷികമോ ഒന്നും നൽകരുത്

https://norkaroots.org/documents/20126/47740701/1639739362387_-_SCROLL-NURSES.pdf

വിദേശത്ത് നിന്ന് ഓൺലൈൻ വഴി ഉംറ വിസക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

സൗദി:  ഉംറക്ക് നിലവിലെ സാഹചര്യത്തിൽ അനുമതിയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഉംറക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള രീതികൾ വിശദീകരിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിവിധ ഘട്ടങ്ങൾ താഴെ കൊടുക്കുന്നു.   ഉംറ പോർട്ടലിൽ പ്രവേശിക്കുക. അതിന്

 https://www.haj.gov.sa/ar/InternalPages/Umrah

 എന്ന ലിങ്കിൽ സന്ദർശിക്കുകയാണു ചെയ്യേണ്ടത്.

ശേഷം തീർഥാടകൻ ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ ലൈസൻസ് ഉള്ള കംബനിയെയോ ടൂറിസം ഏജൻസിയേയോ തിരഞ്ഞെടുക്കുക. തുടർന്ന് തീർഥാടകൻ തനിക്ക് യോജിച്ച രീതിയിലുള്ള പാക്കേജുകൾ തിരഞ്ഞെടുക്കുക.

ശേഷം ഹൗസിംഗ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവയടങ്ങുന്ന പാക്കേജിനാവശ്യമായ പണം അടക്കുക. തുടർന്ന് ഉംറ പാക്കേജ് ഒരുക്കുന്ന സ്ഥാപനത്തിൽ പാസ്പോർട്ട്, മറ്റു ഉംറ യാത്രയുമായി ബന്ധപ്പെട്ട രേഖകൾ, പോകുന്നതും തിരിച്ച് വരുന്നതുമായ ഡേറ്റുകൾ എന്നിവ സമർപ്പിക്കുക.

റിട്ടേൺ ടിക്കറ്റ്, മെഡിക്കൽ ഇൻഷൂറൻസ്, കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഉംറ, മദീന സിയാറ എന്നിവക്കുള്ള ബുക്കിംഗ് എന്നിവ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള നിബന്ധനയാണ്.

അപേക്ഷകനു ഒരു റഫറൻസ് നംബർ നൽകുകയും അതുപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ നിന്ന് ഉംറ വിസ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാനും സാധിക്കും.

കൂടുതൽ മേഖലകൾ സൗദിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നു; മാധ്യമ മേഖലയും സ്വദേശിവത്ക്കരിക്കുമെന്ന് അധികൃതർ


സൗദി:സൗദികളെ കൂടുതൽ ഉൾക്കൊള്ളാനാകുന്നതും ക്വാളിറ്റിയുള്ളതുമായ കൂടുതൽ മേഖലകൾ സൗദിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

മീഡിയ മേഖല അത്തരത്തിൽ പെട്ട ഒരു നല്ല ഭാവി നൽകുന്ന മേഖലയാണ്. അതിനെക്കുറിച്ച് പഠനങ്ങൾ നടന്നു കഴിഞ്ഞു.

പഠനങ്ങളുടെ അടിസ്ഥാനത്തിൽ മീഡിയ സെക്റ്റർ സ്വദേശിവത്ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.

തൊഴിൽ വിപണിയിൽ സ്വദേശി യുവതീ യുവാക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതിനു വേണ്ടി സ്വകാര്യ മേഖലയുമായി സഹകരിച്ച് കൊണ്ടാണു മന്ത്രാലയം സൗദി വത്ക്കരണ തീരുമാനങ്ങൾ എടുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കി ലഭിക്കാതെ നിരവധി സൗദി പ്രവാസികൾ

സൗദി:അവധിയിൽ പോയി ഇഖാമയും റി എൻട്രിയും അവസാനിച്ച, യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള, സൗജന്യ ഇഖാമ റി എൻട്രി കലാവാധികൾ പുതുക്കി നൽകൽ ഇനിയും ബഹു ഭൂരിപക്ഷം പ്രവാസികൾക്കും ലഭ്യമായിട്ടില്ല.

ഈ മാസം 31 വരെ ഇഖാമയും റി എൻട്രിയും സൗജന്യമായി പുതുക്കി നൽകുമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്.

ഇതിൽ പ്രതീക്ഷയർപ്പിച്ച് നിരവധി പ്രവാസികളാണു നിലവിൽ നാട്ടിൽ കഴിയുന്നത്. വിരലിലെണ്ണാവുന്ന എണ്ണം പ്രവാസികളുടെ രേഖകൾ മാത്രമേ പുതുക്കി നൽകിയിട്ടുള്ളൂ എന്നാണു അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കഫീൽ സഹകരിക്കാത്തവരും സ്പോൺസർമാർ റെഡിൽ ഉള്ളവരും എല്ലാം സൗജന്യ പുതുക്കൽ വഴി കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ സൗദി യാത്ര തന്നെ മുടങ്ങുമെന്ന അവസ്ഥയിലാണുള്ളത്.

അതേ സമയം ഇത് സംബന്ധിച്ച് സൗദി ജവാസാത്തിനോട് ചോദിക്കുന്ന സമയം സൗജന്യമായി ജനുവരി 31 വരെ പുതുക്കും എന്ന് തന്നെയാണു മറുപടി ലഭിക്കുന്നത്.

എങ്കിലും കഫീലുമായി ബന്ധപ്പെട്ട് സ്വന്തം നിലയിൽ പുതുക്കാൻ സാധിക്കുന്നവർ അതിനു ശ്രമിക്കുകയും മടങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്.

എയർ ബബിൾ കരാർ പ്രകാരം സൗദിയിലേക്ക് വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കും? ടിക്കറ്റ് നിരക്ക് കുറയുമോ ? ആകാംക്ഷയോടെ പ്രവാസികൾ

സൗദി: ജനുവരി 1 മുതൽ ഇന്ത്യ-സൗദി എയർ ബബിൾ കരാർ നിലവിൽ വന്നതോടെ കരാർ പ്രകാരമുള്ള വിമാന സർവീസുകൾ എന്ന് മുതലായിരിക്കും ആരംഭിക്കുക എന്ന ചോദ്യം നരവധി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.

കരാർ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ഇത് വരെ വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് സംബന്ധിച്ചോ വാർത്തകൾ കാണാത്തതും ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം സിസ്റ്റത്തിൽ കാണിച്ചിരുന്നെങ്കിലും സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമോ പ്രഖ്യാപനമോ ഇത് വരെ വന്നിട്ടില്ല.

അത് പോലെ സൗദിയ അടക്കം മറ്റു എയർലൈനുകളും സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ അറിയിപ്പൊന്നും നൽകിയിട്ടില്ല.

ഈ മാസം 13 നു ശേഷം മാത്രമേ എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് ഇത് സംബന്ധിച്ച് ഗൾഫ് മലയാളി നടത്തിയ അന്വേഷണത്തിനു ജൗഫ് ട്രാവൽസ് എ ആർ നഗർ എം ഡി സ്വാലിഹ് സൂചന നൽകിയത്. ജനുവരി 10 നു മുംബ് ഉണ്ടാകുമെന്ന സൂചനയും മറ്റു ചില ട്രാവൽ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.
 
അതിനു മുമ്പ് തന്നെ സർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അത് പ്രവാസികൾക്ക് ഉപകാരപ്പെട്ടേക്കും. അത് വരെ ചാർട്ടേഡ് വിമാന സർവീസുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.

എയർ ബബിൾ കരാർ പ്രകാരം സർവീസുകൾ ആരംഭിച്ചാൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് ഉണ്ടാകുമോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.

തുടക്കത്തിൽ ടിക്കറ്റ് നിരക്കിൽ വലിയ കുറവ് പ്രതീക്ഷിക്കാൻ സാധിക്കില്ല എന്നാണു ട്രാവൽ മേഖലയിലുള്ള ചിലർ പറയുന്നത്. എങ്കിലും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന് തന്നെയാണു പ്രതീക്ഷ.

ഏതായാലും സർവീസ് ആരംഭിക്കുന്ന കൃത്യമായ ഒരു ഡേറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും സമീപ ദിനങ്ങളിൽ തന്നെ സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു പ്രവാസികളുള്ളത്.

ഇന്ത്യ-സൗദി എയർ ബബിൾ; പ്രതീക്ഷ നൽകിക്കൊണ്ട് എയർ ഇന്ത്യയുടെ ഷെഡ്യൂളുകൾ സിസ്റ്റത്തിൽ ലഭ്യമാകൽ തുടങ്ങി

സൗദി: ഇന്ത്യ-സൗദി എയർ ബബിൾ കരാർ നിലവിൽ വന്നതോടെ ജനുവരി മുതൽ സൗദിയിലേക്ക് ഷെഡ്യൂൾഡ് വിമാനങ്ങളിൽ പറക്കാനായി നിരവധി പ്രവാസികളാണു കാത്തിരിക്കുന്നത്.

പല പ്രവാസികളും എയർ ബബിൾ കരാർ നിലവിൽ വന്ന ശേഷം നേരത്തെ പോകാൻ തീരുമാനിച്ചിരുന്ന ചാർട്ടേഡ് വിമാനങ്ങളെ ഒഴിവാക്കിയാണു എയർ ബബിൾ പ്രകാരമുള്ള ഷെഡ്യൂൾഡ് സർവീസുകൾ പ്രതീക്ഷിച്ചിരിക്കുന്നത്.

ചാർട്ടേഡ് വിമാനങ്ങളിൽ വലിയ നിരക്ക് ഈടാക്കുന്നതും മറ്റു ഘടകങ്ങളുമെല്ലാം ഷെഡ്യൂൾഡിനായുള്ള കാത്തിരിപ്പിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണു എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകൾ സിസ്റ്റത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജനുവരി 3 മുതലുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകളാണിപ്പോൾ സിസ്റ്റത്തിൽ കാണാൻ സാധിക്കുന്നതെന്ന് ജിദ്ദയിലെ ട്രാവൽ ഏജൻ്റ് അബ്ദുൽ റസാഖ് വിപി അറേബ്യൻ മലയാളിയെ അറിയിച്ചു.

ഏതായാലും എയർ ഇന്ത്യയുടെ നീക്കം പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവും പ്രതീക്ഷയുമാണു നൽകുന്നത്.

ആശ്വാസകരമായ ടിക്കറ്റ് നിരക്കിനു പുറമെ കുറഞ്ഞ ചിലവിലുള്ള ക്വാറൻ്റീൻ സൗകര്യം കൂടി ഒരുക്കാൻ എയർ ഇന്ത്യക്കായാൽ അത് സൗദി പ്രവാസികൾക്ക് ഈ സമയത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹമായി മാറിയേക്കും.


ബൂസ്റ്റർ ഡോസ്: സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്ന പ്രവാസികൾ നിലവിലെ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടത്


 ജിദ്ദ : സെക്കൻഡ് ഡോസെടുത്ത് മൂന്ന് മാസം പിന്നിട്ടവർക്കെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സൗകര്യം സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയതോടെ നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് അവധിയിലും എക്സിറ്റിലും പോകുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉപകാരപ്പെടും.

ഫെബ്രുവരി ആദ്യം മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് സൗദിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പോകുകയാണ്.

രണ്ട് ഡോസ് സ്വീകരിച്ച് എട്ട് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസ് ഫെബ്രുവരി ആദ്യം മുതൽ നഷ്ടപ്പെടുമെന്നാണു അധികൃതർ നേരത്തെ ഓർമ്മപ്പെടുത്തിയിട്ടുള്ളത്.

നിലവിൽ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള പരാമാവധി കാലാവധി സെക്കൻഡ് ഡോസെടുത്ത് എട്ട് മാസമാണെങ്കിലും ഇന്ന് മുതൽ സെക്കൻഡ് ഡോസ് എടുത്ത് മൂന്ന് മാസം പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസെടുക്കാൻ അപോയിൻ്റ്മെൻ്റ് ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സൗദിയിൽ നിന്ന് അവധിയിൽ നാട്ടിൽ പോയി ഫെബ്രുവരിക്ക് ശേഷം മടങ്ങുന്നവരും എക്സിറ്റിൽ പോയി പുതിയ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവരുമെല്ലാം ബൂസ്റ്റർ ഡോസ് കൂടെ സ്വീകരിച്ചതിനു ശേഷം നാട്ടിൽ പോകുന്നത് ഗുണം ചെയ്തേക്കും.

നിലവിൽ നാട്ടിലേക്ക് പോകേണ്ട സാഹചര്യമുള്ളവരും ബൂസ്റ്റർ ഡോസ് അപോയിൻ്റ്മെൻ്റ് ലഭിക്കാത്തവരുമായവർ മടക്കയാത്ര തീയതി ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടാത്ത രീതിയിലേക്ക് ക്രമീകരിക്കുന്നതും നന്നാകും.

കാരണം ബൂസ്റ്റർ ഡോസ് സ്വീകരിക്കാതെ പോയി നാട്ടിൽ അധിക കാലം നിന്ന് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ടാൽ പിന്നീട് സൗദിയിലേക്ക് വരുന്ന സമയം ഒരു പക്ഷേ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ബാധകമാകാനുള്ള സാധ്യത കൂടുതലാണ്.

അതോടൊപ്പം ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടാതിരിക്കാൻ സെക്കൻഡ് ഡോസ് സ്വീകരിച്ച് 8 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നതാണു നിലവിലെ നിബന്ധനയെങ്കിലും ഇപ്പോൾ ബൂസ്റ്റർ ഡോസെടുക്കാനുള്ള മിനിമം കാലയളവ് സെക്കൻഡ് ഡോസെടുത്ത് മൂന്ന് മാസമാക്കി ചുരുക്കിയതിനാൽ 8 മാസമെന്ന കാലയളവ് ചുരുക്കുമോ എന്നതും പ്രവചിക്കാൻ കഴിയില്ല.

അത് കൊണ്ട് തന്നെ ഇനിയും സെക്കൻഡ് ഡോസ് സ്വീകരിക്കാത്തവർ പെട്ടെന്ന് തന്നെ വാക്സിനേഷൻ പൂർത്തിയാക്കുകയും തുടർന്ന് ബൂസ്റ്റർ ഡോസ് എടുക്കാനും ശ്രദ്ധ ചെലുത്തുന്നത് ഭാവിയിൽ ഉപകാരപ്പെടും.


Covaxin : കൊവാക്‌സിൻ എടുത്തവർക്കും സൗദിയിലേക്ക് പ്രവേശനാനുമതിയെന്ന് ഇന്ത്യൻ എംബസി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യണം - അറിയാം വഴികൾ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കൊവാക്‌സിൻ എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം രജിസ്റ്റർ ചെയ്യണമെന്ന് ട്വിറ്ററിൽ എംബസി അറിയിച്ചു. 

കൊവാക്സിൻ എടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശന വിസയിലുള്ളവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. സൗദിയിൽ ആദ്യം അംഗീകാരം നേടിയ ഫൈസർ, ആസ്ട്രാസെനക, മഡോണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്ക് പുറമെ കൊവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശന വിസയിലും വരാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കൊവാക്‌സിൻ, സിനോഫാം, സിനോവാക്, സ്‍പുട്‌നിക് വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. 


ഇപ്പോൾ സൗദിയിലേക്ക് കുറഞ്ഞ ചെലവിലും മികച്ച ക്വാറൻ്റീൻ സൗകര്യത്തോട് കൂടെയും ക്വാറൻ്റീൻ ഇല്ലാതെയും മടങ്ങാൻ ചെയ്യേണ്ടത്.

 ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പോകാൻ അവസരമുണ്ടെങ്കിലും എയർ ബബിൾ കരാർ ഇത് വരെ തീരുമാനമായിട്ടില്ലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് പോകാൻ പ്രവാസികൾക്ക് തെരഞ്ഞെടുക്കാവുന്ന ഉചിതമായ മാർഗം ഏതാണെന്ന് നിരവധി പ്രവാസികൾ സംശയം ഉന്നയിക്കുന്നുണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിൽ യാതൊരു ആശയക്കുഴപ്പവുമില്ലാതെ നേരിട്ടുള്ള ചാർട്ടേഡ് വിമാനത്തിലോ അല്ലെങ്കിൽ യു എ ഇ പോലുള്ള ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാന സർവീസുകൾ വഴിയോ മടങ്ങാൻ സാധിക്കും. ഇപ്പോൾ ചാർട്ടേഡ് വിമാനങ്ങളേക്കാൾ കുറവ് ടിക്കറ്റ് നിരക്ക് മറ്റു ജിസിസി രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കാണെന്നതിനാൽ അത് തിരഞ്ഞെടുക്കുന്നതാകും ചിലവ് കുറക്കാൻ നല്ലത്.
 
അതേ സമയം നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും തീരെ വാക്സിനെടുക്കാത്തവർക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് മടങ്ങുന്ന വിഷയത്തിലാണിപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും സൗദിയിലെത്തി അഞ്ച് ദിവസത്തെ ക്വാറൻ്റീൻ സഹിതവും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർക്ക് സൗദിയിലെത്തി 3 ദിവസത്തെ ക്വാറൻ്റീൻ സഹിതവും നിലവിൽ സൗദിയിലേക്ക് നേരിട്ട് പറക്കാൻ അവസരമൂണ്ട്.

എന്നാൽ പല ചാർട്ടേഡ് വിമാനങ്ങളും നേരിട്ട് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് കണ്ടപ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം സൗദിയിലെ അവരുടെ തന്നെ ക്വാറൻ്റീൻ സൗകര്യം ഉപയോഗിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്നതായാണു റിപ്പോർട്ട്. അത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും അഞ്ച് ദിവസത്തെ ക്വാറൻ്റീനാണെങ്കിലും ചാർട്ടേഡ് ഫ്ളൈറ്റുകാരുടെ ക്വാറൻ്റീനും ടിക്കറ്റുമടക്കമുള്ള പാക്കേജിനു 85,000 രൂപ വരുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.

അതേ സമയം ഫ്ളൈ ദുബൈ പോലുള്ള ട്രാൻസിറ്റ് സർവീസ് നടത്തുന്ന ചില വിമാനക്കംബനികൾ നൽകുന്ന ക്വാറൻ്റീൻ സൗകര്യങ്ങൾ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ടെന്ന് അറിയാൻ സാധിച്ചു. ഫ്ളൈറ്റ് ദുബൈയിൽ 3 ദിവസ ക്വാറൻ്റീൻ പാക്കേജും 5 ദിവസ ക്വാറൻ്റീൻ പാക്കേജും വ്യത്യസ്ത് നിരക്കിൽ ലഭ്യമാകുന്നുണ്ടെന്നും 55,000 രൂപക്ക് 3 ദിവസത്തെ സിംഗിൾ ക്വാറൻ്റീനും ടിക്കറ്റും അടക്കമുള്ള നല്ല പാക്കേജ് നൽകാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ സർവീസ് നടത്തുന്ന ജൗഫ് ട്രാവൽസ് ഏ ആർ നഗർ എം ഡി സ്വാലിഹ്  അറിയിച്ചു. അഞ്ച് ദിവസത്ത സിംഗിൽ ക്വാറൻ്റീനും ടിക്കറ്റും അടക്കം 70,000 രുപയാണു ഫ്ളൈ ദുബൈക്ക് ചിലവ് വരുന്നത്.

അതേ സമയം 14 ദിവസം ദുബൈയിൽ താമസിച്ച് സൗദിയിലേക്ക് മടങ്ങാൻ തയ്യാറുള്ളവർക്ക് സൗദിയിലെത്താനുള്ള ചെലവ് വലിയ തോതിൽ തന്നെ കുറക്കാൻ സാധിക്കും. ദുബൈയിൽ 14 ദിവസം താമസിച്ചവർക്ക് പിന്നീട് സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നതിനാൽ വിമാന ടിക്കറ്റുകളും ദുബൈ താമസവുമടക്കം ഏകദേശം 60,000 രൂപയാണൂ ചെലവ് വരിക. ദുബൈയിൽ നിന്ന് ബസ് മാർഗം പോകാൻ തയ്യാറാണെങ്കിൽ ചെലവ് 50,000 രൂപക്ക് താഴെ മാത്രമേ വരികയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ചുരുക്കത്തിൽ നേരിട്ട് പറക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം ട്രാൻസിറ്റ് വിമാനങ്ങൾ വഴിയുള്ള പാക്കേജ് അന്വേഷിച്ചതിനു ശേഷം മാത്രം ചാർട്ടേഡ് വിമാനങ്ങളുടെ പാക്കേജ് അന്വേഷിക്കുന്നതാകും ബുദ്ധി എന്നാണു അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അത് ചെലവ് കുറക്കാനും മികച്ച ക്വാറൻ്റീൻ സൗകര്യങ്ങൾ ലഭ്യമാകാനും സഹായിക്കും. അതിനു പുറമെ,ദുബൈയിൽ 14 ദിവസം താമസിച്ച് മടങ്ങാൻ സാധിക്കുന്നവരാണെങ്കിൽ ചെലവ് വീണ്ടും കുറക്കാനും സാധിക്കും. എങ്കിലും നേരിട്ട് പോയാൽ സൗദിയിൽ എത്തിയിട്ടുണ്ട് എന്നൊരു ആശ്വാസമുണ്ട് എന്നതും ഓർക്കുക.

മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കാൻ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ; ചുരുങ്ങിയ കാലത്തേക്ക് ഇഖാമ പുതുക്കുന്നതിന് വർക്ക് പെർമിറ്റ് ഇനത്തിലും ലെവി ഇനത്തിലും വരുന്ന ഫീസുകൾ കണക്കാക്കുന്ന രീതി വ്യക്തമാക്കി അധികൃതർ

മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും പന്ത്രണ്ട് മാസത്തേക്കും ഇഖാമ പുതുക്കുമ്പോൾ അടക്കേണ്ട വിവിധ ഇനം ഫീസുകളെക്കുറിച്ച് വ്യക്തമാക്കി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.

സ്ഥാപനത്തിലെ സൗദി തൊഴിലാളികളുടെ എണ്ണം വിദേശികളേക്കാൾ അധികാരിച്ചാൽ പ്രതിമാസം 700 റിയാൽ വെച്ചായിരിക്കും ലെവി കണക്കാക്കുക. അതേ സമയം വിദേശികളുടെ എണ്ണമാണ് സൗദികളേക്കാൾ കുടുതലെങ്കിൽ ലെവി പ്രതിമാസം 800 റിയാൽ വെച്ച് കണക്കാക്കും.
 
അതേ സമയം വർക്ക് പെർമിറ്റ് ഫീസ് ഒരു വർഷത്തേക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ ആണ്. സ്വാഭാവികമായും ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാൻ ഉദ്ദേശിക്കുന്നവർ വർക്ക് പെർമിറ്റ് ഫീസ് 25 റിയാൽ അടച്ചാൽ മതി.

നിലവിലെ കണക്കുകൾ പ്രകാരം സൗദികൾ വിദേശികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു വിദേശിയുടെ ഇഖാമ പുതുക്കാൻ മൂന്ന് മാസത്തേക്ക് 2100 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റ് ഫീസും അടക്കണം. 6 മാസത്തേക്കാണെങ്കിൽ 4200 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്കാണെങ്കിൽ 6300 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാനാണെങ്കിൽ 8400 റിയാൽ ലൈവിയും 100 റിയാൽ വർക്ക് പെർമിറ്റും അടക്കണം.

അതേ സമയം വിദേശികൾ സൗദികളേക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിലാണെങ്കിൽ ഒരു ഇഖാമ 3 മാസത്തേക്ക് പുതുക്കാൻ 2400 റിയാൽ ലെവിയും 25 റിയാൽ വർക്ക് പെർമിറ്റും 6 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 4800 റിയാൽ ലെവിയും 50 റിയാൽ വർക്ക് പെർമിറ്റും 9 മാസത്തേക്ക് പുതുക്കുകയാണെങ്കിൽ 7200 റിയാൽ ലെവിയും 75 റിയാൽ വർക്ക് പെർമിറ്റും ഒരു വർഷത്തേക്ക് പുതുക്കുകയാണെങ്കിൽ 9600 റിയാൽ ലെവിയും 100 റിയാൽ വർക് പെർമിറ്റ് ഫീസും അടച്ചിരിക്കണം.

വൈകിയ ഇഖാമകൾ പുതുക്കുന്ന സമയം നേരത്തെ അടക്കാനുള്ള ഫീസുകൾ മുഴുവൻ അടക്കേണ്ടി വരും. അത് തവണകളായി അടക്കാനുള്ള ആനുകൂല്യം ഉണ്ടാാകില്ല.

സൗദിക്ക് പുറത്തുള്ള പ്രവാസികളിൽ ചിലരുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്; കാലാവധി പരിശോധിക്കാനുള്ള ലിങ്കുകൾ കാണാം...

സൗദിയിൽ നിന്ന് അവധിയിൽ പോയി തിരികെ വരാൻ സാധിക്കാതിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചില പ്രവാസികളുടെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്.

സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം അടുത്ത ജനുവരി 31 വരെയാണു സൗജന്യമായി രേഖകൾ പുതുക്കി നൽകുന്നത്.

ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും വിസിറ്റ് വിസാ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും പരിശോധിക്കാൻ സാധിക്കും.

 അറിയാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക

 ശേഷം  ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്ത് തുടർന്ന് കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്‌താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബിക് ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നോർക്കുക).ഇഖാമ കാലാവധി പ്രത്യക്ഷപ്പെടുന്നത് മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

അത് പോലെ നാട്ടിൽ നിന്ന് റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.ലിങ്ക് തുറന്ന ശേഷം ഇഖാമ നംബർ, വിസ നംബർ,എന്നിവയിലേതെങ്കിലും എന്റർ ചെയ്ത ശേഷം അടുത്ത ഓപ്ഷനിൽ പേര് , ജനനത്തിയതി, പാസ്പോർട്ട് നംബർ, വിസ നമ്പർ , ഇഖാമ നംബർ , ഇഖാമ എക്സ്പയറി ഡേറ്റ്, വിസ എക്സ്പിയറി ഡേറ്റ് എന്നിവയിലേതെങ്കിലും ഒന്ന് എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെയായി റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.

അതോടൊപ്പം വിസിറ്റ് വിസകൾ ഇഷ്യു ചെയ്ത് യാത്ര ചെയ്യാതിരുന്നവരുടെ വിസിറ്റ് വിസാ കാലാവധികൾ പുതുക്കിയിട്ടുണ്ടോ എന്നറിയാൽ  ഇവിടെ ക്ലിക്ക് ചെയ്യുക

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിലെത്തിയവർ ഈ സൗജന്യ പുതുക്കലിൽ ഉൾപ്പെട്ടില്ല എന്ന് അധികൃതർ അറിയിച്ചിരുന്നു.


ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചവർ ഇനിയും മടങ്ങാൻ വൈകുന്നത് അബദ്ധമാകുമോ?

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമകളും റി എൻട്രിയും ജനുവരി അവസാനം വരെ പുതുക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തിന്റെ ആനുകൂല്യം ചില പ്രവാസികൾക്ക് ലഭ്യമായിത്തുടങ്ങിയതാണു റിപ്പോർട്ട്.

ഈ സാഹചര്യത്തിൽ ഇനി ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചാൽ മറ്റൊരു സൗജന്യം കൂടി പ്രതീക്ഷിക്കാതെ ഈ വിഭാാഗത്തിൽ പെടുന്നവർ സൗദിയിലേക്ക് മടങ്ങുന്നതായിരിക്കും ബുദ്ധി എന്നാണ് യാത്രാ മേഖലകളുമായി ബന്ധപ്പെട്ടവർ സൂചന നൽകുന്നത്.

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി ക്വാറന്റീനോട് കൂടെ നിലവിൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നതിനാൽ ഇനി മറ്റൊരു സൗജന്യ ആനുകൂല്യം ഉണ്ടാകുമെന്നത് പ്രതീക്ഷിക്കാൻ സാധിക്കാത്ത കാര്യമാണ്‌.

മാത്രമല്ല, ഇന്ത്യ വൈകാതെ വിമാന യാത്രകൾ പുനരാരംഭിക്കുകയോ സൗദിയുമായി എയർ ബബിൾ കരാർ ഒപ്പിടുകയോ ചെയ്താൽ സൗജന്യ പുതുക്കൽ തീരെ പ്രതീക്ഷിക്കുകയും വേണ്ട.

ഏതായാലും ജനുവരി 31 വരെ പുതുക്കൽ ആനുകൂല്യം ലഭിക്കുമെന്നതിനാൽ പുതുക്കി ലഭിച്ചവർക്ക് ജനുവരി 31 നു മുമ്പ് തന്നെ സൗദിയിലെത്താനുള്ള അവസരമുണ്ട്.

കഫീലുമാർ റെഡ് ലിസ്റ്റിലുള്ളവരും സഹകരിക്കാത്ത കഫീലുമാരുമാരുള്ളവരും ഇനിയുമൊരു പരീക്ഷണത്തിനു മുതിരാതിരിക്കുന്നതാകും നല്ലത്.

സൗദി കടകളില്‍ ഇലക്ട്രോണിക് ബില്ലുകള്‍ മാത്രം; ലംഘിച്ചാല്‍ വന്‍ പിഴ

 റിയാദ് : സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ബില്ലുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിയമം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. വാറ്റ് നികുതിയുടെ പരിധിയില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിംഗ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള അവസാന സമയം ശനിയാഴ്ച വരെയായിരുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വോയിസ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയായ ഫുത്തൂറയുടെ ആദ്യ ഘട്ടം ശനിയാഴ്ചയോടെ നിലവില്‍ വന്നതായി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

മൂല്യ വര്‍ധിത നികുതി അഥവാ വാറ്റ് നല്‍കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഞായറാഴ്ച മുതല്‍ എഴുതി നല്‍കുന്ന ബില്ലുകളോ കംപ്യൂട്ടറില്‍ മാന്വലായോ ഏതെങ്കിലും കംപ്യൂട്ടിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയോ തയ്യാറാക്കുന്ന ബില്ലുകളുടെ പ്രിന്റ് ഔട്ടോ മതിയാവില്ല. ഇ-ഇന്‍വോയിസ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പു നല്‍കി. ഇതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 റിയാല്‍ പിഴ ഈടാക്കും.

ഇ-ഇന്‍വോയിസിംഗ് സിസ്റ്റം ഉപയോഗിച്ച് തയ്യാറാക്കിയ ബില്ലുകള്‍ മാത്രമേ ഇനി വ്യാപാരികള്‍ നല്‍കാവൂ. ഇ-ഇന്‍വോയിസുകള്‍ ക്യുആര്‍ കോഡ് അടങ്ങുന്നവ ആയിരിക്കണം. ബില്ലില്‍ കൃത്യമായ സീരിയല്‍ നമ്പറും ഉണ്ടായിരിക്കണം. വാറ്റില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരിക്ക് നല്‍കുന്ന ബില്ലുകളില്‍ അയാളുടെ ടാക്സ് നമ്പര്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. രാജ്യത്തിലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപങ്ങളില്‍ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും ഇ-ഇന്‍വോയിസിംഗിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളില്‍ ഇ-ഇന്‍വേയിസിംഗ് സംവിധാനം ആരംഭിക്കുന്നതോടെ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും. നിയമം പാലിക്കാത്തവര്‍ക്കെതിരെ നികുതി വെട്ടിപ്പ് ഇനത്തില്‍ ഉള്‍പ്പെടുത്തി വലിയ തുക പിഴ ഈടാക്കും. പദ്ധതിയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ ബില്ലിംഗ് സംവിധാനം സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ബന്ധപ്പിക്കും. തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നുന്ന പക്ഷം വിശദമായ പരിശോധന നടത്തും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ലഭ്യമാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം 2023ല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.